Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
40 വയസ്സിനു ശേഷം സ്ത്രീകളെ പിടികൂടും ഈ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം
40 വയസ്സിനു ശേഷം ഒരു സ്ത്രീയുടെ ശരീരം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് വിധേയമാകുന്നു. പല രോഗങ്ങളും ഈ പ്രായത്തില്‍ സ്ത്രീകളെ വലയം ചെയ്യാന്‍ തുടങ്ങുന്നു. പല തരത്തിലുള്ള ഗുരുതരമായ രോഗങ്ങളും ഇവയില്‍ ഉണ്ടാകാം. 40 വയസിനു ശേഷം, സ്ത്രീകള്‍ ആര്‍ത്തവവിരാമത്തോട് അടുക്കുന്നതിനാല്‍ ശരീരത്തില്‍ പലതരം കുറവുകളും മാറ്റങ്ങളും വരാന്‍ തുടങ്ങുന്നു.
പ്രായമാകല്‍, അനുചിതമായ ജീവിതശൈലി ശീലങ്ങള്‍, മറ്റ് നിരവധി ഘടകങ്ങള്‍ എന്നിവയാല്‍ ശരീരം ആരോഗ്യപ്രശ്നങ്ങള്‍ക്ക് വിധേയമാക്കുന്നു. അതിനാല്‍ 40 വയസിനു ശേഷം സ്ത്രീകള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 40കള്‍ക്ക് ശേഷം സ്ത്രീകള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള ചില ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

മൂത്രത്തില്‍ കല്ല്
വൃക്കയിലെ കല്ലുകള്‍ എന്നത് മൂത്രനാളിയിലെ ധാതുക്കളുടെ നിക്ഷേപമാണ്. വളരെ വേദനാജനകമായ ഒരു രോഗമാണ് ഇത്. പ്രായമാകുന്തോറും ആളുകള്‍ക്ക് മൂത്രത്തില്‍ കല്ല് സംഭവിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു, എന്നിരുന്നാലും മറ്റ് ഘടകങ്ങളും വൃക്കയിലെ കല്ലുകള്‍ രൂപപ്പെടാന്‍ വഴിയൊരുക്കുന്നുണ്ട്. വൃക്കയിലെ കല്ലുകള്‍ പുരുഷന്മാരില് സാധാരണമാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു, എന്നാല്‍ ഇത് സ്ത്രീകളിലും കാണപ്പെടുന്നുണ്ട്. മുതുകില്‍ കഠിനമായ വേദന, മൂത്രത്തില്‍ രക്തം, പനിയും വിറയലും, ഛര്‍ദ്ദി, മൂത്രത്തിന് ദുര്‍ഗന്ധം, മൂത്രമൊഴിക്കുമ്പോള്‍ കത്തുന്ന സംവേദനം എന്നിവയാണ് വൃക്കയിലെ കല്ലുകളുടെ ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍.

ആര്‍ത്രൈറ്റിസ്
അസ്ഥികളുടെ സാന്ദ്രത കുറയുന്നതിന്റെ മറ്റൊരു ദോഷകരമായ ഫലമാണ് ആര്‍ത്രൈറ്റിസ്. മിക്ക സ്ത്രീകള്‍ക്കും അവരുടെ 40കളില്‍ ഈ പ്രശ്നം അനുഭവിക്കേണ്ടിവരുന്നു. അസ്ഥികളുടെ സാന്ദ്രത കുറയുമ്പോള്‍ സന്ധികളില്‍ വേദന, കാഠിന്യം, വൈകല്യം എന്നിവ അനുഭവപ്പെടുന്നു.

പ്രമേഹം
മുന്‍പ് പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന ഒരു രോഗമാണ് പ്രമേഹം. എന്നാല്‍ ഇന്നത്തെക്കാലത്ത് മിക്ക ആളുകളിലും പ്രമേഹം കണ്ടുവരുന്നു. 40-കളുടെ മധ്യത്തോടെ സ്ത്രീകളിലും അധികമായി പ്രമേഹസാധ്യത വര്‍ദ്ധിക്കുന്നു. ക്ഷീണം, അമിതമായ ദാഹം, മൂത്രമൊഴിക്കല്‍, കാഴ്ച മങ്ങല്‍, ഭാരക്കുറവ്, മോണയുടെ ഇളക്കം എന്നിവ സ്ത്രീകളിലെ പ്രമേഹത്തിന്റെ ചില ലക്ഷണങ്ങളാണ്.

