Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
Covid 19: നിസ്സാരമെന്ന് തോന്നും ലക്ഷണങ്ങള്‍, പക്ഷേ അവഗണിക്കരുത്: ശ്രദ്ധവേണം
Covid 19: ലോകം കണ്ട ഒരു മഹാമാരിക്കാണ് കൊവിഡ് തുടക്കം കുറിച്ചത് എന്ന് നമ്മളെല്ലാവരും കണ്ടതാണ്. മാസ്കും സാനിറ്റൈസറും ഒഴിവാക്കാനാവാത്ത ഒരു കാലത്തിലൂടെ നാം സഞ്ചരിച്ചു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള ഒരുകാലത്തേക്കുള്ള മടങ്ങിപ്പോക്കാണോ എന്ന് സംശയിക്കുന്ന തരത്തിലാണ് രാജ്യത്ത് ചെറിയ തോതിലെങ്കിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ കൊവിഡ് കേസ് വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും കേരളത്തിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല.
ഒമിക്രോണ്‍ ജെ എന്‍ 1 വകഭേദങ്ങളായ എല്‍ എഫ് 7, എന്‍ ബി 1.8 എന്നീ ഉപവകഭേദങ്ങളാണ് ഇപ്പോള്‍ വര്‍ദ്ധിക്കുന്നത്. ഇവക്ക് രോഗവ്യാപന ശേഷി കൂടുതലെങ്കിലും പലപ്പോഴും തീവ്രത കുറവാണ്. അതുകൊണ്ട് തന്നെ ശ്രദ്ധയാണ് ഈ സമയം ആവശ്യമായി വരുന്നത്. ചൈന, സിംഗപ്പൂര്‍, ഹോങ്കോംങ്, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളിലാണ് കേസുകള്‍ കൂടുതലുള്ളത്. മാരകശേഷി കുറഞ്ഞ വൈറസുകളെങ്കിലും അല്പം ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മഴയും കൂടെയുണ്ട്
മഴക്കാലം ആരംഭിച്ചതോടെ തണുപ്പും ഈര്‍പ്പവും കാരണമുണ്ടാവുന്ന അസ്വസ്ഥതകളും വര്‍ദ്ധിക്കുകയാണ്. അതുകൊണ്ട് തന്നെ കൊവിഡ് ലക്ഷണങ്ങള്‍ പ്രത്യേകം തിരിച്ചറിയേണ്ടതുണ്ട്. ആവശ്യമായ കരുതല്‍ സ്വീകരിക്കേണ്ടതും അനിവാര്യമാണ് എന്നതാണ്. സാധാരണ അവസ്ഥയില്‍ 2-7 ദിവസത്തിനുള്ളില്‍ തന്നെ രോഗലക്ഷണങ്ങളെല്ലാം പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ മഴക്കാലമെങ്കിലും അല്പം കരുതല്‍ അനിവാര്യമാണ്.
സാധാരണ കൊവിഡ് ലക്ഷണങ്ങള്‍
സാധാരണ കൊവിഡ് ലക്ഷണങ്ങളില്‍ ആദ്യം വരുന്നത് വരണ്ട ചുമ, ശ്വാസം മുട്ടല്‍, രുചിയും മണവും നഷ്ടപ്പെടല്‍, ക്ഷീണം, വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, തലവേദന, ശരീര വേദന, സന്ധി വേദന, പനിയോട് കൂടിയ വിറയല്‍, മൂക്കൊലിപ്പ്, തൊണ്ട വേദന എന്നിവയാണ്. എങ്കിലും ചിലരില്‍ അപൂര്‍വ്വമായെങ്കിലും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കാണപ്പെടുന്നു. ഇത്തരം കാര്യങ്ങളെ നിസ്സാരമാക്കരുത്. മൂന്നില്‍ ഒരാള്‍ക്കെങ്കിലും ഇത്തരം അവസ്ഥകളുണ്ടാവുന്നു.

ചര്‍മ്മത്തിലെ മാറ്റങ്ങള്‍
ചിലരില്‍ ചര്‍മ്മത്തില്‍ ചെറിയ തരത്തിലുള്ള അസ്വസ്ഥതകളും മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും അത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. 20% പേരിലെങ്കിലും ചര്‍മ്മത്തില്‍ ചൊറിച്ചിലും തടിപ്പും കാണപ്പെടുന്നു. ചിലരില്‍ അത് ചെറിയ രീതിയില്‍ ചര്‍മ്മത്തിലെ രക്തസ്രാവത്തിലേക്കും നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ ആശങ്കപ്പെടേണ്ട കാര്യങ്ങളല്ല. രോഗാവസ്ഥ എത്രയും പെട്ടെന്ന് മനസ്സിലാക്കി ചികിത്സ തേടുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
കാര്‍ഡിയോവാസ്കുലര്‍ ലക്ഷണങ്ങള്‍
കൊവിഡ് 19 അസാധാരണമായ രീതിയില്‍ പലപ്പോഴും രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യതയേയും ആദ്യ കാലങ്ങളില്‍ സൂചിപ്പിച്ചിരുന്നു. ഇത് പലപ്പോഴും കൈകാലുകളില്‍ അല്ലെങ്കില്‍ ചെറിയ രക്തക്കുഴലുകളില്‍ കട്ടകള്‍ രൂപപ്പെടുമ്പോള്‍ ചെറിയ ചര്‍മ്മ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. ഇതേ അവസ്ഥയില്‍ അത് ശ്വാസകോശത്തിലോ അല്ലെങ്കില്‍ ഹൃദയത്തിലോ തലച്ചോറിലോ രക്തം കട്ട പിടിക്കാനുള്ള സാധ്യതയെയും ചൂണ്ടിക്കാണിക്കുന്നു. ഇത് ഹൃദയ സംബന്ധമായ പ്രതിസന്ധികളും വര്‍ദ്ധിപ്പിക്കും.

കരുതല്‍ നിര്‍ബന്ധം
പ്രത്യേകിച്ച് ജീവിത ശൈലി രോഗങ്ങള്‍ ഉള്ളവരെങ്കില്‍ ഇവര്‍ ഈ അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഭക്ഷണം, കലോറി, രോഗാവസ്ഥകള്‍ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കണം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കാം. അതില്‍ തന്നെ രോഗവ്യാപന ശേഷി വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. വ്യായാനം ശീലമാക്കണം. എപ്പോഴും ആരോഗ്യത്തേ പരിപാലിക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് രോഗബാധയിലേക്കും അവിടെ നിന്ന് ഗുരുതര പ്രത്യാഘാതത്തിലേക്കും എത്താം. നമ്മുടെ ഉത്തരവാദിത്വം കൂടിയാണ് രോഗത്തെ പ്രതിരോധിക്കുക എന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

