Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ഉറക്കത്തിനിടയില്‍ ഹൃദയസ്തംഭനം: അറിയേണ്ടത് ഇതെല്ലാം
പലപ്പോഴും ഉറക്കത്തിനിടയില്‍ മരണപ്പെട്ടു എന്ന വാര്‍ത്ത് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്താണ് കാരണങ്ങള്‍, എന്തെങ്കിലും മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യങ്ങളെല്ലാം പലര്‍ക്കും അറിയുകയില്ല. പലപ്പോഴും മാരകമായ ഒരു അവസ്ഥ തന്നെയാണ് ഇത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇത്തരത്തില്‍ സംഭവിക്കാം. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ ആ സമയം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ വളരെയധികം കാര്യങ്ങള്‍ ഇതിനെചുറ്റിപ്പറ്റി നിലവിലുണ്ട്.
ഉറക്കമില്ലാത്ത അവസ്ഥയിലും ഹൃദയാരോഗ്യം താളംതെറ്റുന്നതിനുള്ള സാധ്യതയുണ്ട്. കാരണങ്ങള്‍ കൃത്യമായി മനസ്സിലാക്കി മുന്‍കരുതല്‍ എടുക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്തൊക്കെയാണ് ഇത്തരം അവസ്ഥകളെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്, എന്തൊക്കെ അറിഞ്ഞിരിക്കണം, നേരത്തെ അതിനായി എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

സാധാരണ കാരണങ്ങള്‍
ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (OSA) ആണ് ഒരു പ്രധാന കാരണം. ഈ അവസ്ഥ ലപ്പോഴും നിങ്ങളുടെ ഉറക്കത്തില്‍ ശ്വാസോച്ഛ്വാസം തടസ്സപ്പെടുത്തുന്നു. ശരീരത്തിലെത്തുന്ന ഓക്സിജന്റെ അളവ് ഇത് മൂലം കുറയുന്നു. ഇത്തരം അവസ്ഥയുള്ളവരില്‍ പലപ്പോഴും ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിക്കും. അപകടകരമായ ഈ അവസ്ഥ നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്കും അപകടത്തിലേക്കും നിങ്ങളെ എത്തിക്കുന്നു.
ക്രമരഹിതമായ ഹൃദയമിടിപ്പുകള്‍
ക്രമരഹിതമായ ഹൃദയമിടിപ്പുകളാണ് മറ്റൊരു ഘടകം. സമ്മര്‍ദ്ദം, മോശം ഭക്ഷണക്രമം അല്ലെങ്കില്‍ ജനിതക ഘടകങ്ങള്‍ എന്നിവയാല്‍ ഇവ ട്രിഗര്‍ ചെയ്യപ്പെടാം. ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍, ഹൃദയാഘാതം പെട്ടെന്ന് ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാം. ഇത് മരണത്തിലേക്കും. കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക എന്നതാണ് പ്രധാന കാര്യം. അല്ലാത്ത പക്ഷം അത് അപകടം വര്‍ദ്ധിപ്പിക്കുന്നു.
ജീവിതശൈലി ഘടകങ്ങള്‍
ജീവിതശൈലി തിരഞ്ഞെടുപ്പുകളും ഇത്തരം അവസ്ഥ വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു വലിയ പങ്ക് വഹിക്കുന്നു. പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പുകവലി എന്നിവ പ്രധാന കാരണങ്ങള്‍ തന്നെയാണ്. ഈ ഘടകങ്ങള്‍ ഹൃദയത്തെ കൂടുതല്‍ ആയാസത്തിലാക്കുന്നു. അത് വഴി ഉറക്കത്തില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. ഇതെല്ലാം അപകടകരമായ അവസ്ഥയാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്.
പ്രതിരോധ നടപടികള്‍
അപകടസാധ്യതകള്‍ നേരത്തേ കണ്ടെത്തുന്നതിന് പതിവ് ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത് അനിവാര്യമാണ്. അത് മാത്രമല്ല ഈ റിലാക്സേഷന് ടെക്നിക്കുകളിലൂടെ സമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. സമീകൃതാഹാരവും ചിട്ടയായ വ്യായാമവും ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. കൂടാതെ മുകളില്‍ പറഞ്ഞതു പോലെ ഉറക്കസംബന്ധമായ അസ്വസ്ഥത ഉള്ളവര്‍ക്ക് CPAP മെഷീന് ഉപയോഗിക്കുന്നത് ഉറക്കത്തില്‍ ശ്വസനം മെച്ചപ്പെടുത്തും. ഇത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications