Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
തടി കുറയ്ക്കാന്‍ പാടു പെട്ട് ശ്രമിച്ചിട്ടും കുറയുന്നില്ലേ? അറിയണം ഇക്കാര്യങ്ങള്‍ ആദ്യം: ഡോ. സൗമ്യ സരിന്
പലപ്പോഴും തടി കുറയ്ക്കുക എന്നത് പലരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ അതിന് വേണ്ടി എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ഡയറ്റ് എടുത്തിട്ടും എല്ലാം പരിഹാരം കാണാന്‍ ശ്രമിക്കുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ ഇതൊന്നും പലപ്പോഴും നമ്മള് ആഗ്രഹിക്കുന്ന ഫലം നല്‍കണം എന്നില്ല. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നാം തുടക്കത്തിലേ ശ്രദ്ധിക്കണം. അമിതവണ്ണം തന്നെയാണ് ഇന്നത്തെ കാലത്തെ പല ജീവിത ശൈലി രോഗങ്ങളുടേയും കാരണമായി മാറുന്നത്.
നല്ലൊരു ശതമാനം ആളുകളും പ്രശ്നമായി കണക്കാക്കുന്ന ഒന്നാണ് അമിതവണ്ണം. പലപ്പോഴും എന്തൊക്കെ ചെയ്തിട്ടും അമിതവണ്ണവും തടിയും കുറയുന്നില്ലെങ്കില്‍ അതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്. അതില്‍ പലപ്പോഴും കാരണങ്ങളേക്കാള്‍ നമ്മുടെ ചില തെറ്റുകളാണ് അറിയേണ്ടത്. ഇത്തരത്തില്‍ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില കാര്യങ്ങള്‍ നമ്മള് വരുത്തുന്ന ചില തെറ്റുകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഡോ. സൗമ്യ സരിന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.

ഡയറ്റ് ശ്രദ്ധിക്കണം
പലര്‍ക്കും ഡയറ്റ് എന്ന് പറഞ്ഞാല്‍ അത് പട്ടിണി കിടക്കലാണ്. എന്നാല്‍ ആദ്യം മനസ്സിലാക്കേണ്ടത് ഡയറ്റിംഗ് എന്ന് പറഞ്ഞാല്‍ അത് പട്ടിണി കിടക്കലല്ല. ഇത് ചെയ്യുന്നതിലൂടെ തടി കുറയില്ല എന്നത് മനസ്സിലാക്കണം. ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റ് തീരെ ഇല്ലാത്ത അവസ്ഥ അനാരോഗ്യം ഉണ്ടാക്കുന്നതാണ് കാരണം ശരീരത്തിന്റെ തടി കുറയണം എന്നുണ്ടെങ്കില്‍ ആദ്യം നമ്മുടെ ശരീരത്തിന്റെ മെറ്റബോളിസം കൃത്യമായിരിക്കണം. എന്നാല്‍ പട്ടിണി കിടക്കുകയും അതുപോലെ തന്നെ ശരീരത്തില്‍ ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ മെറ്റബോളിസം സ്ലോഡൈണ് ആവുകയാണ് ചെയ്യുന്നത്. ഇത് തടി കുറയ്ക്കുന്നതില്‍ വെല്ലുവിളി ഉയര്‍ത്തുന്നു.
ഇന്‍സുലിന്‍
ശരീരത്തില്‍ ഇന്‍സുലിന്‍ എന്നത് വളരെ അത്യാവശ്യം വേണ്ട ഒന്നാണ്. എന്നാല്‍ പട്ടിണി കിടക്കുകയും അതോടൊപ്പം ശരീരത്തില്‍ ഭക്ഷണമില്ലാത്ത അവസ്ഥയും സംഭവിക്കുമ്പോള്‍ അത് ശരീരത്തിലെ ഷുഗര്‍ അളവ് വളരെയധികം കുറയ്ക്കുന്നു. അത് മാത്രമല്ല കൂടുതല്‍ സമയം പട്ടിണി കിടക്കുന്നതിന്റെ ഫലമായി പലപ്പോഴും നമ്മള് പിന്നീട് കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാവുന്നു. അതിന്റെ ഫലമായി ഇന്‍സുലിന്‍ പെട്ടെന്ന് വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതിനെ പരിഹരിക്കുന്നതിന് വേണ്ടി കലോറി കുറവുള്ള ഭക്ഷണം ഇടക്കിടെ കഴിക്കുന്നതിന് ശ്രദ്ധിക്കുക.
ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍
ഡയറ്റിംഗ് എന്ന പേരില്‍ കഴിക്കുന്ന ഭക്ഷണത്തില്‍ പലപ്പോഴും ഉയര്‍ന്ന അളവില്‍ കലോറിയും എനര്‍ജിയും അടങ്ങിയിരിക്കുന്നു. നട്സ്, സ്മൂത്തി, പീനട്ട് ബട്ടര്‍ എന്നിവ നല്ലതാണെങ്കിലും ഇത് അളവില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് പലപ്പോഴും പ്രശ്നമുണ്ടാക്കുന്നു. ഇതെല്ലാം നിങ്ങളില്‍ അമിതവണ്ണത്തിനും കലോറി വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അത് മാത്രമല്ല ശരീരത്തില്‍ വേണ്ടത്ര പ്രോട്ടീന്‍ ഇല്ലാത്തത് അല്പം ശ്രദ്ധിക്കണം. കാരണം പ്രോട്ടീന്‍ കൃത്യമായി കഴിച്ചാല്‍ മാത്രമേ കൃത്യമായ മെറ്റബോളിസം ലഭിക്കുകയുള്ളൂ. ചിക്കന്‍, മത്സ്യം, മുട്ട എന്നിവയെല്ലാം കഴിക്കുന്നതിന് ശ്രദ്ധിക്കണം.

സ്നാക്സ് കഴിക്കുന്നത്
പലപ്പോഴും ഭക്ഷണത്തില്‍ നിയന്ത്രണമുണ്ടെങ്കിലും സ്നാക്സില്‍ നിയന്ത്രണമില്ലാത്ത അവസ്ഥയുണ്ടാവുന്നു. അത് പലപ്പോഴും നിങ്ങളില്‍ അമിതവണ്ണത്തിലേക്ക് എത്തിക്കും. ഇതില്‍ കലോറി വളരെ കൂടുതലാണ്. ഇടക്കിടെ കഴിക്കുന്ന സ്നാക്സ് അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ കലോറി അകത്ത് ചെല്ലുന്നതിലേക്കാണ് എത്തുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യം ശ്രദ്ധിക്കണം.
ആവശ്യത്തിന് ഉറക്കമില്ലാത്തത്
ഉറക്കമില്ലാത്തത് പലപ്പോഴും സ്ട്രെസ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളില്‍ തടി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു, അത് മാത്രമല്ല ഇതിന്റെ ഫലമായി വിശപ്പ് കൂടുന്ന ഹോര്‍മോണുകള്‍ വര്‍ദ്ധിക്കുന്നു. ഇത് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതെല്ലാം അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കണം.
ആവശ്യത്തിന് വെള്ളം കുടിക്കാത്തത്
ആവശ്യത്തിന് വെള്ളം കുടിക്കാത്തതും അപകടകരമായ ഒന്നാണ്. ശരീരത്തില്‍ നിന്ന് കൊഴുപ്പ് കുറയ്ക്കുന്നതിന് വെള്ളം അനിവാര്യമാണ്. അത് മാത്രമല്ല ഇതെല്ലാം ചെയ്താലും കൃത്യമായി വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ആവശ്യത്തിന് വ്യായാമം ചെയ്തില്ലെങ്കില്‍ അത് തടി കുറയ്ക്കുകയില്ല. എന്ന് മാത്രമല്ല എല്ലാ കാര്യങ്ങളും ചെയ്തിട്ടും വ്യായാമം ചെയ്തില്ലെങ്കില്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.
രോഗാവസ്ഥകള്‍ ശ്രദ്ധിക്കണം
നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥകള്‍ ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. ഇത് ഹോര്‍മോണ്‍ ഇംബാലന്‍സ് ഉണ്ടാക്കുന്നു. അവയില്‍ പിസിഓഡി, തൈറോയ്ഡ്, പോലുള്ളവ വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരത്തിലുള്ള രോഗാവസ്ഥകള്‍ നിസ്സാരമാക്കരുത്. അത് മാത്രമല്ല പലരും ആറ് ദിവസവും ഡയറ്റെടുക്കുകയും ഏഴാമത്തെ ദിവസം അത് ചീറ്റ് ഡേ ആയി കണക്കാക്കുകയും ചെയ്യുന്നു. ഇതാണ് പലപ്പോഴും നിങ്ങളില്‍ തടി വര്‍ദ്ധിപ്പിക്കുന്നതിന് പിന്നില്‍ എന്ന് ഡോ. സൗമ്യ സരിന് പറഞ്ഞവസാനിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
