ചര്‍മ്മത്തില്‍ പെട്ടെന്ന് കാണുന്ന ചുവന്ന പാടുകള്‍: നിസ്സാരമാക്കുന്നവര്‍ കരുതിയിരിക്കണം

ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടുണ്ടാവാം. ചിലരില്‍ ഭക്ഷണത്തിലെ പ്രതിസന്ധികള്‍, ചിലര്‍ക്ക് മറ്റെന്തെങ്കിലും തരത്തിലുള്ള അലര്‍ജി എന്നിവയെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ചുവന്ന പാടുകള്‍ അസ്വസ്ഥതകളോടെ കാണപ്പെടുന്നുണ്ടെങ്കില്‍ അതിനെ നിസ്സാരമാക്കരുത്. കാരണം അത് നിങ്ങള്‍ക്ക് ചില സൂചനകളാണ് നല്‍കുന്നത്. പലപ്പോഴും അതിന് നിറവ്യത്യാസമോ വേദനയോ പഴുപ്പോ ഉണ്ടാവുകയാണെങ്കില്‍ ആലോചിച്ച് സമയം കളയരുത് എന്നതും ശ്രദ്ധിക്കണം.

ചര്‍മ്മത്തിലെ ചുവന്ന പാടുകള്‍ എന്തൊക്കെയാണ് എന്നതാണ് ആദ്യം അറിയേണ്ടത്. പലരിലും പല വലുപ്പത്തിലും ആകൃതിയിലും ആണ് ഇത്തരം പാടുകള്‍ കാണപ്പെടുന്നത്. ചിലരിലാകട്ടെ ചൊറിച്ചിലും വേദനയും വളരെ കൂടുതലുമായിരിക്കും. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് മുന്‍പ് എന്താണ് ഇതിന്റെ യഥാര്ത്ഥ കാരണം എന്നത് മനസ്സിലാക്കണം. ശരീരത്തിന്റെ ഏത് ഭാഗത്തും ഇവ പ്രത്യക്ഷപ്പെടാം. അലര്‍ജികള്‍, അണുബാധകള്‍, ചര്‍മ്മ അവസ്ഥകള്‍, ആരോഗ്യപരമായ അവസ്ഥകള്‍ എന്നിവയെല്ലാം ഇതിന്റെ പിന്നിലുണ്ട്.

Causes Red Spots on Skin

എക്‌സിമ
ചര്‍മ്മരോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് പലപ്പോഴും എക്‌സിമ പോലുള്ള അവസ്ഥകള്‍. ഇത് വരള്‍ച്ച, ചൊറിച്ചില്‍, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെയാണ് പുറത്തേക്ക് വരുന്നത്. പലപ്പോഴും എക്‌സിമയുള്ള വ്യക്തി ചര്‍മ്മത്തില്‍ ചൊറിയുമ്പോല്‍ അത് ചര്‍മ്മത്തില്‍ തടസ്സവും വീക്കവും അസ്വസ്ഥകളും ഉണ്ടാക്കുന്നു. ഇതിന് കൃത്യമായ ചികിത്സ അനിവാര്യമാണ്. അതികഠിനമായ ചൊറിച്ചിലും അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടാവുമ്പോള്‍ ഉടന്‍ തന്നെ അതിന് വേണ്ടി പരിഹാരം കാണണം. ഒരിക്കലും സ്വയം ചികിത്സ അരുത് എന്നതാണ് പ്രധാനകാര്യം.

സോറിയാസിസ്
ചര്‍മ്മത്തില്‍ ചുവന്ന, ചെതുമ്പല്‍ പോലുള്ള അടര്‍ന്ന് പോരുന്ന ചര്‍മ്മമുള്ള അവസ്ഥയാണ് സോറിയാസിസ്. ഇത് ചര്‍മ്മത്തിലെ കോശങ്ങളുടെ അമിത വളര്‍ച്ച മൂലമാണ് അടര്‍ന്ന് പോരുന്ന അവസ്ഥയിലേക്ക ്എത്തുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും ചര്‍മ്മത്തില്‍ വീക്കം, അസ്വസ്ഥത, പ്രതിസന്ധികള്‍, ചൊറിച്ചില്‍ എന്നിവയുണ്ടാക്കാം. ചിലരില്‍ അതികഠിനമായ വേദനക്കും സാധ്യതയുണ്ട്. കൈകാല്‍ മുട്ടുകള്‍ സ്വകാര്യ ഭാഗം പുറം എന്നിവിടങ്ങളില്‍ സോറിയാസിസ് സാധാരണമാണ്. എന്നാല്‍ എന്താണ് ഇതിന്റെ കാരണം എന്നത് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. രോഗപ്രതിരോധ സംവിധാനത്തിലുണ്ടാവുന്ന മാറ്റങ്ങളാണ് ഇതിന് പിന്നില്‍ എന്നതാണ് കണ്ടെത്തല്‍.

