Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
ഡ്രൈഫ്രൂട്സ് നല്ലതാണ്, പക്ഷേ ഇവ കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം: അപകടങ്ങള്‍ നിസ്സാരമല്ല
ആരോഗ്യ സംരക്ഷണത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എപ്പോഴും ഡ്രൈഫ്രൂട്സ്. കാരണം അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഇവ നല്‍കുന്നത്. ഉത്തമമായ പല ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതോടൊപ്പം തന്നെ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. കാരണം ഇവയില്‍ ധാരാളം പ്രോട്ടീന്‍, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകള്‍, ഇരുമ്പ്, വിറ്റാമിന്‍ ബി, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല സമ്പുഷ്ടമായ ഇവ മികച്ച പോഷക സ്രോതസ്സുകളാണ് എന്നതില്‍ സംശയം വേണ്ട.
അതില്‍ തന്നെ മുന്തിരി, ബദാം തുടങ്ങിയ ഉണങ്ങിയ പഴങ്ങള്‍ അമിതമായി കഴിക്കുന്നത് ചിലപ്പോള്‍ ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ അല്പം കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തുന്നു. അപകടകരമായ അവസ്ഥകള്‍ പലപ്പോഴും ഇതുണ്ടാക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പല വിധത്തിലുള്ള കാരണങ്ങളില്‍ ഒന്നാണ് ഈ ഡ്രൈഫ്രൂട്സ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

എന്തുകൊണ്ട് ഇവ?
മിക്ക ഉണങ്ങിയ പഴങ്ങളിലും പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവയില്‍ ഉയര്‍ന്ന ഗ്ലൈസെമിക് സൂചിക ഉള്ളതിനാല്‍ അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിപ്പിക്കുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും പ്രമേഹ രോഗികളും അളവില്‍ കൂടുതല്‍ ഡ്രൈഫ്രൂട്സ് കഴിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.
ശരീരഭാരം വര്‍ദ്ധിപ്പിക്കും
പലപ്പോഴും അമിതമായ അളവില്‍ ഡ്രൈഫ്രൂട്സ് കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം ഇത് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും ഇതില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. അതിന്റെ ഫലമായി ശരീത്തില്‍ ഭാരം വര്‍ദ്ധിക്കുകയും അത് വഴി പഞ്ചസാരയുടെ ഉയര്‍ന്ന അളവ് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അത് മാത്രമല്ല അസ്ഥിരമായ പോഷകങ്ങളുടെ അഭാവം ആരോഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കും.

ശ്രദ്ധിക്കേണ്ടത് ഇവയെല്ലാം
പലപ്പോഴും ഉണക്ക മുന്തിരി, ആപ്രിക്കോട്ട് തുടങ്ങിയ പഴങ്ങള്‍ ഉണക്കുമ്പോള്‍ അതിനായി പലപ്പോഴും സള്‍ഫര്‍ ഡയോക്സൈഡ് ഉപയോഗിക്കാറുണ്ട്. വലിയ അളവില്‍ കഴിക്കുമ്പോള്‍ അത് ആരോഗ്യത്തിന് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകളിലേക്ക് എത്തുന്നു. അതിന്റെ ഫലമായി നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കും. അതില്‍ ആസ്ത്മ പോലുള്ള രോഗാവസ്ഥകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കും. കൂടാതെ അലര്‍ജി പോലുള്ളവയും ഇത്തരം അവസ്ഥകളില്‍ പ്രശ്നങ്ങളുണ്ടാക്കും. അതുകൊണ്ട് എപ്പോഴും മിതമായ അളവില്‍ മാത്രം ഇവ കഴിക്കാന്‍ ശ്രദ്ധിക്കണം.
പൊട്ടാസ്യത്തിന്റെ അളവ്
പലപ്പോഴും ഇത്തരത്തിലുള്ള ഡ്രൈഫ്രൂട്സില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ആപ്രിക്കോട്ട്, പ്രൂണ്‍സ് പോലുള്ള ചില ഉണങ്ങിയ പഴങ്ങള്‍. ഇവ അമിതമായി കഴിക്കുന്നത് പലപ്പോഴും ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അതിന്റെ ഫലമായി പ്രമേഹം, ഹൃദയമിടിപ്പ് വ്യതിയാനം, വൃക്കരോഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പല വിട്ടുമാറാത്ത രോഗങ്ങള്‍ക്കും വഴി തുറക്കുന്നു. ഇത് പൊട്ടാസ്യത്തിന്റെ അളവ് മനുഷ്യ ശരീരത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ എത്തുമ്പോള്‍ അത് കൂടുതല്‍ അപകടകരമായ അവസ്ഥയുണ്ടാക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ബദാം, കശുവണ്ടി, വാല്‍നട്ട്, ഉണക്കമുന്തിരി തുടങ്ങിയവ ശരീരത്തിന്റെ താപനില വര്‍ദ്ധിപ്പിക്കും. അതിനാല്‍ വേനല്‍ക്കാലത്ത് ഇവ കഴിക്കുന്നത് ശ്രദ്ധിച്ച് വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
