Latest Updates
-
വിഷുഫലം 2026: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം; 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം -
രാശിഫലം: ഏപ്രിൽ 13-ന് ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ ചൂടിൽ കുഞ്ഞിനെ രക്ഷിക്കാൻ വഴികൾ -
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ
ഉറക്കമില്ലായ്മ, അടിക്കടി രോഗങ്ങള്‍, ക്ഷീണം, വേദന; എല്ലാത്തിനും കാരണം ഇതാണ്
ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ സമയത്തും സംഭവിക്കുന്നു. നമ്മുടെ ആരോഗ്യം എന്നത് അത്രയധികം വിലപിടിപ്പുള്ളതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് പോലും നമ്മുടെ ജീവിത ശൈലിയിലെ മാറ്റങ്ങള്‍ മൂലമാണ്. ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള പോഷകങ്ങള്‍ കുറവെങ്കില്‍ അതിന്റെ ഫലമായി ശരീരം ചില ലക്ഷണങ്ങളെ കാണിക്കുന്നു. അതില്‍ പേശിവേദന, സമ്മര്‍ദ്ദം, ദഹന പ്രശ്നങ്ങള്‍ എന്നിവയെല്ലാം സംഭവിക്കുന്നു. പലപ്പോഴും ശരീരത്തിലെ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത് ഇത്തരത്തില്‍ പോഷകങ്ങള്‍ കുറയുന്നതാണ്.
ശരീരത്തില്‍ മുന്നൂറിലധികം പ്രധാന പ്രക്രിയകളെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതാണ് മഗ്നീഷ്യം. ഇത് ക്ഷീണം, പേശിവേദന, ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങളിലേക്കാണ് എത്തുന്നത്. പ്രായം, സമ്മര്‍ദ്ദം, ജീവിത ശൈസി എന്നിവയാണ് ഇത് മൂലം സംഭവിക്കുന്നത്. പലപ്പോഴും തലച്ചോറിന്റെ ആരോഗ്യത്തേയും ഇത് ബാധിക്കും. അത് മാത്രമല്ല രോഗപ്രതിരോധത്തിനും ഏറ്റവും അധികം സഹായിക്കുന്നതാണ് മഗ്നീഷ്യം. എന്നാല്‍ ഇതിന്റെ കുറവ് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു എന്ന് നോക്കാം.

എന്തിന് മഗ്നീഷ്യം?
ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ പങ്ക് എത്രത്തോളം വലുതാണ് എന്ന കാര്യം ആദ്യം അറിഞ്ഞിരിക്കണം. നമ്മുടെ ശരീരത്തിലെ ഭക്ഷണം ഊര്‍ജ്ജമാക്കി മാറ്റുന്നതിന് മെറ്റബോളിസം മികച്ചതായിരിക്കണം. അതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും മഗ്നീഷ്യം. എന്നാല്‍ ആവശ്യത്തിന് മഗ്നീഷ്യം ശരീരത്തിന് ഇല്ലാത്തത് പലപ്പോഴും ഊര്‍ജ്ജക്കുറവിനും അതുപോലെ തന്നെ ക്ഷീണത്തിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളില്‍ ബലഹീനതയും ഉണ്ടാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
എന്നാല്‍ മഗ്നീഷ്യത്തിന്റെ അളവ് ശരീരത്തില്‍ കുറവെങ്കില്‍ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. അതില്‍ വരുന്നതാണ് പലപ്പോഴും വയറു വേദന, മലബന്ധം, ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ എന്നിവ. ഇതെല്ലാം പലപ്പോഴും മഗ്നീഷ്യത്തിന്റെ കുറവ് മൂലം സംഭവിക്കുന്നതാണ്. പലപ്പോഴും അതോടൊപ്പം തന്നെ ന്യൂറോട്രാന്സ്മിഷനില് മഗ്നീഷ്യത്തിന് പ്രധാന പങ്കുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ കുറവ് പലപ്പോഴും നിങ്ങളില്‍ തലവേദനയിലേക്കും അത് കൂടാതെ മൈഗ്രേയ്ന് പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.
പേശികളിലെ മാറ്റങ്ങള്‍
പലപ്പോഴും ശരീരത്തിലെ മഗ്നീഷ്യത്തിന്റെ കുറവ് നിങ്ങളില്‍ പെട്ടെന്നുള്ള മുറുക്കം അല്ലെങ്കില്‍ പേശികളില്‍ കോച്ചിപ്പിടുത്തമോ എല്ലാം ഉണ്ടാവുന്നതിലേക്ക് നയിക്കുന്നു. ഇതെല്ലാം പലപ്പോഴും അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കും. കൂടാതെ പേശികള്‍ക്ക് ബലഹീനതയും ഉണ്ടാക്കുന്നതിലേക്ക് എത്തുന്നു. അത് മാത്രമല്ല ചിലരില്‍ ഇത് വേദനയും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

രക്തസമ്മര്‍ദ്ദം പ്രതിരോധിക്കാന്‍
ജീവിത ശൈലി രോഗങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ട്. അതില്‍ ഒന്നാണ് അമിത രക്തസമ്മര്‍ദ്ദം. പലപ്പോഴും അത് കൂടുതല്‍ വെല്ലുവിളികള്‍ ആരോഗ്യത്തിനുണ്ടാക്കുന്നു. പലപ്പോഴും ശരീരത്തിലെ മഗ്നീഷ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതാണ്. എന്നാല്‍ മഗ്നീഷ്യത്തിന്റെ അളവ് കുറവെങ്കില്‍ ഇത് രക്തക്കുഴലുകള്‍ക്ക് വിശ്രമം ലഭിക്കാതെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. അത് പലപ്പോഴും വളരെയധികം അപകടകരമായ അവസ്ഥയുണ്ടാക്കും.
ഉറക്കത്തിനെ തടസ്സപ്പെടുത്തുന്നു
ഉറക്കത്തിനെ തടസ്സപ്പെടുത്തുന്ന അവസ്ഥയും പലപ്പോഴും മഗ്നീഷ്യത്തിനുണ്ടാവുന്നു. നല്ല ഉറക്കത്തിന് ആവശ്യമായ രീതിയില്‍ മെലാറ്റോണിന്‍ നിയന്ത്രിക്കുന്നതിന് മഗ്നീഷ്യം സഹായിക്കുന്നു. എന്നാല്‍ മഗ്നീഷ്യത്തിന്റെ കുറവ് നിങ്ങളിലെ ഉറക്കത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. ന്യൂറോട്രാന്‍സ്മിറ്ററുകളെ തടസ്സപ്പെടുത്തുന്നതിനും അത് ഉറക്കക്കുറവിലേക്കും നിങ്ങളെ എത്തിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
മറ്റ് ലക്ഷണങ്ങള്‍
പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തില്‍ ഉണ്ടാക്കുന്നത് മഗ്നീഷ്യത്തിന്റെ കുറവാണ്. ദുര്‍ബലമായ പ്രതിരോധ ശേഷി, ഇടക്കിടെയുള്ള അസുഖം, ക്ഷീണം, എന്നിവയെല്ലാം തന്നെ മഗ്നീഷ്യത്തിന്റെ കുറവിന്റെ ലക്ഷണങ്ങള്‍ ആണ്. അതിന് കാരണം പലപ്പോഴും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ താറുമാറാക്കുകയും ശ്വേതരക്താണുക്കള്‍ക്ക് ഊര്‍ജ്ജം നല്കുന്നതില് നിന്ന് മഗ്നീഷ്യത്തെ വിലക്കുകയും ചെയ്യുന്നു. ഇത് കൂടുതല്‍ അണുബാധകള്‍ ശരീരത്തില്‍ ഉണ്ടാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