ഓസ്റ്റിയോപൊറോസിസ്
40 വയസ്സിനുശേഷം മിക്ക സ്ത്രീകളിലും അസ്ഥികളുടെ സാന്ദ്രത കുറയുന്നു. ആര്‍ത്തവവിരാമമാണ് ഇതിന് പ്രധാനപ്പെട്ട ഒരു കാരണം. മാറിക്കൊണ്ടിരിക്കുന്ന ഹോര്‍മോണുകള്‍ കാരണം ശരീരഘയെയും ഇത് വളരെയധികം ബാധിക്കുന്നു. അതിനാല്‍ കാല്‍സ്യം കഴിച്ചും വിറ്റാമിന്‍ ഡിയുടെ അളവ് ശ്രദ്ധിച്ചും എല്ലുകളുടെ ആരോഗ്യവും സംരക്ഷിക്കാന്‍ സ്ത്രീകള്‍ എപ്പോഴും ശ്രദ്ധിക്കണം.

അറിയാതെ മൂത്രം പോകല്‍
ഇത് ഒരു വലിയ ആരോഗ്യപ്രശ്നമാണ്. വാര്‍ദ്ധക്യം മൂലം മൂത്രസഞ്ചിയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഞരമ്പുകള്‍ ദുര്‍ബലമാകുന്നു. കൂടാതെ, പ്രായമാകുമ്പോള്‍ മൂത്രസഞ്ചിയിലെ പേശികള്‍ കട്ടിയാകുകയും ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് മൂത്രാശയത്തെ അയവുള്ളതാക്കുന്നു. ഇതുകാരണം ഒരു വ്യക്തിക്ക് അവയുടെ മേല്‍ നിയന്ത്രണം നഷ്ടപ്പെടുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പോലും മൂത്രം പിടിച്ചുവയ്ക്കാന്‍ കഴിയാതെ വരുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ഹൃദയാഘാതം, ഹൃദയസ്തംഭനം, വൃക്ക തകരാര്‍, പക്ഷാഘാതം തുടങ്ങി ജീവന് തന്നെ ഭീഷണിയാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രധാന കാരണമാണ് അനാരോഗ്യകരമായ ജീവിതശൈലി. എന്നിരുന്നാലും, പ്രായവും ഇതിന് ഒരു പ്രധാന അപകടസാധ്യതയാണ്. അതിനാല്‍, 40 കഴിഞ്ഞ സ്ത്രീകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കരുതിയിരിക്കണം.

പൊണ്ണത്തടി
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പൊണ്ണത്തടി പ്രായമായവരില്‍ മാത്രമേ കണ്ടിരുന്നുള്ളൂ. ഇത് അത്ര ഭീകരവുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നിരവധി പഠനങ്ങള്‍ പറയുന്നത് പൊണ്ണത്തടി എന്നത് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു രോഗമാണ് എന്നാണ്. 40-കളില്‍ സ്ത്രീകള്‍ ശരീരഭാരം കൂടാന്‍ സാധ്യതയുണ്ട്. ഹോര്‍മോണ്‍ മാറ്റമാണ് ഇതിന് പ്രധാന കാരണം. അതിനാല്‍ ഒരു പ്രായമാകുമ്പോള്‍ നിങ്ങള്‍ ബോഡി മാസ് സൂചികയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

നല്ല ശീലം വളര്‍ത്തുക
നാല്‍പ്പത് വയസ്സിന് ശേഷം സ്ത്രീകള്‍ പതിവായി സ്വയം പരിശോധനയ്ക്ക് വിധേയരാകണം. കൂടുതലും പ്രായമായ സ്ത്രീകളിലാണ് സ്തനാര്‍ബുദം ഉണ്ടാകുന്നത്. അതിനാല്‍ നിങ്ങള്‍ സ്തനപരിശോധന നടത്തണം. കൂടാതെ, പ്രായമാകുന്നത് കാരണം രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ആരോഗ്യകരമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തണം. അതുപോലെ നിങ്ങള്‍ ദിവസവും വ്യായാമം ചെയ്യുക. പതിവായി വ്യായാമം ചെയ്യുകയാണെങ്കില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമായിരിക്കും. കാരണമില്ലാതെ ശരീരഭാരം കൂടുകയോ മുടി കൊഴിയുകയോ ചെയ്താല്‍ തൈറോയ്ഡ് പരിശോധന നടത്തുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
