Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
കിഡ്നി സ്റ്റോണ്‍ നിസ്സാരമല്ല: വെള്ളം കുടിക്കാത്തത് പ്രധാന കാരണം, എന്നാല്‍ അതിനപ്പുറം ഈ കാരണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും കിഡ്നിയുടെ ആരോഗ്യം. അതില്‍ മൂത്രത്തില്‍ കല്ല് എന്നത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതിലുപരി നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മൂത്രത്തില്‍ കല്ല് നിസ്സാരമാക്കരുത്. വൃക്കയില്‍ കല്ലുണ്ടാവുമ്പോള്‍ അത് പലരിലും അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു.
വൃക്കയിലെ കല്ലുകള്‍ അപകടകരമായ അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. എന്നാല്‍ വെള്ളം കുടിക്കാത്തത് കിഡ്നി സ്റ്റോണ്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും കിഡ്നി സ്റ്റോണ്‍ ഉണ്ടാക്കുന്ന മറ്റ് ചില കാരണങ്ങളെക്കുറിച്ച് കൂടി മനസ്സിലാക്കേണ്ടതാണ്. വൃക്കരോഗ വിദഗ്ധനായ ഡോ. അര്ജുന് സബര്‍വാള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ആണ് ഇതിനെക്കുറിച്ച് പറയുന്നത്. കൂടുതല്‍ വായിക്കാം.

മൂത്രത്തില്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ മൂത്രത്തിലെ ഉയര്‍ന്ന കാല്‍സ്യം പലപ്പോഴും കിഡ്നി സ്റ്റോണ്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അത് മാത്രമല്ല ഇതിനെ ഹൈപ്പര്കാല്സിയൂറിയ എന്നാണ് പറയുന്നത്. ശരീരം പലപ്പോഴും കൂടുതല്‍ കാല്‍സ്യം ആഗിരണം ചെയ്യുന്ന അവസ്ഥയിലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് കിഡ്നിസ്റ്റോണ്‍ കാരണമാകുന്നു. മൂത്രത്തിലെ പരിശോധനയിലൂടെ ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
ഭക്ഷണത്തിലെ ഓക്സിലേറ്റ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭക്ഷണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം കഴിക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിനും അനാരോഗ്യത്തിനും കാരണമാകുന്നത്. എന്നാല്‍ ചീര, നട്സ്, ചോക്ലേറ്റ്, വൈറ്റമിന്‍ സി സപ്ലിമെന്റുകള്‍ എന്നിവയെല്ലാം പലപ്പോഴും ഓക്സിലേറ്റ് കല്ലുകളായി മാറുന്നു. ഇതാണ് പിന്നീട് കിഡ്നിസ്റ്റോണ്‍ പോലുള്ള അവസ്ഥയിലേക്ക് എത്തുന്നതും.
സിട്രേറ്റ് കുറയുന്നത്
പലപ്പോഴും മൂത്രത്തിലെ കുറഞ്ഞ സിട്രേറ്റിന്റെ അളവ് ഇത്തരത്തില്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. അത് മാത്രമല്ല മൂത്രത്തിലെ പി എച്ച് അളവ് ഉയര്‍ത്തി ഇതുണ്ടാക്കുന്ന പരലുകളെ അലിയിക്കുന്നതിന് എപ്പോഴും സിട്രേറ്റ് സഹായിക്കും. എന്നാല്‍ ഇത് ഉയര്‍ന്ന അളവിലാണ് വേണ്ടത് എന്ന കാര്യം ഓര്‍ത്തിരിക്കണം. എന്നാല്‍ പലപ്പോഴും കുറഞ്ഞ അളവ് നിങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

യൂറിക് ആസിഡ് കൂടുതല്‍
നിങ്ങളുടെ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍ അത് പലപ്പോഴും സൂചിപ്പിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ മൂത്രത്തില്‍ കല്ലിനുള്ള സാധ്യതയുണ്ട് എന്നതാണ്. അത് മാത്രമല്ല ഇതിനോടൊപ്പം ശരീരത്തിലെ പ്രോട്ടീന്റെ അളവ് വര്‍ദ്ധിക്കുന്നതും നിങ്ങളില്‍ കിഡ്നി സ്റ്റോണ്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു.
കുറഞ്ഞ കാല്‍സ്യം
ശരീരത്തില്‍ കുറഞ്ഞ കാല്‍സ്യം പലപ്പോഴും അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ അത് കൃത്യമായി മനസ്സിലാക്കിയില്ലെങ്കില്‍ കിഡ്നിസ്റ്റോണ്‍ പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെത്തും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. അത് മാത്രമല്ല കഴിക്കുന്ന ഉപ്പിന്റെ അളവ് അല്പം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ശരീരത്തിന് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. അത് മാത്രമല്ല കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു.
രോഗാവസ്ഥയും മരുന്നുകളും
ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന രോഗം തന്നെയാണ് കിഡ്നിസ്റ്റോണ്‍. എന്നാല്‍ അതിന് കാരണമാകുന്ന ചില കാര്യങ്ങള്‍ വേറെയും ഉണ്ട്. അതില്‍ വരുന്നതാണ് സന്ധിവാതം, അമിതവണ്ണം. തൈറോയ്ഡ്. ഐബിഎസ് എന്നിവ. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം. കാരണം ഇവയെല്ലാം കിഡ്നിസ്റ്റോണ്‍ പോലുള്ള അവസ്ഥയിലേക്ക് എത്തും. അത് മാത്രമല്ല ചില മരുന്നുകളും ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications