Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
രാവിലെ വെറും വയറ്റില്‍ അല്പം കറിവേപ്പില ചവയ്ക്കൂ: ആദ്യദിനം മുതല്‍ മാറ്റമറിയാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങളാണ് ഓരോ ദിവസം ചെല്ലുന്തോറും സംഭവിക്കുന്നത്. പലപ്പോഴും ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്ന ഓരോ അവസ്ഥയേയും എങ്ങനെ പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി അധികം ടെന്ഷനടിക്കേണ്ടതില്ല. കാരണം കറിവേപ്പിലയില്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. നമ്മളെല്ലാവരും ഭക്ഷണത്തില്‍ ധാരാളമായി ചേര്‍ക്കുന്ന ഒന്നാണ് കറിവേപ്പില. എന്നാല്‍ ഇത് ആരെങ്കിലും വെറും വയറ്റില്‍ കഴിച്ച് നോക്കിയിട്ടൂണ്ടോ? ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് ഇത് വഴി ഉണ്ടാവുന്നത്.
വിവിധ രോഗങ്ങള്‍ക്ക് പണ്ടുകാലം മുതല്‍ തന്നെ കറിവേപ്പില ഉപയോഗിച്ച് വരുന്നു. പ്രത്യേകിച്ച് ദഹന പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് കറിവേപ്പില മാത്രം മതി. വിദഗ്ധരുടെ അഭിപ്രായത്തില്‍, നിങ്ങള്‍ ഉണരുമ്പോള്‍ തന്നെ ഒഴിഞ്ഞ വയറ്റില്‍ കറിവേപ്പില ചവയ്ക്കണം എന്നാണ് പറയുന്നത്. അത് നല്കുന്ന ഗുണങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. കൂടാതെ വിറ്റാമിന്‍ സി, മറ്റ് ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ പോഷകങ്ങളാല്‍ സമ്പുഷ്ടമായ കറിവേപ്പില ദിനവും ചവയ്ക്കുന്നത് ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ടാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

അമിതവണ്ണത്തിന് പരിഹാരം
പലപ്പോഴും അമിതവണ്ണം എന്നത് പലരേയും ആശങ്കപ്പെടുത്തുന്നതാണ്. എന്നാല്‍ ഇതിനെ എപ്രകാരം പരിഹരിക്കണം എന്നത് പലര്‍ക്കും അറിയില്ല. അതിന് നിങ്ങളെ സഹായിക്കുന്നതാണ് എപ്പോഴും കറിവേപ്പില. കാരണം ആയുര്‍വ്വേദ പ്രകാരം കറിവേപ്പില കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം ഇരട്ടിയാക്കുന്നു. അത് വഴി അമിതവണ്ണത്തേയും കൊഴുപ്പിനേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് ഒഴിഞ്ഞ വയറ്റില്‍ 5-6 കറിവേപ്പില ദിനവും കഴിക്കുന്നത് നല്ലതാണ്. ഇത് വഴി മികച്ച ദഹനവും നടക്കുന്നു എന്നതാണ് സത്യം.
ദഹനാരോഗ്യത്തിന് മികച്ചത്
കറികളിലും മറ്റും കറിവേപ്പില ചേര്‍ക്കുന്നതിന്റെ ഗുണങ്ങള്‍ തന്നെ അത് ദഹനത്തിന് സഹായിക്കുന്നു എന്നതാണ്. എന്നാല്‍ അത് മാത്രമല്ല അതിരാവിലെ വെറും വയറ്റില്‍ 2-3 കറിവേപ്പില ചവച്ചരച്ച് കഴിക്കുന്നത് നിങ്ങളുടെ ദഹനസംബന്ധമായ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രനല്ല ഉദരസംബന്ധമായ പ്രശ്നങ്ങള്‍ മൂലം പ്രതിസന്ധിയിലാവുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും കറിവേപ്പില. ഇത് മികച്ച ഒരു ആരോഗ്യകരമായ സപ്ലിമെന്റാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സ്വാഭാവിക വിശപ്പിനെ മാത്രം ഉത്തേജിപ്പിക്കുന്നു. അമിതവിശപ്പിനെ തടയുകയും ചെയ്യുന്നു.
കരളിന്റെ ആരോഗ്യം
കരള്‍ രോഗങ്ങളും മറ്റും കൂടിവരുന്ന ഒരു കാലഘട്ടമാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും കറിവേപ്പില. ഇതിലുള്ള ഹെപ്പറ്റോപ്രൊട്ടക്റ്റീവ് ഗുണങ്ങള്‍ ആണ് കരളിന്റെ ആരോഗ്യത്തെ സഹായിക്കുന്നത്. മാത്രമല്ല ഇത് ഓക്സിഡേറ്റീവ് സ്ട്രെസ്, ദോഷകരമായ വിഷവസ്തുക്കള്‍ എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് കരളിനെ സംരക്ഷിക്കുന്നു. വിഷവസ്തുക്കള്‍ അഥവാ ടോക്സിന് പുറന്തള്ളുന്നതിന് വെറും വയറ്റില്‍ അല്പം കറിവേപ്പില ചവയ്ക്കാവുന്നതാണ്. അത് മാത്രമല്ല അനീമിയ പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിനും കറിവേപ്പില സഹായിക്കുന്നു. കാരണം അത് ധാരാളം അയേണ്‍ അടങ്ങിയിട്ടുള്ളതാണ്.
ആന്റി ഓക്സിഡന്റ് കലവറ
ആന്റി ഓക്സിഡന്റ് കലവറയാണ് കറിവേപ്പില. ഇത് ശരീരത്തില്‍ നിന്ന് വീക്കത്തെ പുറന്തള്ളുന്നതിന് സഹായിക്കും. മാത്രമല്ല ഇത് രാവിലെ ചവയ്ക്കുന്നത് എന്തുകൊണ്ടും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മത്തിലെ അണുബാധ, ശരീരത്തിന്റെ മറ്റ് പ്രതിസന്ധികള്‍ എന്നിവയ്ക്ക് പൂര്‍ണ പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ശരീരത്തിന് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ്. പല്ലുകളുടെ ആരോഗ്യവും മോണരോഗത്തിന് പരിഹാരം കാണുന്നതിനും കറിവേപ്പില ഉപയോഗിക്കാവുന്നതാണ്.
ദന്താരോഗ്യത്തിന് മികച്ചത്
ശാരീരികമായി ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം ദന്താരോഗ്യത്തിനും ഇത് സഹായിക്കുന്നു. പണ്ടുള്ളവര്‍ പല്ല് തേക്കുന്നതിന് വേണ്ടി കറിവേപ്പിലയുടെ തണ്ട് ഉപയോഗിക്കാറുണ്ട്. ഇത് പല്ലുകളേയും മോണകളേയും ശക്തിപ്പെടുത്തുകയും വായ്നാറ്റം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു. മാത്രമല്ല വായയില്‍ അണുബാധകള്‍ക്ക് കാരണമാകുന്ന ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
