ഹൃദയത്തില്‍ ബ്ലോക്കില്ലെന്ന്‌ ഉറപ്പാക്കുന്ന ചില ലക്ഷണങ്ങള്‍

ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്, ഇന്നത്തെ കാലത്ത് അല്‍പം കൂടുതല്‍ ശ്രദ്ധ ആരോഗ്യത്തിന് നല്‍കുകയും വേണം. എന്നാല്‍ ചില അവസരങ്ങളില്‍ നാം നിസ്സാരമാക്കി വിടുന്ന കാര്യങ്ങളാണ് കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തിക്കുന്നത്. കൃത്യസമയത്ത് കണ്ടു പിടിക്കുകയും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുകയും ചെയ്താല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്ന ഒരു അവസ്ഥയാണ് ഹൃദയത്തിലുണ്ടാവുന്ന ബ്ലോക്കുകള്‍. പലപ്പോഴും ഇതിന് സാധിക്കാതെ വരുമ്പോഴാണ് അത് മരണത്തിലേക്ക് എത്തുന്നത്.

പലപ്പോഴും ഹൃദയസ്തംഭനത്തിന് കാരണമായി പറയുന്നത് ധമനികളില്‍ ഉണ്ടാവുന്ന തടസ്സം തന്നെയാണ്. കൊളസ്‌ട്രോള്‍ ഉള്‍പ്പടെയുള്ള കൊഴുപ്പുകള്‍ മറ്റ് വസ്തുക്കള്‍ എന്നിവ ധമനികളില്‍ തടസ്സം സൃഷ്ടിക്കുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. വ്യായാമം, ഭക്ഷണ നിയന്ത്രണം എന്നിവ വഴി ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് കൈകാര്യം ചെയ്യാം. നിങ്ങളുടെ ഹൃദയത്തില്‍ ബ്ലോക്കുണ്ടോ എന്ന് നമുക്ക് മനസ്സിലാക്കാം. അറിയാന്‍ വായിക്കൂ.

Arteries Stay Clean and Healthy

ചര്‍മ്മത്തില്‍ പെട്ടെന്ന് കാണുന്ന ചുവന്ന പാടുകള്‍: നിസ്സാരമാക്കുന്നവര്‍ കരുതിയിരിക്കണം

എന്താണ് ഹൃദയത്തിലുണ്ടാവുന്ന തടസ്സം?
ഇന്നത്തെ കാലത്ത് ബ്ലോക്കുണ്ട് എന്ന് പലരും പറയുന്നു. എന്നാല്‍ എന്താണ് ബ്ലോക്ക് എന്നത് പലര്‍ക്കും അറിയില്ല. ഇതിനെ കൊറോണറി ആര്‍ട്ടറി ഡിസീസ് എന്നാണ് വിളിക്കുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ തോതില്‍ രക്തം പമ്പ് ചെയ്യപ്പെടുമ്പോള്‍ ഇതിന് തടസ്സം സൃഷ്ടിക്കപ്പെടുന്ന അവസ്ഥയാണ് കൊറോണറി ആര്‍ട്ടറി ഡിസീസ് എന്ന് പറയുന്നത്. ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിക്കുന്നതും കൂടാതെ മറ്റ് ഫാറ്റി ഡിപ്പോസിറ്റുകള്‍ അടിഞ്ഞ് കൂടുന്നതുമാണ് ഇതിന്റെ പ്രധാന കാരണം. കാലക്രമേണ ഇവ കഠിനമായി മാറുകയോ അല്ലെങ്കില്‍ പെട്ടെന്ന് പൊട്ടിപ്പോവുകയോ ചെയ്യാം. ഇതിന്റെ ഫലമായി രക്തയോട്ടത്തില്‍ കാര്യമായ കുറവുണ്ടാവുന്നു.

ലക്ഷണങ്ങള്‍
ഇത്തരത്തില്‍ സംഭവിച്ച് കഴിഞ്ഞാല്‍ അത് ശരീരത്തിന് ചില ലക്ഷണങ്ങളെ പ്രകടമാക്കുന്നു. അതില്‍ പലപ്പോഴും നെഞ്ച് വേദന, ശ്വാസതടസ്സം, ഹൃദയാഘാതം പോലുള്ള അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കും. പലപ്പോഴും ശരീരത്തില്‍ വേണ്ടത്ര രക്തപ്രവാഹം സംഭവിക്കാത്തതിന്റെ ഫലമായാണ് ഹൃദയാരോഗ്യം നശിക്കുന്നത്. ഇതിന്റെ കാരണങ്ങള്‍ നിരവധിയാണ്. ആരോഗ്യമുള്ള ഹൃദയമാണോ നിങ്ങളുടേത് എന്ന് മനസ്സിലാക്കുന്നതിന് സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്.

