Latest Updates
-
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത്
ഈ മൂന്ന് പേരൊഴികെ ബാക്കിയാരും ഉറങ്ങും മുന്‍പ് കാപ്പി കുടിക്കരുത്: ഇവര്‍ക്ക് കുടിച്ചേ പറ്റൂ കാരണം..
കാപ്പി ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്നുണ്ട്, എന്നാല്‍ അതുപോലെ തന്നെ ദോഷങ്ങളും നല്‍കുന്നുണ്ട്. പ്രത്യേകിച്ച് രാത്രിയെല്ലാം കാപ്പി കുടിച്ചാല്‍ അത് നിങ്ങളുടെ ഉറക്കത്തെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയധികം പ്രതിസന്ധികള്‍ ഉറക്കത്തിന്റെ കാര്യത്തില്‍ കാപ്പി ഉണ്ടാക്കുന്നു. ഉറങ്ങുന്നതിന് മുന്‍പ് കാപ്പി കുടിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ നിങ്ങള്‍ ഇനി പറയുന്ന മൂന്ന് വിഭാഗത്തില്‍ പെടുന്നവരായിരിക്കും. പലരും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ രാവിലെ ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ചിട്ടായിരിക്കും. അതുപോലെ തന്നെയാണ് ഇവരുടെ ആ ദിവസം മുന്നോട്ട് സംഭവിക്കുന്ന കാര്യങ്ങളും. എന്നാല്‍ ചിലരെങ്കിലും ഒരു ദിവസം അവസാനിപ്പിക്കുമ്പോള്‍ ഒരു കപ്പ് കാപ്പി കുടിക്കുന്നത് നല്ലതാണ് എന്നതാണ് സത്യം.
ഉറങ്ങുന്നതിന് മുന്‍പ് ഒരു കപ്പ് കാപ്പി ഉറക്കത്തെ കളയുകയല്ല ഉറക്കം വരാന്‍ സഹായിക്കുന്ന ചിലരുണ്ട്. സ്ലീപ് എക്‌സ്പര്‍ട്ട് മാക്‌സ് കിര്‍സ്റ്റണ്‍ ആണ് ഇത്തരം ഒരു കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. വാസ്തവത്തില്‍ ചില അവസ്ഥയിലുള്ള ആളുകളെ ഉറങ്ങുന്നതിന് വളരെയധികം സഹായിക്കുന്നതാണ് കാപ്പി എന്ന് അദ്ദേഹം പഠനത്തിലൂടെ വ്യക്തമാക്കി. നിങ്ങള്‍ ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് എന്താണോ കഴിക്കുകയും കുടിക്കുകയും ചെയ്യുന്നത് അത് നിങ്ങളുടെ ഉറക്കത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഇത്തരത്തില്‍ കാപ്പി കുടിക്കേണ്ടവരും, ഇനി കാപ്പി കുടിക്കാന്‍ ആഗ്രഹമുണ്ടായിട്ട് കുടിക്കാന്‍ സാധിക്കാത്തവരും ഉണ്ടെങ്കില്‍ അവര്‍ക്കുള്ള പരിഹാരവും ഈ ലേഖനത്തിലുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

കഫീന്റെ ഉത്തേജന ഫലങ്ങള്‍ ബാധിക്കാത്തവര്‍
ഉറക്കത്തെ ഇല്ലാതാക്കുകയാണ് സാധാരണ കാപ്പി ചെയ്യുന്നത്. എന്നാല്‍ ചിലുരുടെ ഉറക്കത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നതാണ് കാപ്പി എന്നതാണ് സത്യം. കാരണം ഇവരെ കാപ്പിയുടെ ഉത്തേജന ഫലങ്ങള്‍ യാതൊരു വിധത്തിലും സ്വാധീനിക്കുന്നില്ല. വാസ്തവത്തില്‍ നല്ല ഉറക്കം ലഭിക്കുന്നതിന് ഇവര്‍ കാപ്പി കുടിക്കേണ്ടത്ത അനിവാര്യമാണ്. ഇവരുടെ ശരീരത്തില്‍ കഫീനോടുള്ള മെറ്റബോളിസത്തിലും സംവേദന ക്ഷമതയിലും വലിയ വ്യതിയാനങ്ങള്‍ സംഭവിക്കുന്നില്ല. എന്ന് മാത്രമല്ല ഇവര്‍ക്ക് ഉറക്ക സംബന്ധമായ പ്രശ്‌നം കാപ്പി കുടിച്ചില്ലെങ്കിലാണ് ഉണ്ടാവുന്നത്. ശരിയായ രീതിയില്‍ ഉറങ്ങാന്‍ സാധിക്കാതെ വരുകയും ചെയ്യുന്നു. ഇത് അവരുടെ ഉറക്കചക്രത്തെ തടസ്സപ്പെടുത്തിയേക്കാം.
കാപ്പിയില്‍ ആശ്വാസം കണ്ടെത്തുന്നവര്‍
ഒരു കപ്പ് കാപ്പിയില്‍ ആശ്വാസം കണ്ടെത്തുന്നവര്‍ നിരവധിയുണ്ട്. അതില്‍ തന്നെ പലപ്പോഴും നിങ്ങള്‍ ഉറങ്ങാന്‍ വേണ്ടി മാത്രം കാപ്പി കുടിക്കുന്നവരും ഉണ്ടായിരിക്കും. ഒരു കോഫീ ബ്രേക്ക് എന്ന് നിലക്കാണ് ഇവരില്‍ പലരും കാപ്പിയെ കണക്കാക്കുന്നതും. കാപ്പിയില്‍ നമ്മുടെ സമ്മര്‍ദ്ദങ്ങളെ ലഘൂകരിക്കുന്ന തരത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാവുന്നു. സമ്മര്‍ദ്ദ രഹിതമാവുമ്പോള്‍ അത് പലപ്പോഴും നല്ല ഉറക്കത്തെ പ്രദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ അത്രയധികം കാപ്പി സ്വാധീനം ചെലുത്തുന്നവര്‍ക്ക് നല്ലതു പോലെ ഉറങ്ങുന്നതിന് കാപ്പി കുടിക്കാവുന്നതാണ്.
ADHD ഉള്ള ആളുകള്‍
ADHD ഇല്ലാത്തവരേക്കാള്‍ ADHD ഉള്ളവര്‍ക്ക് ഡോപാമൈന്‍ അളവ് കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് പലപ്പോഴും മാനസികാരോഗ്യത്തെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇവരില്‍ ശ്രദ്ധക്കുറവിനും പലപ്പോഴും കാരണമാകുന്നു. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉറങ്ങുന്നതിന് മുന്‍പ് ഒരു കപ്പ് കാപ്പി കുടിക്കാവുന്നതാണ്. കാരണം കഫീന്‍ ഡോപാമൈനിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഡോപാമൈന്‍ അളവ് കൂടുതല്‍ സമതുലിതമാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് ADHD ഉള്ളവര്‍ക്ക് കാപ്പി കൂടുതല്‍ ആശ്വാസം നല്‍കുന്നു എന്നും ഇവരില്‍ നല്ല ഉറക്കത്തിന് സഹായിക്കുന്നു എന്നും പറയുന്നത്.
കാപ്പി കുടിക്കാത്തവര്‍ക്ക് മറ്റ് ചില ബദല്‍
ഇനി ഉറങ്ങും മുന്‍പ് കാപ്പി കുടിക്കാത്തവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കണം എന്നുണ്ടെങ്കില്‍ അവര്‍ക്ക് ചില ബദല്‍ മാര്‍ഗ്ഗങ്ങളുണ്ട്. അതില്‍ ഒന്നാണ് ചമോമൈല്‍ ചായ. ഇതൊരു ക്ലാസിക് ബെഡ് ടൈം പാനീയം എന്നാണ് അറിയപ്പെടുന്നത്. കാരണം ഇതിലുള്ള ആന്റി ഓക്‌സിഡന്റ് നിങ്ങളുടെ തലച്ചോറില്‍ പ്രവര്‍ത്തിച്ച് നല്ല വിശ്രമവും നല്ല ഉറക്കവും പ്രദാനം ചെയ്യുന്നു.
കഫീന്‍ നീക്കം ചെയ്ത ഗ്രീന്‍ ടീ
ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ഗ്രീന്‍ ടീ. ഇത് കിടക്കും മുന്‍പ് കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കുന്നു. എ്ന്നാല്‍ സാധാരണ ഗ്രീന്‍ ടീയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. എന്നാല്‍ കഫീന്‍ നീക്കം ചെയ്ത ഗ്രീന്‍ ടീ ഉണ്ട്..ഇത് നിങ്ങള്‍ക്ക് നല്ല ഉറക്കം പ്രദാനം ചെയ്യുന്നു. ഇതിലുള്ള തിനൈന്‍ എന്ന അമിനോ ആസിഡ് നല്ല ഉറക്കത്തിനും വിശ്രമത്തിനും സമ്മര്‍ദ്ദം കുറക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











