Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗ്യാസ്, വയര്‍ വീര്‍ക്കല്‍, ദഹനപ്രശ്നം, വയറുവേദന: എല്ലാം ഒരുമിച്ച് പരിഹരിക്കാന്‍ പൊടിക്കൈകള്‍
സ്ഥിരമായി വയറുവേദനയും, ഗ്യാസും , വയര്‍ വീര്‍ക്കലും അനുഭവപ്പെടുന്നുണ്ടോ? എന്നാല്‍ അതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്. പലപ്പോഴും നമ്മുടെ ഭക്ഷണത്തിലുണ്ടാവുന്ന മാറ്റം തന്നെയാണ് ഇത്തരം വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നത്. ചില ഭക്ഷണങ്ങള്‍ വയറ്റില്‍ ഗ്യാസ് ഉണ്ടാക്കുന്നതിലേക്ക് എത്തുന്നു. ദഹനാരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഇത്തരം അവസ്ഥയില്‍ എന്താണ് പരിഹാരം എന്നറിയാതെ നട്ടം തിരിയുന്നവര്‍ നിരവധിയാണ്. വയറിലെ ്അസ്വസ്ഥതക്ക് പലരും പരിഹാരമായി ആദ്യം തിരയുന്ന ചില ഒറ്റമൂലികളുണ്ട്.
കനത്ത ഭക്ഷണങ്ങള്‍, ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍, മറ്റ് പാനീയങ്ങള്‍, അനാരോഗ്യകരമായ ശീലങ്ങള്‍ എന്നിവയെല്ലാം ഈ പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തേടാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം. അതിലുപരി ചില സുഗന്ധവ്യഞ്ജനങ്ങള്‍ നമ്മുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ഇഞ്ചി
വയറിന്റെ അസ്വസ്ഥതക്ക് പലരും ആദ്യം തേടുന്ന ഒന്നാണ് ഇഞ്ചി. ഇതിലുള്ള ജിഞ്ചറോള്‍, ഷോഗോള്‍ എന്നീ സംയുക്തങ്ങള്‍ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇത് ശരീരത്തിലെ പിത്തരസം, ഉമിനീര് എന്നിവയുടെ ഉത്പാദനത്തിനും വയറ്റിലെ വീക്കം കുറയ്ക്കുന്നതിനും മികച്ചതാണ്. വയറ്റിലുണ്ടാവുന്ന വീക്കം, അസ്വസ്ഥത, ഗ്യാസ്, വേദന എന്നിവയെ എല്ലാം പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് ഇഞ്ചി. നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ ഏതെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനെ പരിഹാരം കാണുന്നതിന് വേലണ്ടി നിങ്ങള്‍ക്ക് ഇഞ്ചി ചേര്‍ത്ത വെള്ളമോ ഇഞ്ചി ചായയോ കുടിക്കാവുന്നതാണ്.
പെരുംജീരകം
മികച്ച ദഹനത്തിനും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ജീരകം മികച്ചതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഭക്ഷണം അധികമായി കഴിച്ചു എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ ഉടന്‍ തന്നെ അല്പം പെുരംജീരകം ചവക്കുന്നത് നല്ലതാണ്. ഇത് ദഹനക്കേടിനെ ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ പെരുംജീരകം ചൂടുവെള്ളത്തില്‍ തിളപ്പിച്ച് കഴിക്കുന്നതും അതോടൊപ്പം തന്നെ പെരുംജീരകം ചായ തയ്യാറാക്കി കഴിക്കുന്നതും വയറുവേദനയില്‍ നിന്ന് ആശ്വാസം നല്‍കുന്നതാണ്.
ജീരകം
സാധാരണ ജീരകവും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് പലപ്പോഴും നിങ്ങളില്‍ ്സ്ഥിരമായി കാണപ്പെടുന്നുഗ്യാസ്, നെഞ്ചെരിച്ചില്‍, വായുവിന്റെ വീക്കം, ഏമ്പക്കം തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതിനായി സ്ഥിരമായി വേണമെങ്കില്‍ നിങ്ങള്‍ക്ക് ജീരകം കുതിര്‍ത്ത വെള്ളം കുടിക്കുക. ജീരകം ദഹന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം വയറിന്റെ ആരോഗ്യത്തിനും ഭക്ഷണം എളുപ്പത്തില്‍ ദഹിക്കുന്നതിനും സഹായിക്കും. പാചകത്തില്‍ ദിനവും അല്പം ജീരകമോ ജീരകപ്പൊടിയോ ചേര്‍ക്കാവുന്നതാണ്.
അയമോദകം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അയമോദകം വളരെ മികച്ചതാണ്. ഇതിലുള്ള തൈമോള്‍ ആണ് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇത് ദഹനാരോഗ്യത്തെ സഹായിക്കുന്നു. കൂടാതെ എന്‍സൈമുകള്‍ക്ക് ഉത്തേജനം നല്‍കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. വായുക്ഷോഭം പോലുള്ളവയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ദിനവും അല്പം ചെറുചൂടുവെള്ളത്തില്‍ കുതിര്‍ത്ത് വെള്ളം കുടിക്കാവുന്നതാണ്.
മല്ലി
മല്ലിയും ദഹനാരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. മല്ലിയോടൊപ്പം മല്ലിയിലയും ആരോഗ്യത്തിന് സഹായിക്കുന്നു. അതിനായി അല്പം മല്ലി കുതിര്‍ത്ത വെള്ളമോ മല്ലിയില മിക്സ്ചെയ്ത വെള്ളമോ കുടിക്കാവുന്നതാണ്. ഇത് ശരീരത്തില്‍ അടിഞ്ഞ് കൂടിയ വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. മാത്രമല്ല ഇത് ആമാശയത്തില്‍ ഗ്യാസ് ഉണ്ടാവുന്നതിനെ പ്രതിരോധിക്കുന്നു. അതോടൊപ്പം തന്നെ വയറുവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