ഹൃദയസ്തംഭനത്തിന്റെ കാരണങ്ങള്‍
ഹൃദയ സ്തംഭനത്തിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. അതില്‍ പലപ്പോഴും കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പ്രധാന കാരണം തന്നെയാണ്. ഇത് രക്തയോട്ടത്തെ കുറക്കുകയും ധമനികളെ ചുരുക്കുകയും ചെയ്യുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ വളരെയധികം അപകടകരമായ ഒരു അവസ്ഥ തന്നെയാണ് എന്നതില്‍ സംശയം വേണ്ട. അതോടൊപ്പം തന്നെ കൂടിയ പ്രമേഹമുള്ളവരില്‍ ഇത്തരം കാര്യങ്ങള്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുന്നു. കാരണം പ്രമേഹം വര്‍ദ്ധിക്കുമ്പോള്‍ അത് പലപ്പോഴും രക്തക്കുഴലുകളില്‍ തകരാറുണ്ടാക്കുന്നു. അതിന്റെ ഫലമായി ഇത് അപകടകരമായ അവസ്ഥയിലേക്ക് എത്തും.

മറ്റ് കാരണങ്ങള്‍
പലപ്പോഴും പ്രമേഹവും കൊളസ്‌ട്രോളും കൂടാതെ മറ്റ് ചില കാരണങ്ങള്‍ കൂടി ഇതിന് പുറകിലുണ്ട്. പുകവലിക്കുന്നവരില്‍ ബ്ലോക്കുണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ജീവിത ശൈലിയിലെ അനാരോഗ്യം, ഭക്ഷണക്രമം, വ്യായാമക്കുറവ്, അമിതഭാരം, മദ്യപാനം എന്നിവയെല്ലാം ഇത്തരം അവസ്ഥകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇത് കൂടാതെ പ്രായവും വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു ഹൃദയ സംബന്ധമായ രോഗങ്ങളില്‍.

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
ഹൃദയം ആരോഗ്യത്തോടെയാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിന് പലപ്പോഴും സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. പലപ്പോഴും നല്ലൊരു പരിശോധനയിലൂടെ മാത്രമേ ഇതിനെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. എങ്കിലും ശരീരം ചില മുന്നറിയിപ്പുകള്‍ നമുക്ക് നല്‍കുന്നു. ആദ്യം അനുഭവപ്പെടുന്നത് നെഞ്ചില്‍ ഭാരം പോലെ തോന്നുന്നതാണ്. അതിന് ശേഷം ശ്വാസം മുട്ടല്‍ ഉണ്ടാവുകയും ചെയ്യുന്നു. ചിലരില്‍ പാരമ്പര്യമായും ഇത്തരം അവസ്ഥകളുണ്ടാവാം. ഇടക്കിടെ പരിശോധന നടത്തേണ്ടത് അനിവാര്യമാണ് എന്നതാണ് ഈ ഘട്ടത്തില്‍ ആലോചിക്കേണ്ട കാര്യം.

പ്രതിരോധിക്കേണ്ടത് എങ്ങനെ?
രോഗാവസ്ഥകളെ എപ്രകാരം പ്രതിരോധിക്കണം എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. അതിനായി നമുക്ക് ആദ്യപടി എന്ന് പറയുന്നത് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ്. മാത്രമല്ല എപ്പോഴും സജീവമായിരിക്കുകയും കൂടാതെ ഭാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ഇത്തരത്തില്‍ ഹൃദയാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രക്തപ്രവാഹത്തിന്റെയും അനുബന്ധ സങ്കീര്‍ണതകളുടെയും അപകടാവസ്ഥയെ തരണം ചെയ്യുന്നതിന് നിങ്ങളെ സഹായിക്കുന്നു.

പ്രതിരോധം എപ്രകാരം
എപ്രകാരം ഇത്തരം അവസ്ഥയില്‍ നിന്ന് പ്രതിരോധം തീര്‍ക്കാന്‍ സാധിക്കും എന്നത് ഒരു ചോദ്യമാണ്. അതിന് ആദ്യം ചെയ്യേണ്ടത് ഭക്ഷണത്തില്‍ നിയന്ത്രണം വെക്കുക എന്നതാണ്. അതിനായി പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മത്സ്യം, നട്‌സ് എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് വേണ്ടി വ്യായാമം ചെയ്യുന്നതില്‍ വിട്ടുവീഴ്ച വരുത്തരുത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമ്മള്‍ പുകവലിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങേണ്ടതാണ്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനായി യോഗ, ധ്യാനം ആഴത്തിലുള്ള ശ്വാസോച്ഛ്വാസം എന്നിവ ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഇടക്കിടക്ക് പരിശോധിക്കേണ്ടത് അനിവാര്യമാണ്. അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങളില്‍ ഒന്നാണ് രക്തസമ്മര്‍ദ്ദം പരിശോധിക്കേണ്ടത്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion