Latest Updates
-
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം
ഉറക്കമില്ലായ്മ എപ്പോഴാണ് അപകടമാവുന്നത്: പ്രത്യാഘാതം 24 മണിക്കൂറില്‍ അറിയാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് ഉറക്കമില്ലായ്മ. കാരണം ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉറക്കം എന്നത് വളരെ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഉറക്കമില്ലായ്മ അതിഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. ഉറക്കക്കുറവും ഗുണനിലവാരമില്ലാത്ത ഉറക്കവും അപകടകരമായ അവസ്ഥയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
കൃത്യമായി ഉറങ്ങുകയും ഉണരുകയും ചെയ്തില്ലെങ്കില്‍ അത് നമ്മുടെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം അത്യാവശ്യമാണ് എന്ന് പറഞ്ഞുവല്ലോ. എന്നാല്‍ അതിന് വേണ്ടി എപ്രകാരം ഉറക്കത്തെ കൃത്യമാക്കണം എന്നതിനെക്കുറിച്ചാണ് നാം ആദ്യം മനസ്സിലാക്കേണ്ടത്. ശരീരത്തെ ഉന്‍മേഷത്തോടെ കാത്തു സൂക്ഷിക്കുന്നതിന് തടസ്സമില്ലാത്ത ഉറക്കം അത്യാവശ്യമാണ്. കൂടാതെ ഉറക്കത്തിന് തടസ്സമുണ്ടാക്കുന്ന അവസ്ഥകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

എന്താണ് ഉറക്കത്തിലെ തകരാറുകള്‍?
എന്തൊക്കെയാണ് ഉറക്കത്തിലുണ്ടാവുന്ന തകരാറുകള്‍ എന്ന കാര്യത്തില്‍ പലര്‍ക്കും അറിയില്ല. ഉറക്ക തകരാറുകള്‍ പലപ്പോഴും പ്രയാസകരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. ഇത് സമ്മര്‍ദ്ദം, ഉത്കണ്ഠ, ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നത്, ഊര്‍ജ്ജമില്ലായ്മ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നിങ്ങളെ എത്തിക്കുന്നു. എപ്രകാരം നിങ്ങള്‍ക്ക് ഉറക്കത്തിലെ തകരാറുകള്‍ തിരിച്ചറിയാം എന്നതും എങ്ങനെ ഇത് ആരോഗ്യത്തെ ബാധിക്കുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്.
കൂര്‍ക്കം വലി
കൂര്‍ക്കം വലിക്കുന്നവരില്‍ പലപ്പോഴും അസ്വസ്ഥതകള്‍ ഉറക്കത്തില്‍ വര്‍ദ്ധിക്കുന്നു. വായ തുറന്ന് ഉറങ്ങുന്നവരിലാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇത് ശാരീരികമായ ഒരു ആരോഗ്യ പ്രശ്‌നമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പുരുഷന്‍മാരിലും അമിത ഭാരമുള്ളവരിലും പലപ്പോഴും കൂര്‍ക്കം വലി കൂടുതല്‍ കാണപ്പെടുന്നു. ഇത് കൃത്യസമയത്ത് ചികിത്സിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങളുടെ ഉറക്കം പ്രശ്‌നത്തിലാവുന്നു.

സ്ലീപ്പ് അപ്‌നിയ
അനാരോഗ്യകരമായ അവസ്ഥയാണ് സ്ലീപ് അപ്നീയ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉറക്കത്തില്‍ ശ്വാസം നിന്ന് പോവുന്ന അവസ്ഥയാണ് ഇതെന്നത് ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങള്‍ ഇടക്ക് ഉണരേണ്ട അവസ്ഥയും ഉറക്കം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുകയും ചെയ്യുന്നു. ഇവരില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്ന അവസ്ഥയും ഉണ്ടാവുന്നു. ഇത് ആ വ്യക്തിയുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു.
ഉറക്കമില്ലായ്മ
സാധാരണ തകരാറുകളില്‍ ഒന്നാണ് ഉറക്കമില്ലായ്മ. ഇതിന് പിന്നില്‍ പ്രത്യേക പ്രതിസന്ധികള്‍ ഇല്ലെങ്കിലും രാത്രിയില്‍ ഉറക്കം പലപ്പോഴും നഷ്ടപ്പെടുന്നു. ഉറങ്ങുന്നതിനുള്ള തടസ്സം പല ഘട്ടങ്ങളില്‍ ഉണ്ടാവുന്ന അവസ്ഥയാണ് ഇത്തരം ഉറക്കമില്ലായ്മ. ഇവരില്‍ ആളുകള്‍ ഉറങ്ങുന്നതിന് പലപ്പോഴും ബുദ്ധിമുട്ട് നേരിടുന്നു. ഇടക്കിടെ ഉണരുന്നതിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു. അടുത്ത ദിവസം ഇത് നിങ്ങളുടെ ഊര്‍ജ്ജത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഉറക്കത്തില്‍ നടക്കുന്നത്
ഉറക്കത്തില്‍ നടക്കുന്നവരും ചില്ലറയല്ല. ഇതിനെ പാരാസോമ്‌നിയയായി തരംതിരിച്ചിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും ഇ്ത്തരത്തില്‍ സംഭവിക്കാം. പലപ്പോഴും സമ്മര്‍ദ്ദം, ഉറക്കക്കുറവ്, ചില മരുന്നുകള്‍, ശ്വസന വൈകല്യങ്ങള്‍ എന്നിവയും പ്രധാന കാരണങ്ങളാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നല്ലതുപോലെ ഉറക്കം ലഭിക്കുന്ന അവസ്ഥയില്‍ പോലും ഉറക്കത്തിലെ നടത്തം നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു.
ഉറക്കത്തില്‍ പക്ഷാഘാതം
ഉറക്കത്തില്‍ പക്ഷാഘാതം എന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പലരും ഇത് അനുഭവിച്ചിട്ടുണ്ടാവും പേടിച്ച് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നിട്ടും ഉണ്ടാവുന്നു. പലപ്പോഴും ഉറക്കത്തില്‍ നിന്ന ഉണരുമ്പോള്‍ ഇവര്‍ക്ക് ശരീരം ചലിപ്പിക്കുന്നതിനോ അല്ലെങ്കില്‍ സംസാരിക്കാന്‍ സാധിക്കാതേയോ വരുന്നു. ചിലര്‍ ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് തന്നെ ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍ ഇത്തരം അവസ്ഥകള്‍ അനുഭവിക്കുന്നു. ഇത് സമ്മര്‍ദ്ദവും ഉത്കണ്ഠയും കാരണം സംഭവിക്കാവുന്ന അവസ്ഥയാണ്.
ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം
ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം എന്നത് വളരെയധികം അപകടമുണ്ടാക്കുന്നതാണ്. എത്ര ഉറങ്ങിയാലും ഇത്തരം അവസ്ഥ നേരിടുന്നവരില്‍ നീണ്ട ക്ഷീണം ഉണ്ടാവുന്നു. ഇത് മാനസികവും ശാരീരികവും ആയ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും ഈ അവസ്ഥ ബാധിക്കുകയും അമിത ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ഉറക്കവുമായി ബന്ധപ്പെട്ട് എന്ത് അനാരോഗ്യകരമായ അവസ്ഥകളുണ്ടെങ്കിലും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











