Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
കഠിന ഡയറ്റ് ഇല്ല, ഇഷ്ടഭക്ഷണം ഒഴിവാക്കില്ല, പിന്നെ 'സല്ലു'വിന്റെ ഫിറ്റ്നസ്സ് രഹസ്യം എന്താണ്?
Celebrity Fitness: ബോളിവുഡ് താരങ്ങളുടെ ഫിറ്റ്നസ്സും ഡയറ്റും മിക്കപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. പ്രിയതാരങ്ങളുടെ പ്രായം കേള്‍ക്കുമ്പോള്‍ പലപ്പോഴും ആളുകള്‍ മൂക്കത്ത് വിരല്‍ വെച്ച് പോകാറുമുണ്ട്. കാരണം മറ്റൊന്നുമല്ല, അവരുടെ ശരീരസൗന്ദര്യവും രൂപഭംഗിയും തന്നെ. ഇപ്പോഴിതാ, ബോളിവുഡിലെ നിത്യഹരിത നായകന്മാരില് ഒരാളായ സല്മാന് ഖാന്റെ ഫിറ്റ്നസ്സും ഡയറ്റും രൂപഭംഗി നിലനിര്‍ത്തുന്നതിനായി അദ്ദേഹം പിന്തുടരുന്ന ചില ശീലങ്ങളും ചര്‍ച്ചയായിരിക്കുകയാണ്. ക്യത്യമായ വ്യായാമവും വിട്ടുവീഴ്ചയില്ലാത്ത ഡയറ്റും ഉള്‍പ്പെടുന്ന ശീലങ്ങളാണ് അറുപതാം വയസ്സിലും സല്മാന് ഖാനെ നാല്പ്പതിന്റെ ചെറുപ്പത്തില്‍ പിടിച്ചുനിര്‍ത്തുന്നത്.

സിക്കന്തര്‍ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് സല്മാന് ഖാന്റെ ഫിറ്റ്നസ്സ് ട്രെയിനര്‍ രാകേഷ് ആര് ഉദിര്‍ ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സല്‍മാന്റെ ഫിറ്റ്നസ്സ് രഹസ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
എത്ര ദിവസം വ്യായാമം
ആഴ്ചയില്‍ ആറുദിവസവും താരം വ്യായാമം ചെയ്യും. ഒരു ദിവസം മാത്രമാണ് വിശ്രമം. ഷൂട്ടിംഗില്‍ ആക്ഷന്‍ സീനോ ഡാന്‍സോ കൂടുതലായി ഉണ്ടെങ്കില്‍ അന്ന് കാര്‍ഡിയോ വ്യായാമങ്ങള്‍ മിതപ്പെടുത്താറുണ്ട്. പക്ഷേ അപ്പോഴും വണ്ണം കൂടാതിരിക്കാനുള്ള വെയിറ്റ് ട്രെയിനിംഗില്‍ ഒരു മാറ്റവും ഇല്ല. ബോഡി ബില്‍ഡിംഗ് വിഭാഗത്തിലുള്ള വ്യായാമ മുറകളാണ് താരം പരിശീലിക്കുന്നത്. ജെയിന്റ് സെറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. പത്തോളം വ്യത്യസ്ത ചെസ്റ്റ് വ്യായാമങ്ങള്‍ സല്മാന് ചെയ്യാറുണ്ടെന്നും രാകേഷ് പറയുന്നു.
ഇടവേളയില്ലാത്ത കഠിന വ്യായാമം
വ്യായാമത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന് മാത്രമല്ല, കഠിനമായി തന്നെ അത് ചെയ്യുമെന്നതും സല്‍മാന്റെ രീതിയാണ്. ഒരു വ്യായാമം കഴിഞ്ഞ് അടുത്തതിലേക്ക് കടക്കുമ്പോള്‍ താരം ഇടവേള എടുക്കാറുമില്ല. High-Intensity Interval Training (HIIT) എന്നാണ് ഈ സമീപനം അറിയപ്പെടുന്നത്. ഈ രീതിയില്‍ കുറഞ്ഞ സമയം കൊണ്ട് ശരീരത്തിലെ കൂടുതല്‍ കലോറി എരിച്ചുകളയാന്‍ സാധിക്കുമെന്നാണ് രാകേഷ് പറയുന്നത്.
