Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
തുടര്‍ച്ചയായി മാനസിക സമ്മര്‍ദ്ദം അനുഭവിക്കാറുണ്ടോ? തലവേദനയും പതിവാണോ? കാരണങ്ങള്‍ ഇവയാകാം
Chronic Stress: ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതികളില്‍ പലപ്പോഴും പലരും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും വിധേയരാകാറുണ്ട്. നിരന്തരം ഇത്തരം മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒരു വ്യക്തിയെ വേട്ടയാടുന്നുണ്ടെങ്കില്‍ ആ വ്യക്തിയുടെ ഞരമ്പുകളെയും, തലച്ചോറിന്റെ ആരോഗ്യത്തെയും ഇത് സാവധാനത്തില്‍ കാര്‍ന്ന് തിന്നാല്‍ ആരംഭിക്കും. ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദം ഒരു വ്യക്തിയുടെ നാഡീവ്യൂഹത്തെ എങ്ങനെ ബാധിക്കുന്നു? ഏതെല്ലാം രോഗാവസ്ഥകളിലേയ്ക്ക് ഇവ നയിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആരോഗ്യവിദഗ്ദ്ധന്റെ അഭിപ്രായവും, മറ്റു ശാസ്ത്രീയ വശങ്ങളും നോക്കാം.

എന്താണ് മാനസിക സമ്മര്‍ദ്ദം?
മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് മാനസിക സമ്മര്‍ദ്ദം. പല കാരണങ്ങള്‍ക്കൊണ്ട് ഒരു വ്യക്തിയ്ക്ക് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടാം. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍, ഭയപ്പെടുമ്പോള്‍, അല്ലെങ്കില്‍ ടെന്‍ഷന്‍ അടിക്കുമ്പോഴെല്ലാം ചില വ്യക്തികളില്‍ മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ചിലരില്‍ സ്വന്തം ചിന്തകള്‍ മൂലവും, അമിതമായിട്ടുള്ള ഉത്കണ്ഠ പോലെയുള്ള പ്രശ്നങ്ങള്‍ മൂലവും മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടാം.
മാനസിക സമ്മര്‍ദ്ദവും നാഡീവ്യൂഹവും
അഹമ്മദാബാദിലെ വേവ് ന്യൂറോളജി സെന്ററിലെ കണ്‍സള്‍ട്ടന്റ് ന്യൂറോഫിസീഷ്യന് ഡോ. ദൈവത് ദലാല്‍ പറയുന്നത് പ്രകാരം, മാനസിക സമ്മര്‍ദ്ദം മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുകയാണെങ്കിലും, ഒരു വ്യക്തിയില്‍ ദീര്‍ഘകാലമായി മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെങ്കില്‍ അത് ഞരമ്പുകളുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. കാരണം, ഇത്തരത്തിലുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം ഞരമ്പുകളില്‍ വീക്കം ഉണ്ടാകുന്നതിന് കാരണമാകുന്നു. വികാരങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ, ഓര്‍മ്മക്കുറവ്, തലവേദന, തലച്ചോറില്‍ ഓക്സിജന്റെ അഭാവം, കൂടാതെ, തലച്ചോറിന്റെ ഘടനയെ ബാധിക്കുന്ന ഗ്ലൂട്ടമേറ്റ് ഉല്പാദിപ്പിക്കപ്പെടാനും തുടര്‍ച്ചയായിട്ടുള്ള മാനസിക സമ്മര്‍ദ്ദം കാരണമാകുന്നുണ്ട്.
ലക്ഷണങ്ങള്‍
ഏതൊരു കാര്യങ്ങളിലും താല്പര്യം നഷ്ടപ്പെടുന്നത് മാനസിക സമ്മര്‍ദ്ദത്തിന്റെ ലക്ഷണമാണ്. അതുപോലെ, ചിലര്‍ക്ക് ഒട്ടും ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥ അനുഭവപ്പെടാം. കൂടാതെ, അമിതമായിട്ടുള്ള തലവേദന, ശരീരവേദന എന്നിവ അനുഭവപ്പെടാനുള്ള സാധ്യതയും വളരെയധികം കൂടുതലാണ്. കൂടാതെ, ചിലരില്‍ അമിതമായി വിയര്‍ക്കുകയും, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.
മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവ
ഒരു മനുഷ്യന്റെ ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ശരിയായ വിധത്തില്‍ വികാരങ്ങളെ നിയന്ത്രിക്കാനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഒരു നല്ല സന്തോഷകരമായ ജീവിതം മുന്നോട്ട് നയിക്കണമെങ്കിലും മാനസികാരോഗ്യം അനിവാര്യം തന്നെയാണ്. അത്തരത്തില്‍ നോക്കിയാല്‍ നമ്മുടെ മാനസികാരോഗ്യത്തെ തര്‍ക്കുന്ന ഘടകമാണ് മാനസിക സമ്മര്‍ദ്ദം.
ഇന്നത്തെ കാലത്ത് മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളില്‍ പോലും മാനസിക സമ്മര്‍ദ്ദം കണ്ടുവരുന്നുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി, ഇവയ്ക്കെതിരെ പോരാടേണ്ടത് അനിവാര്യമാണ്. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മെഡിറ്റേഷന്‍ ചെയ്യുന്നത് നല്ലതാണ്. അതുപോലെ, ആരോഗ്യകരമായ ആഹാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ചിന്തകള്‍ പോസറ്റീവായിരിക്കാന്‍ ശ്രദ്ധിക്കുക. സ്വയം മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടേണ്ടതും അനിവാര്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
