Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
കാല്സ്യം കുറയുന്നതിലെ അപകടം നിസ്സാരമല്ല: തുടക്കത്തില് ശ്രദ്ധിച്ചാല് നിയന്ത്രിക്കാം
ആരോഗ്യം നിലനിര്ത്തുന്നതിന് ശരീരത്തില് വളരെ അത്യാവശ്യമായി വേണ്ട ചില ധാതുക്കളും മിനറല്സും മറ്റുമുണ്ട്. ഇത്തരം കാര്യങ്ങളില് നാം പലപ്പോഴും കാണിക്കുന്ന അഭാവം പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് ശരീരത്തെ എത്തിക്കുന്നു. അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന രീതിയില് ഉള്ള മാറ്റങ്ങളായിരിക്കും. എന്നാല് ശരീരത്തില് കാല്സ്യം കുറയുന്നത് പലരും നിസ്സാരമായി വിടുന്ന ഒന്നാണ്. ശക്തമായ അസ്ഥികള് നിലനിര്ത്തുന്നതിനും ശരിയായ ശാരീരിക പ്രവര്ത്തനത്തിനും ആവശ്യമുള്ള സുപ്രധാന ധാതുവാണ് കാല്സ്യം എന്ന കാര്യത്തില് സംശയം വേണ്ട.
കാല്സ്യത്തിന്റെ അപര്യാപ്തത നമ്മുടെ ശരീരത്തില് വളരെ മോശമായ ഫലങ്ങള് നല്കുന്നു. പലപ്പോഴും എല്ലുകളുടേയും പല്ലുകളുടേയും അസ്വസ്ഥതകളും പ്രശ്നങ്ങളും വരെ കാല്സ്യം കുറവിന്റെ ഫലമായി ഉണ്ടാവുന്നതാണ്. കാല്സ്യത്തിന്റെ കുറവ് പലപ്പോഴും ഓസ്റ്റിയോപൊറോസിസ് ഉള്പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്ക്ക് ഇടയാക്കും. അസ്ഥികള് പൊട്ടുന്നതും നഖങ്ങള് പൊട്ടുന്നതും പല്ലിന്റെ അനാരോഗ്യവുമെല്ലാം കാല്സ്യത്തിന്റെ അഭാവം മൂലം സംഭവിക്കുന്നതാണ്. എന്നാല് ഇതിനെക്കുറിച്ച് കൂടുതല് അറിയാം.

കാല്സ്യത്തിന്റെ പ്രാധാന്യം
ആരോഗ്യമുള്ള എല്ലുകളും പല്ലുകളും നിലനിര്ത്തുന്നതിനും പേശികളുടെയും ഹൃദയത്തിന്റെയും പ്രവര്ത്തനം നിയന്ത്രിക്കുന്നതിനും രക്തം കട്ടപിടിക്കുന്നതിനും നാഡികളുടെ ആരോഗ്യത്തിനും ആവശ്യമായ ഒരു അവശ്യ ധാതുവാണ് കാല്സ്യം എന്നറിയപ്പെടുന്നത്. ഇതിന്റെ നല്ലൊരു ശതമാനവും സംഭരിച്ച് വെക്കുന്നത് എപ്പോഴും എല്ലുകളിലും പല്ലുകളിലുമാണ്. ഇതാണ് പല്ലിനും എല്ലിനും കാഠിന്യം നല്കുന്നത്. പേശികളുടെ ചലനത്തിനും രക്തയോട്ടം നിയന്ത്രിക്കുന്നതിനും ഹോര്മോണ് പ്രവര്ത്തനങ്ങള്ക്കും കാല്സ്യം വളരെ അത്യാവശ്യമാണ് എന്ന കാര്യത്തില് സംശയം വേണ്ട.
ഭക്ഷണങ്ങള്
കാല്സ്യത്തിന്റെ അഭാവത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി നാം കഴിക്കേണ്ട ഭക്ഷണങ്ങള് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. പാല്, തൈര്, പാല്ക്കട്ടി, മറ്റ് പാലുല്പ്പന്നങ്ങള് എന്നിവ ശീലമാക്കണം. ഇത് കൂടാതെ മത്തിയും അതോടൊപ്പം കാലെ, ബ്രൊക്കോളി, ചൈനീസ് കാബേജ് തുടങ്ങിയ പച്ചക്കറികള്. ശീലിക്കാം. സോയ, ബദാം പാനീയങ്ങള്, ചില ബ്രാന്ഡുകളുടെ ടോഫു, റെഡി-ടു ഈറ്റ് ധാന്യങ്ങള് എന്നിവയിലും കാല്സ്യം അടങ്ങിയിട്ടുണ്ട്. എന്നാല് ഇവ കഴിക്കുമ്പോള് നല്ലൊരു ആരോഗ്യവിദഗ്ധനെ കണ്ടതിന് ശേഷം മാത്രം കഴിക്കാന് ശ്രദ്ധിക്കണം.

