Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
തടി കുറയുന്നില്ലേ, ഈ തെറ്റുകള്‍ വരുത്തുന്ന സ്ത്രീകള്‍ അല്പം പാടുപെടും
അമിതവണ്ണവും കുടവയറും സ്ത്രീകളില്‍ വരുത്തുന്ന പ്രതിസന്ധികള്‍ നിസ്സാരമല്ല. പലപ്പോഴും ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നത് പോലെ തന്നെ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് ശരീരഭാരം വര്‍ദ്ധിക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധി്ക്കേണ്ടത്, എന്താണ് വരുത്തുന്ന തെറ്റുകള്‍ എന്നിവ ശ്രദ്ധേയമാണ്, പലരും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും ഭക്ഷണക്രമത്തിലും വ്യായാമത്തിലും മാത്രമാണ് ശ്രദ്ധ കൊടുക്കുന്നത്. എന്നാല്‍ ഇത് മാത്രമല്ല മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതായുണ്ട്.
ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് പോലെ തന്നെ ചില ഭക്ഷണങ്ങള്‍ ചേര്‍ക്കുകയും ആരോഗ്യത്തില്‍ ഈ സമയം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ശരീരത്തിന് ദോഷമാകുന്ന പല അവസ്ഥകളും ഇത് മൂലം ഉണ്ടാവുന്നു. സ്വന്തം ശരീരത്തിനെ സംരക്ഷിക്കുന്ന കാര്യത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. നിങ്ങള്‍ വരുത്തുന്ന തെറ്റുകള്‍ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും അറിയാം.

പ്രഭാത ഭക്ഷണം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നത്
പലപ്പോഴും പലരും തടി കുറയ്ക്കുന്നതിന് ശ്രമിക്കുമ്പോള്‍ നിയന്ത്രണം വെക്കുന്ന ഒരു കാര്യമാണ് എപ്പോഴും പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുന്നതോ അല്ലെങ്കില്‍ ഭാഗികമായി ഒഴിവാക്കുകയോ ചെയ്യുന്ന്ത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം സ്രദ്ധിക്കണം. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ തകരാറിലാക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എപ്പോഴും പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ അത് ശാരീരികമായും മാനസികമായും നിങ്ങളെ മികച്ചതാക്കുന്നു.
ആരോഗ്യകരമെങ്കിലും കൂടുതല്‍ കഴിക്കുന്നത്
ഭക്ഷണം ആരോഗ്യകരമെന്ന് കരുതി കൂടുതല്‍ കഴിക്കുന്നവരും ഉണ്ട്. ഇത് പലപ്പോഴും കൊഴുപ്പ് കുറവാണ് എന്ന പേരിലാണ് കഴിക്കുന്നത്. എന്നാല്‍ ആരോഗ്യകരമെങ്കിലും ഇവയില്‍ പക്ഷേ അമിതമായി പഞ്ചസാരയും എണ്ണകളും അടങ്ങിയിട്ടുണ്ടാവും. ഇത് നിങ്ങള്‍ക്ക് ആരോഗ്യകരമാണെങ്കിലും അല്ലെങ്കിലും പലപ്പോഴും തടിയുടെ കാര്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ശരീരത്തിന് ആവശ്യമായ കലോറിയും കൊഴുപ്പും എല്ലാം നല്കുന്നതില് മടി കാണിക്കേണ്ടതില്ല. എന്നാല്‍ ഇത് അധികമാവാതെ സൂക്ഷിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് തടി കുറയ്ക്കുകയല്ല കൂട്ടുകയാണ് ചെയ്യുന്നത്.

ഉറക്കം അവഗണിക്കുന്നു
ഉറക്കമില്ലായ്മയും അമിതവണ്ണവും തമ്മില്‍ എന്താണ് ബന്ധം എന്ന് നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കാം. എന്നാല്‍ നിങ്ങള്‍ ക്ഷീണിക്കുമ്പോഴോ അല്ലെങ്കില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുമ്പോഴോ പലപ്പോഴും കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളില്‍ ജങ്ക് പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിനുള്ള ആസക്തി വര്‍ദ്ധിപ്പിക്കും. ഇതെല്ലാം തന്നെ അമിതവണ്ണത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അത് കൂടാതെ ഭക്ഷണം കൃത്യമല്ലാത്തതും ശരിയായ വ്യായാമമില്ലാത്തതും സ്ക്രീന്‍ ടൈം എല്ലാം ഉറക്കത്തെ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
എല്ലാ ദിവസവും ഭാരം നോക്കുന്നത്
ഇത്തരത്തിലും ചില ആളുകള്‍ ഉണ്ട്, ഇവര്‍ എല്ലാ ദിവസവും എത്ര ഭാരം കുറഞ്ഞു എന്നത് നോക്കിയിരിക്കും. എന്നാല്‍ ഇത് പ്രതീക്ഷിച്ചത് പോലെ നടക്കാതിരിക്കുമ്പോള്‍ പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാവുകയും പലപ്പോഴും അത് കൂടുതല്‍ സമ്മര്‍ദ്ദം നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു. നിങ്ങളുടെ വസ്ത്രങ്ങള്‍ ഇപ്പോള്‍ ചേരുന്നുണ്ടോ അല്ലെങ്കില്‍ എത്രത്തോളം ഇത് ഫിറ്റ് ആയി കിടക്കുന്നു എന്ന കാര്യങ്ങളും അല്പം കൂടുതല്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇതെല്ലാം ശ്രദ്ധിക്കണം. പലപ്പോഴും തുടക്കത്തില്‍ തന്നെ ഇത് നിരുത്സാഹപ്പെടുത്തുന്ന പ്രവൃത്തികളായിരിക്കും.
കാര്‍ഡിയോ മാത്രം ചെയ്യുന്നത്
വ്യായാമം ചെയ്യുമ്പോവും കലോറി കത്തിക്കുന്നതിന് വേണ്ടി എപ്പോഴും കാര്‍ഡിയോ മാത്രം ചെയ്യുന്നവരാണോ എന്നാല്‍ ഇത് പലപ്പോഴും ശരിയായ രീതിയില്‍ ഭാരം കുറയ്ക്കണം എന്നില്ല. എല്ലാ വ്യായാമങ്ങളും ചെയ്യുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ അത് പേശികളുടേയും കൂടെ ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. അത് വഴി മാത്രമേ ശരിയായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ. കൃത്യമായി ഒരു പ്രൊഫഷണല്‍ ഉപദേശം ഇക്കാര്യത്തില്‍ അനിവാര്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