ചൂട് മാറ്റങ്ങള്‍
പലരുടേയും ശരീരത്തില്‍ കാലാവസ്ഥ മാറ്റം മൂലമുണ്ടാവുന്ന ചൂട് പോലുള്ള പ്രശ്‌നങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ചിലരില്‍ ഹീറ്റ് റാഷുകള്‍ പോലുള്ള അവസ്ഥ അപകടകരമായി മാറുന്നു. ശരീരത്തിലെ താപനില വര്‍ദ്ധിക്കുമ്പോള്‍ ശരീരത്തിന് വിയര്‍പ്പ് കൃത്യമായി ബാഷ്പീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. ഇതാണ് പലപ്പോഴും ചുവന്ന പാടുകള്‍ ചുവന്ന കുരുക്കള്‍ പോലുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നത്. പലപ്പോഴും ചെറിയ കുട്ടികളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.

കൊതുകുകടി
കൊതുക് കടിയേറ്റാല്‍ ചിലരില്‍ അത് അസാധാരണമായ തടിപ്പും ചുവന്ന നിറവും ഉണ്ടാക്കുന്നു. പലപ്പോഴും കൊതുക് അതിന്റെ ഉമിനീര്‍ ചര്‍മ്മത്തിലേക്ക് കുത്തി വെക്കുന്നതിന്റെ ഫലമായി ആ ഭാഗത്ത് രക്തം കട്ട പിടിക്കുന്നത് തടയുന്നതിനുള്ള സംവിധാനം പ്രവര്‍ത്തിക്കുന്നു. ഇത് പലപ്പോഴും ചര്‍മ്മത്തില്‍ രക്ത നിറത്തില്‍ ചുവന്ന പാടുകള്‍ കാണിക്കുന്നു. ചിലരില്‍ ഇത് ഗുരുതരമായ ചര്‍മ്മ പ്രതിസന്ധികള്‍ ഉണ്ടാക്കും. അമിതമായ ചൊറിച്ചില്‍, ചര്‍മ്മത്തിലെ അസ്വസ്ഥത എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്നതാണ്.

ഫംഗസ് അണുബാധ
പല തരത്തിലുള്ള ഫംഗസ് അണുബാധയുണ്ട്. അതില്‍ റിംഗ് വേം പോലുള്ളവ നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തുന്നു. പലപ്പോഴും ചര്‍മ്മത്തില്‍ ചുവപ്പും അസ്വസ്ഥതകളും ചൊറിച്ചിലും ഉണ്ടാവുന്നു. അതിന് കാരണമാകുന്നതാകട്ടെ നീന്തല്‍ക്കുളങ്ങള്‍, ഒരാള്‍ ധരിച്ച വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം ഇത്തരം ഫംഗസ് ബാധക്ക് കാരണമാകുന്നു. ചിലരില്‍ ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

പ്രതിരോധം വീട്ടിലോ?
ചര്‍മ്മത്തില്‍ അസ്വസ്ഥതകളും ചുവന്ന പാടുകളും ഉള്ളവര്‍ വീട്ടില്‍ പലപ്പോഴും ചെറിയ പ്രതിരോധത്തിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലിനെ സമീപിക്കുന്നത് എല്ലായ്‌പ്പോഴും മികച്ചതാണെങ്കിലും, ചില ചെറിയ ചെറിയ അസ്വസ്ഥതകള്‍ക്ക് ദ്രോഹമില്ലാത്ത പരിഹാരങ്ങള്‍ ഉണ്ട്. അവയില്‍ ആദ്യത്തേതാണ് കറ്റാര്‍വാഴ. ഇത് നിങ്ങളുടെ ചൊറിച്ചിലും ചുവപ്പും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കറ്റാര്‍ വാഴ ജെല്‍ ചര്‍മ്മത്തില്‍ നേരിട്ട് പുരട്ടി കഴുകിക്കളയാവുന്നതാണ്.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയിലിന് സ്വാഭാവിക ആന്റിസെപ്റ്റിക്, ആന്റിഫംഗല്‍ ഗുണങ്ങളുണ്ടെന്നതാണ് ഇതിനെ പ്രതിരോധത്തിന് സഹായിക്കുന്നത്. ഇത് ചുവന്ന പാടുകള്‍ ശമിപ്പിക്കാനും അണുബാധ തടയാനും സഹായിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുകയും ചെയ്യും. എങ്കിലും ഇത്തരം പരിഹാരങ്ങള്‍ക്കും സ്വയം ചികിത്സക്കും നില്‍ക്കാതെ നല്ലൊരു ചര്‍മ്മരോ വിദഗ്ധനെ കാണുകയാണ് ഏറ്റവും നല്ലത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Tuesday, October 15, 2024, 12:34 [IST]
X
Desktop Bottom Promotion