Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ചെവിക്കുള്ളില് ചൊറിച്ചില് സ്ഥിരമോ? കാരണം നിസ്സാരമല്ല, പെട്ടെന്ന് വേണം പരിഹാരം
ചെവിക്കുള്ളില് എപ്പോഴും ചൊറിഞ്ഞ് കൊണ്ടിരിക്കുന്നവരെ നാം സാധാരണയായി കണ്ടിട്ടുണ്ട്. എന്നാല് അവര് എന്തുകൊണ്ടാണ് എപ്പോഴും അങ്ങനെ ചെയ്യുന്നത്, എന്താണ് ഇത്തരത്തില് ചൊറിയുന്നതിന്റെ കാരണം എന്നെല്ലാം പലരും ആലോചിക്കുന്നതാണ്. ഇനി നിങ്ങളുടെ തന്നെ ചെവി സ്ഥിരമായി ചൊറിയുന്നുണ്ടെങ്കില് അതിന് പിന്നില് ചില കാരണങ്ങള് ഉണ്ട്. ഇത്തരം അവസ്ഥയില് നിന്ന് സ്ഥിരമായി മാറ്റം വരുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്.
അതിലുപരി എന്താണ് ഇതിനുള്ള പരിഹാരം എന്നതും അറിഞ്ഞിരിക്കണം. ചെവിയിലെ വാക്സ് തന്നെയാണ് പ്രധാന കാരണം. എന്നാല് അതിനെ എപ്രകാരം ഇല്ലാതാക്കാം എന്നതും ഗൗരവതരമായി ആലോചിക്കേണ്ടതാണ്. വാസ്തവത്തില് ഇത്തരം ഒരു ശീലം വളരെയധികം അപകടകരമാണ്. എപ്പോഴും ചെവി ചൊറിഞ്ഞ് കൊണ്ടിരിക്കുക എന്നത് അല്പം ഗൗരവത്തോടെ കാണേണ്ട ഒന്ന് തന്നെയാണ്. കൂടുതല് അറിയുന്നതിന് വായിക്കൂ.

ഇയര്വാക്സ് തടസ്സം സൃഷ്ടിക്കുന്നു
പലപ്പോഴും ചെവി വൃത്തിയാക്കി വെക്കുക എന്നത് തന്നെയാണ് ഇതിന്റെ ആദ്യത്തെ പരിഹാരം. പക്ഷേ ചെവി വൃത്തിയായി സൂക്ഷിക്കുന്നതിനും ലൂബ്രിക്കേഷന് നിലനിര്ത്തുന്നതിനും മറ്റ് അണുബാധകളില് നിന്ന് സംരക്ഷിക്കുന്നതിനും വേണ്ടി സഹായിക്കുന്നതാണ് വാക്സ്. പക്ഷേ ഒരു കാരണവശാലും ഇയര്ബഡ്സ് ഉപയോഗിച്ച് ഒരിക്കലും ചെവി ക്ലീന് ചെയ്യരുത്. ചെവി ചൊറിയുന്നതിനുള്ള പ്രധാന കാരണങ്ങളില് ഒന്നാണ് പലപ്പോഴും ഇയര്വാക്സ്.
വരണ്ട ചെവികള്
വരണ്ട ചെവികള് നമ്മളില് ഇത്തരം അസ്വസ്ഥതകള് വര്ദ്ധിപ്പിക്കുന്നു. ഇത് ഇടക്കിടക്ക് ചെവി ചൊറിയുന്നതിന് കാരണമാകുന്നു. വരണ്ട ചെവിക്ക് കാരണമാകുന്നത് എപ്പോഴും നീന്തുമ്പോഴോ കുളിക്കുമ്പോഴോ വെള്ളം അമിതമായി എക്സ്പോഷര് ചെയ്യുക, അല്ലെങ്കില് സ്ജോഗ്രെന്സ് സിന്ഡ്രോം പോലുള്ള ചില രോഗാവസ്ഥകള് ബാധിക്കുക. ഇവയെല്ലാം തന്നെ നിങ്ങളില് കൂടുതല് ചെവി വരണ്ട് പോവുന്നതിന് കാരണമാകുന്നു.
