Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്!
കൊളസ്ട്രോള്‍ കൂടുതലോ? കാല് പറയും ലക്ഷണങ്ങള്‍ ഇതാണ്
കൊളസ്ട്രോള്‍ ഇന്നത്തെ കാലത്ത് വളരെയധികം അപകടമുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതിന്റെ കൃത്യമായ കാരണം മനസ്സിലാക്കി മുന്നോട്ട് പോവുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും മറ്റ് രോഗങ്ങളേക്കാള്‍ ഇന്നത്തെ കാലത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് കൊളസ്ട്രോള്‍. ഓരോ ഘട്ടത്തിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ് ഈ രോഗാവസ്ഥ. കാരണം ഭാവിയില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത നിങ്ങളില്‍ ഈ ഘട്ടത്തില്‍ വളരെ കൂടുതലാണ്.
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അതില്‍ തന്നെ മോശം കൊളസ്ട്രോള്‍ ശരീരത്തില്‍ വര്‍ദ്ധിച്ചാല്‍ കാലുകള്‍ ്പ്രകടമാക്കുന്ന ചില ലക്ഷണങ്ങളുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ മുന്നോടിയാണ് ഇത്തരം പ്രതിസന്ധികള്‍. ആറുമാസത്തില്‍ ഒരിക്കല്‍ നിര്‍ബന്ധമായും കൊളസ്ട്രോള്‍ പരിശോധിക്കേണ്ടതാണ്. കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം വെല്ലുവിളിയിലേക്ക് എത്തിക്കുന്നു. കാലുകളില്‍ പ്രകടമാവുന്ന കൊളസ്ട്രോള്‍ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

എപ്പോള്‍ ശ്രദ്ധിക്കണം?
കൊളസ്ട്രോളിന്റെ അളവ് കൂടുതലാണെന്ന് പറയുമ്പോള്‍ എത്രയാണ് കൂടുതല്‍ എന്ന് നോക്കാം. കൊളസ്ട്രോളിന്റെ അളവ് 200 mg/dL-ല്‍ കൂടുതലാകുമ്പോള്‍ ആണ് ഇത് ഉയര്‍ന്ന കൊളസ്ട്രോള്‍ ആയി കണക്കാക്കുന്നത്. പലപ്പോഴും ഇത്തരക്കാര്‍ ജീവിത ശൈലിയിലും ഭക്ഷണ രീതിയിലും എല്ലാം വളരെയധികം മാറ്റങ്ങള്‍ വരുത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഇത് അപകടകരമായ അസ്ഥയുണ്ടാക്കുന്നു. രക്തത്തിലെ കൊളസ്ട്രോള്‍ മുകളില്‍ പറഞ്ഞ അളവില്‍ കൂടുതലാണെങ്കില്‍ അത് ദീര്‍ഘകാലം തന്നെ തുടര്‍ന്നാല്‍ പലപ്പോഴും ഹൃദ്രോഗത്തിനും പക്ഷാഘാതം പോലുള്ള അവസ്ഥകളിലേക്കും എത്തിക്കുന്നു.
കാലുകളില്‍ കാണുന്ന ലക്ഷണങ്ങള്‍
കാലുകളില്‍ ഉയര്‍ന്ന കൊള്സ്ട്രോളിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും ഇതിനെ 'ക്ലോഡിക്കേഷന്‍' എന്നാണ് പറയുന്നത്. ഇത് കാലുകളില്‍ വേദന, അസ്വസ്ഥതകള്‍ എന്നിവയുണ്ടാക്കുന്നു. പലപ്പോഴും അല്പദൂരം നടക്കുമ്പോള്‍ ഇത് കൂടുതലായി കാണപ്പെടുന്നു. തുടകള്‍, പാദങ്ങള്‍, ഇടുപ്പുകള്‍ എന്നിവിടങ്ങളില്‍ കാലക്രമേണ വേദനകള്‍ വര്‍ദ്ധിക്കും. ഇത് പാദങ്ങളില്‍ അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു എന്നതിന്റെ സൂചനയാണ്.
ലക്ഷണങ്ങള്‍ നിസ്സാരമല്ല
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അത് പലപ്പോഴും കാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നതിലേക്ക് എത്തുന്നു. അതിന്റെ ഫലമായി പാദങ്ങളില്‍ മരവിപ്പും, ഇക്കിളി പോലുള്ള സംവേദനങ്ങളും ഉണ്ടാവുന്നു. പലപ്പോഴും പാദങ്ങളില്‍ അസാധാരണമായ രീതിയില്‍ തണുപ്പ് വര്‍ദ്ധിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മാറ്റങ്ങള്‍ ഇപ്രകാരം
പാദങ്ങളില്‍ അസാധാരണമായ രീതിയില്‍ തണുപ്പ് കൂടുന്നതാണ് പലപ്പോഴും ഗുരുതരമായ ലക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കുന്നത്. ഇത് പെരിഫറല്‍ ആര്‍ട്ടറി ഡീസിസ് എന്ന രോഗാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും ഇത് തുടക്കത്തില്‍ നിസ്സാരമായി തോന്നുമെങ്കിലും പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം ഉണ്ടാക്കും.
നിറത്തിലും മാറ്റം
നിങ്ങളുടെ ശരീരത്തില്‍ കൊളസ്ട്രോള്‍ കൂടുമ്പോള്‍ അത് ചര്‍മ്മത്തിന്റെ നിറത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഇത് രക്തചംക്രമണത്തെ ബാധിക്കുകയും കാലുകളില്‍ പ്രകടമായ തോതില്‍ തന്നെ നിറം മാറ്റം ഉണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും ശരീരത്തിന്റെ ഈ ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ നിറം മാറ്റം സംഭവിക്കുന്നത്. ഇത് കാലുകളിലെ ഈ മാറ്റങ്ങളിലെ ഞരമ്പുകളുടെ പ്രവര്‍ത്തനത്തേയും ബാധിക്കും.
കാല് ഞരമ്പുകളിലെ പ്രശ്നങ്ങള്‍
അതിനോടൊപ്പം തന്നെ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നത് വഴി പലപ്പോഴും രക്തയോട്ടത്തില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. ഇത് കാലിലെ പേശികള്‍ക്ക് ആവശ്യമായ തോതില്‍ ഓക്സിജന്‍ ലഭിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. ഈ അവസ്ഥയില്‍ കാലുകളില്‍ അതികഠിനമായ വേദനയുണ്ടാവുകയും അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. കുറച്ച് സമയം നടക്കുമ്പോള്‍ തന്നെ അതികഠിനമായ വേദനയിലേക്ക് നയിക്കുന്നു. അത് നിങ്ങളുടെ കൊളസ്ട്രോള്‍ കൂടുതലാണ് എന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ശരീരത്തിന്റെ ചില ഭാഗങ്ങളിലേക്ക് രക്തയോട്ടം കുറയുന്നതിന്റെ ഫലമായാണ് പലപ്പോഴും ചര്‍മ്മത്തിന്റെ നിറത്തിലും ഘടനയിലും മാറ്റങ്ങള്‍ സംഭവിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications