Latest Updates
-
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
ഓക്കാനം, ആശയക്കുഴപ്പം, തലവേദന ഒന്നും നിസ്സാരമല്ല: അപകടകരമായ രീതിയില്‍ സോഡിയം കുറയുന്നത്
ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുക എന്നത് വളരെയധികം അപകടമുണ്ടാക്കുന്ന അവസ്ഥയാണ്. പലപ്പോഴും ആരോഗ്യം പൂര്‍ണമായും ഒരു പ്രതിസന്ധി ഘട്ടത്തിലേക്കാണ് എത്തുന്നത്. അതിന്റെ ഫലമായി ഹൈപ്പോനാട്രീമിയ എന്ന അവസ്ഥയും പലരിലും ഉണ്ടാവുന്നു. ഇത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് കൃത്യമായ ചികിത്സ നടത്തേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല. അല്ലാത്ത പക്ഷം അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
സോഡിയം ശരീരത്തിന് അനിവാര്യമായ ഒരു ഇലക്ട്രോലൈറ്റാണ്. ശരീരത്തിലെ നാഡികളുടെ പ്രവര്‍ത്തനം, ദ്രാവക സന്തുലിതാവസ്ഥ, പേശികളുടെ പ്രവര്‍ത്തനം എന്നിവക്കെല്ലാം സഹായിക്കുന്നതാണ് സോഡിയത്തിന്റെ കൃത്യമായ അളവ്. എന്നാല്‍ ഇതിന്റെ അളവ് ക്രമാതീതമായി കുറയുമ്പോള്‍ അത് ഉണ്ടാക്കുന്ന അപകടകരമായ അവസ്ഥയെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്താണ് ലക്ഷണങ്ങളെന്ന് നോക്കാം.

ഓക്കാനം, ഛര്‍ദ്ദി
നിങ്ങള്‍ക്ക് ഇടയ്ക്കിടെയുള്ള ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കണം. കാരണം അത് സൂചിപ്പിക്കുന്നത് പലപ്പോഴും സോഡിയത്തിന്റെ അസന്തുലിതാവസ്ഥയെയാണ്. നിസ്സാരമെന്ന് തോന്നുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പിന്നീട് ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ഇത് അപകടകരമാണ് എന്ന് തിരിച്ചറിഞ്ഞ് വേണം പരിഹാരം കാണാന്‍.
തലവേദന
തലവേദനയും ഒട്ടും നിസ്സാരമാക്കരുത്, കാരണം പലതും തലവേദനയുടെ പുറകിലുണ്ടായിരിക്കാം. എന്നാല്‍ നിരന്തരമായി തലകറക്കത്തോടൊപ്പം തന്നെ തലവേദന വിടാതെ പിന്തുടരുന്നുണ്ടെങ്കില്‍ അത് സോഡിയം കുറവാണ് എന്നതിന്റെ ലക്ഷണം തന്നെയാണ്. ഇത്തരം കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കണം.
ആശയക്കുഴപ്പവും ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ടും
പ്രായം കൂടുതലാവുമ്പോള്‍ പലരിലും ആശയക്കുഴപ്പവും ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ടും ഉണ്ടാവുന്നു. എന്നാല്‍ സോഡിയത്തിന്റെ കുറവ് നിങ്ങളില്‍ ആശയക്കുഴപ്പവും അതുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. ചിലരില്‍ ഓര്‍മ്മക്കുറവും സംഭവിക്കാം.

ക്ഷീണവും ബലഹീനതയും
പല കാര്യങ്ങള്‍ കൊണ്ടും നിങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാവാം. ക്ഷീണവും ബലഹീനതയും നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അതിന് കാരണമാകുന്നത് പലപ്പോഴും സോഡിയത്തിന്റെ കുറവായിരിക്കും. അതിന്റെ ഫലമായി നിങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവാം. ഇതൊരു സാധാരണ ലക്ഷണമെങ്കിലും ഇടക്കിടെ വിടാതെ പിന്തുടരുന്നുണ്ടെങ്കില്‍ അതിന് കാരണം പലപ്പോഴും സോഡിയത്തിന്റെ കുറവ് തന്നെയായിരിക്കാം.
പേശിവേദന
പലപ്പോഴും പേശിവേദനകള്‍ നിങ്ങള്‍ക്ക് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ സോഡിയത്തിന്റെ കുറവ് നിങ്ങളുടെ ആരോഗ്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇത് പലപ്പോഴും പേശികളില്‍ വേദന, അതോടൊപ്പം തന്നെ വിറയലും അസ്വസ്ഥതകളും വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മാനസികാവസ്ഥയിലെ മാറ്റങ്ങള്‍
ആരോഗ്യ സംരക്ഷണത്തില്‍ ശാരീരിക ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യത്തിനും വളരെയധികം പ്രാധാന്യമുണ്ട്. എന്നാല്‍ സോഡിയത്തിന്റെ അസന്തുലിതാവസ്ഥ പലപ്പോഴും നിങ്ങളില്‍ ദേഷ്യം, ക്ഷോഭം, അസ്വസ്ഥത എന്നിവയുണ്ടാക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ മാനസികാവസ്ഥയില്‍ വളരെ പെട്ടെന്നാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്.
നില്‍ക്കുമ്പോഴോ നടക്കുമ്പോഴോ തളര്‍ച്ച
പലപ്പോഴും നിങ്ങളില്‍ നില്‍ക്കുമ്പോഴോ അല്ലെങ്കില്‍ നടക്കുമ്പോഴോ തളര്‍ച്ചയുണ്ടാവുന്നതും സോഡിയത്തിന്റെ കുറവ് മൂലം സംഭവിക്കുന്ന പ്രശ്‌നമാണ്. എന്നാല്‍ അല്‍പം കൂടി ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അത് അപസ്മാരം, അബോധാവസ്ഥ, അല്ലെങ്കില്‍ അതിലും ഗുരുതരമായ അവസ്ഥകള്‍ എന്നിവയുണ്ടാക്കുന്നു. ഇവ ഉടനടി വൈദ്യസഹായം ആവശ്യമുള്ള കാര്യമാണ്. മുകളില്‍ പറഞ്ഞ ലക്ഷണങ്ങളുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ഗുരുതരാവസ്ഥയുണ്ടാക്കുന്നു. നിസ്സാരമെന്ന് തോന്നുന്ന ലക്ഷണങ്ങള്‍ പോലും ഈ അവസ്ഥയില്‍ ശ്രദ്ധിക്കണം,
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