ലക്ഷണങ്ങള്
കാല്സ്യത്തിന്റെ കുറവിനെ എപ്രകാരം മനസ്സിലാക്കാം, എന്തൊക്കെയാണ് ലക്ഷണങ്ങള് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യം നശിക്കുന്നത് തന്നെയാണ് ആദ്യത്തെ ലക്ഷണം. അതിന്റെ ഫലമായി നമ്മുടെ പല്ലുകളുടെ ബലം കുറയുകയും പെട്ടെന്ന് പൊട്ടുകയും ചെയ്യുന്നു. കൂടാതെ മോണരോഗത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കണം. കാരണം കാല്സ്യത്തിന്റെ അഭാവം നിങ്ങളില് ഹൃദയതാളത്തെ പ്രശ്നത്തിലാക്കുന്നു.
ക്ഷീണം ശ്രദ്ധിക്കാവുന്നതാണ്, കാരണം കാല്സ്യം കുറയുന്നത് പലപ്പോഴും ആദ്യത്തെ ലക്ഷണമായി കണക്കാക്കുന്നത് ക്ഷീണം തന്നെയാണ്. കോശങ്ങള്ക്ക് പോഷകാഹാരം ലഭിക്കാത്ത അവസ്ഥയിലാണ് ക്ഷീണം സംഭവിക്കുന്നത്. ഇത് ശരീര വേദനയിലേക്കും നിങ്ങളെ നയിക്കുന്നു. കൂടാതെ പേശിവേദനയും അതോടനുബന്ധിച്ച് വരുന്ന രോഗാവസ്ഥയും ശ്രദ്ധിക്കണം. ആശയക്കുഴപ്പം, അതോടൊപ്പം തലകറക്കം തുടങ്ങിയ പ്രതിസന്ധികളെ ഒരിക്കലും നിസ്സാരമാക്കരുത്. അത് നിങ്ങളില് കൂടുതല് പ്രശ്നങ്ങള് ഉണ്ടാക്കിയേക്കാം.

കൈകാലുകളിലെ മരവിപ്പ്
കൈകാലുകളില് മരവിപ്പ് വര്ദ്ധിക്കുന്നത് കാല്സ്യത്തിന്റെ കുറവ് മൂലമാണ്. ഇത് നാഡികളുടെ പ്രവര്ത്തനത്തെ ബാധിക്കുകയും വിരലുകള്, കൈകള്, കാലുകള്, കാല്വിരലുകള് എന്നിവയില് മരവിപ്പും ഇക്കിളിയും ഉണ്ടാക്കുകയും ചെയ്യുന്നു. അത് മാത്രമല്ല അപസ്മാരം പോലുള്ള പ്രശ്നങ്ങള് ചില സന്ദര്ഭങ്ങളില് ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ടാവുന്നു. കൂടാതെ ചര്മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതയും വരണ്ട ചര്മ്മവും നഖം പൊട്ടുന്നതും എല്ലാം ഇത്തരത്തില് കാല്സ്യം കുറവ് മൂലം സംഭവിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

