ദീര്‍ഘായുസ്സിന് തടസ്സം നില്‍ക്കും പോഷകങ്ങള്‍: ആരോഗ്യവും ആയുസ്സും ഉറപ്പ് വരുത്താന്‍

ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ആവശ്യമുള്ള ഒന്നാണ് പോഷകങ്ങള്‍. പലപ്പോഴും ശരീരത്തിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും പോഷകങ്ങള്‍ വളരെ അനിവാര്യമാണ്. അതുകൊണ്ട് തന്നെ ഓരോ പ്രവര്‍ത്തനത്തിനും നിശ്ചിത അളവില്‍ പോഷകങ്ങള്‍ ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ പലരിലും പോഷകങ്ങളുടെ കുറവ് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് മാക്രോ ന്യൂട്രിയന്റുകളും മൈക്രോ ന്യൂട്രിയന്റുകളും ആവശ്യമാണ്. നിങ്ങളുടെ ശരീരത്തിന് ഒരു നിശ്ചിത പോഷകം ആവശ്യത്തിന് ലഭിക്കുന്നില്ലെങ്കിലോ അത് ആഗിരണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുമ്പോഴോ ആണ് പലപ്പോഴും പോഷകാഹാരക്കുറവ് സംഭവിക്കുന്നത്.

എന്നാല്‍ പോഷകങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് ഭക്ഷണം വളരെ അത്യാവശ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പ്രധാനമായും എന്തൊക്കെ ഭക്ഷണങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തേണ്ടത്, എന്തൊക്കെയാണ് കഴിക്കേണ്ടത്, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. എപ്പോഴും പോഷകങ്ങളുടെ കുറവുകള്‍ മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നിങ്ങള്‍ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക എന്നതാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

food nutrition

അയേണ്‍
പലപ്പോഴും വിളര്‍ച്ചയുണ്ടാക്കുന്നതില്‍ അയേണ്‍ ആണ് മുന്നില്‍ നില്‍ക്കുന്നത്. വിളര്‍ച്ചയും ക്ഷീണവും ഇതിലൂടെ സാധാരണയായി ഉണ്ടാവുന്നത്. എന്നാല്‍ അയേണ്‍ സാന്നിധ്യം ശരീരത്തില്‍ വേണ്ട രീതിയില്‍ ഉറപ്പ് വരുത്തുന്നതിന് വേണ്ടി അമരന്ത്, റാഗി, ഉണക്കമുന്തിരി, പയറ്, എള്ള്, ഇരുണ്ട ഇലക്കറികള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. അയേണ്‍ ശരീരത്തിന് നല്‍കുന്നതോടൊപ്പം തന്നെ വിറ്റാമിന്‍ സിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. കാരണം വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നമുക്ക് ശരീരത്തിലേക്ക് കൂടുതല്‍ അയേണ്‍ ആഗിരണം ചെയ്യുന്നതിന് സാധിക്കുന്നു.

വിറ്റാമിന്‍ ബി 12
പലരിലും സാധാരണമായി കുറവ് രേഖപ്പെടുത്തുന്ന ഒന്നാണ് വിറ്റാമിന്‍ ബി 12-ന്റെ കുറവ്. പ്രത്യേകിച്ച് സസ്യാഹാരം മാത്രം കഴിക്കുന്നവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നു. എന്നാല്‍ വിറ്റാമിന്‍ ബി 12-ന്റെ അളവ് കൃത്യമാ്കുന്നതിന് വേണ്ടി നമുക്ക് പാല്‍, തൈര്, ഫ്രഷ് ചീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമായി ഉള്‍പ്പെടുത്തുക. ഇത് കൂടാതെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം വിറ്റാമിന്‍ ബി 12 സപ്ലിമെന്റ് എടുക്കുന്നത് പരിഗണിക്കുക.

vitamin D

വിറ്റാമിന്‍ ഡി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വിറ്റാമിന്‍ ഡി വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ പലപ്പോഴും ഒരു സ്റ്റിറോയിഡ് ഹോര്‍മോണ്‍ പോലെ പ്രവര്‍ത്തിക്കുന്ന വിറ്റാമിനാണ്. സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഒരു പരിധി വരെ വിറ്റാമിന്‍ ഡിയുടെ അളവിനെ ചെറുക്കാന്‍ സാധിക്കും. എന്നാല്‍ ഇത് കൂടാതെ കൂണ്‍, സാല്‍മണ്‍, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതിനും ശ്രദ്ധിക്കുക. ഇതോടൊപ്പം ഡോക്ടറെ കണ്ട് വിറ്റാമിന്‍ ഡി സപ്ലിമെന്റ് കഴിക്കുന്നതിന് ശ്രദ്ധിക്കണം.

അയോഡിന്‍
ശരീരത്തില്‍ അനിവാര്യമായ ഒന്നാണ് അയോഡിന്‍. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അയോഡിന്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. തൈറോയ്ഡ് ഏറ്റക്കുറച്ചിലുകള്‍ക്ക് പലപ്പോഴും കാരണമാകുന്ന ഒന്നാണ് അയോഡിന്റെ കുറവ്. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അയോഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുക. കൂടാതെ തൈര്, പാലുല്‍പ്പന്നങ്ങള്‍, പ്‌ളം എന്നിവ പോലുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ അയോഡിന്റെ കുറവ് നിങ്ങള്‍ക്ക് മറികടക്കാന്‍ സഹായിക്കുന്നു.

vitamin dificiency

വിറ്റാമിന്‍ എ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വിറ്റാമിന്‍ എ എന്നിവ വളരെയധികം അത്യാവശ്യമാണ്. പലപ്പോഴും കാഴ്ചയേയും രോഗപ്രതിരോധശേഷിയേയും വിറ്റാമിന്‍ എയുടെ കുറവ് ബാധിക്കുന്നു. മാത്രമല്ല വിറ്റാമിന്‍ എ കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനാണ്. അതായത് മറ്റുള്ള പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിന് വേണ്ടി ഭക്ഷണത്തിലെ കൊഴുപ്പ് വളരെയധികം അത്യാവശ്യമാണ്. അതിന് വേണ്ടി ബജ്റ, ചെറുപയര്‍, അമരവിത്ത്, മധുരക്കിഴങ്ങ്, പപ്പായ, മാങ്ങ, എള്ള് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.

ഡോക്ടറെ കാണുന്നതിന്
എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ പോഷകാഹാരക്കുറവ് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഭക്ഷണത്തിലൂടെ മാത്രമല്ല സപ്ലിമെന്റ് കഴിക്കുന്നതിലൂടേയും ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ എന്തെങ്കിലും സപ്ലിമെന്റ് കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇത്തരം മരുന്നുകള്‍ കഴിക്കാന്‍ പാടുകയുള്ളൂ.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Monday, June 26, 2023, 13:05 [IST]
X
Desktop Bottom Promotion