ചര്മ്മത്തിലുണ്ടാവുന്ന അലര്ജി
ചര്മ്മത്തിലുണ്ടാവുന്ന അലര്ജി പലപ്പോഴും നിങ്ങളില് കൂടുതല് വെല്ലുവിളികള് ഉയര്ത്തുന്നു. ചെവിയേയും ഇത് ബാധിക്കുന്നു. കമ്മലുകള്, ഷാമ്പൂ, ഹെയര് സ്പ്രേ തുടങ്ങിയവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചിലരില് ചൊറിച്ചിലും ചുവപ്പും അനുഭവപ്പെടാം. അതുകൊണ്ട് തന്നെ കൃത്യമായ രീതിയില് ചെവി വൃത്തിയാക്കുകയും ചെവിയുടെ അസ്വസ്ഥകള് കൂടിയാല് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുകയും ചെയ്യുക.
ചെവിയിലെ അണുബാധ
ചെവിയിലെ അണുബാധ, ബാക്ടീരിയ അല്ലെങ്കില് ഫംഗല് ഇന്ഫെക്ഷന് പോലുള്ളവയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രത്യേകിച്ച് ഇയര് കനാലില് ചൊറിച്ചില് അതിഗംഭീരമാവുന്നു, മാത്രമല്ല ചിലരില് പുറത്തേക്ക് സ്രവവും വരുന്നു. ഈ ലക്ഷണങ്ങള് നിങ്ങളുടെ കേള്വിയെ ദോഷകരമായി ബാധിക്കുന്നു. ഇതോടൊപ്പം നിങ്ങള് ശ്രവണ സഹായികളോ ഇയര്ബഡുകളോ ഉപയോഗിക്കുന്ന വ്യക്തിയെങ്കില് ഇത് വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ത്വക്ക് സംബന്ധമായ രോഗങ്ങള്
എക്സിമ, സോറിയാസിസ് തുടങ്ങിയ വിട്ടുമാറാത്ത ത്വക്ക് സംബന്ധമായ രോഗങ്ങള് ഉള്ളവരെങ്കില് ഇത് പലപ്പോഴും നിങ്ങളുടെ ചെവിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഇതെല്ലാം ചെവിയില് ചൊറിച്ചില് വര്ദ്ധിപ്പിക്കും. ഡോക്ടറെ കാണുകയും ഇയര് ഡ്രോപ്സ് സ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ ഇത്തരം പ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.
ഭക്ഷണത്തിലെ അലര്ജികള്
ഭക്ഷണത്തിലുണ്ടാവുന്ന ചില അലര്ജികളും നിങ്ങളില് പ്രശ്നങ്ങള് ഉണ്ടാക്കുന്നു. ആപ്പിള്, തണ്ണിമത്തന്, വാഴപ്പഴം, ചെറി, കിവി, സൂര്യകാന്തി വിത്തുകള്, തണ്ണിമത്തന്, ബദാം തുടങ്ങിയ ഭക്ഷണങ്ങള് കഴിക്കുമ്പോള് ഹേ ഫീവര് പോലുള്ള അവസ്ഥകള്
ഉണ്ടാവാം. ഇത് നിങ്ങളില് കൂടുതല് പ്രശ്നങ്ങള് ഉണ്ടാക്കുന്നു. കൃത്യസമയത്ത് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. പരിഹരിക്കാന് എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.
പരിഹാരം ഇപ്രകാരം
ചെവി ചൊറിച്ചില് ഉണ്ടെങ്കില് ബഡ്സ്, സ്ലൈഡ്, പിന് എന്നിവ ഉപയോഗിച്ച് ചെവിയില് തോണ്ടുന്നവരെങ്കില് ഇവര് അത് ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ചൊറിയുകയാണെങ്കില് നനഞ്ഞ തുണി ഉപയോഗിച്ച് ചെവി വൃത്തിയാക്കാന് ശ്രദ്ധിക്കുക. ഡോക്ടര് തരുന്ന ഇയര്വാക്സ് മാത്രം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ചെവി കൂടുതല് ചൊറിയാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ലക്ഷണങ്ങള് വഷളാവുകയാണെങ്കില് ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