എസിയും ഫാനും ഇല്ല
സല്മാന് ഖാന്റെ വ്യായാമശീലങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം വ്യായാമം ചെയ്യുമ്പോള്‍ എസിയോ ഫാനോ ഉപയോഗിക്കാറില്ല എന്നതാണ്. കാര്‍ഡിയോ വ്യായാമമുറകളില്‍ വെയിലത്ത് നടക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടം.
ശരീരത്തെ മനസ്സിലാക്കിയുള്ള വ്യായാമം
മുപ്പത് നാല്‍പ്പത് വര്‍ഷത്തോളം നീണ്ട വ്യായാമ പരിശീലനത്തിലൂടെ സല്മാന് തന്റെ ശരീരത്തെ ആഴത്തില്‍ മനസ്സിലാക്കിയിട്ടുണ്ട്. 45 മിനിട്ട് മുതല്‍ ഒരു മണിക്കൂറിനുള്ളില്‍ വ്യായാമം പൂര്‍ത്തിയാക്കുന്നതാണ് സല്‍മാന്റെ രീതി. ഇത് ശാസ്ത്രീയമായും ശരിയാണെന്ന് രാകേഷ് പറയുന്നു.
പ്രിയം അമ്മ വീട്ടിലുണ്ടാക്കിയ ഭക്ഷണം
അമ്മ വീട്ടിലുണ്ടാക്കിയ ഭക്ഷണം മാത്രമാണ് സല്മാന് ഖാന് കഴിക്കുക. ആര് ഭക്ഷണം നല്കിയാലും വീട്ടില്‍ അമ്മ ഉണ്ടാക്കിയ ഭക്ഷണമേ കഴിക്കുകയുള്ളുവെന്ന് താരം മറുപടി നല്‍കും. അതേസമയം പലവിധ ഡയറ്റുകള്‍ പരീക്ഷിക്കുന്ന രീതി സല്മാനില്ല. വളരെ കൃത്യമായ ഭക്ഷണക്രമം അദ്ദേഹത്തിനുണ്ട്. ദിവസം അഞ്ചുനേരം ഭക്ഷണം എന്ന ക്രമമാണ് താരം പിന്തുടരുന്നത്.
രാവിലെ മുട്ട, പഴങ്ങള്‍, കഞ്ഞി (Porridge) എന്നിവയാണ് കഴിക്കുക. ഉച്ചയ്ക്ക് വീട്ടില്‍ തയ്യാറാക്കിയ ഊണ് കഴിക്കുക. ചിക്കനോ മീനോ ഒപ്പമുണ്ടാകും. പോഷകാംശം നോക്കിയാണ് ആഹാരം. ചോറ് കുറച്ച് പച്ചക്കറികള്‍ കൂടുതലായി കഴിക്കും. സാലഡുകള്‍ കൂടുതലായി കഴിക്കാറുണ്ട്. സിനിമയ്ക്ക് വേണ്ടി ആക്ഷന്‍ സീനുകള്‍ ചെയ്യാനുണ്ടെങ്കില്‍ രണ്ടുമാസം മുമ്പ് ഭക്ഷണം കുറയ്ക്കും. ഷൂട്ട് കഴിയുമ്പോള്‍ പഴയ ആഹാരക്രമം തുടരും. പ്രത്യേകിച്ച് ഡയറ്റ്പ്ലാനുകള് ഒന്നുമില്ലെങ്കിലും ആരോഗ്യദായകമായ ഭക്ഷണം മാത്രമേ അദ്ദേഹം കഴിക്കാറുള്ളുവെന്ന് രാകേഷ് പറയുന്നു.
ആഴ്ചയില്‍ ഒരിക്കല്‍ കലോറി നോക്കാതെ ഭക്ഷണം കഴിക്കാറുണ്ടെങ്കിലും അപ്പോഴും ആഹാരകാര്യത്തില്‍ അച്ചടക്കം കൈവിടാറില്ല. ബിരിയാണിയാണ് അങ്ങനെയുള്ളപ്പോള്‍ മിക്കപ്പോഴും കഴിക്കുക. ഇഷ്ടമുള്ളതെല്ലാം കഴിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേതെന്നും രാകേഷ് പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications