Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഒരു ദിവസത്തെ ഡയറ്റ് ഇങ്ങനെയെങ്കില്‍ ക്യാന്‍സറില്‍ നിന്ന് പെട്ടെന്ന് രോഗമുക്തി, 24 മണിക്കൂര്‍ ഭക്ഷണക്രമം
ആരോഗ്യകരമായ ജീവിതശൈലിയും അച്ചടക്കമുള്ള ദിനചര്യയുമാണ് ഏത് രോഗത്തെയും നേരിടാനുള്ള ഏറ്റവും എളുപ്പവും ചെലവുകുറഞ്ഞതുമായ മാര്‍ഗ്ഗം. ക്യാന്‍സറിന്റെ കാര്യത്തിലും ഇത് തന്നെയാണ് വേണ്ടത്. ക്യാന്‍സര്‍ ചികിത്സയ്ക്ക് വളരെയേറെ സമയമെടുക്കും. മരുന്നുകളിലൂടെയോ തെറാപ്പിയിലൂടെയോ മാത്രം കൈകാര്യം ചെയ്ത് മാറ്റാവുന്ന ഒരു രോഗമല്ല കാന്‍സര്‍. ക്യാന്‍സറില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍, നിങ്ങള്‍ ചികിത്സയ്ക്കൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും പാലിക്കണം. നല്ല ഉറക്കം, ആരോഗ്യകരമായ ഭക്ഷണക്രമം, സമ്മര്‍ദ്ദരഹിതമായി നില്ക്കല് എന്നിവയെല്ലാം പ്രധാനമാണ്.
ചികിത്സയ്ക്കൊപ്പം കാന്‍സര്‍ രോഗികള്‍ അവരുടെ ദിനചര്യയും ശ്രദ്ധിക്കണം. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ എന്തൊക്കെ ചെയ്യണമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ക്യാന്‍സര്‍ ചികിത്സ വളരെ നീണ്ട ഒരു പ്രക്രിയയാണ്.
ചികിത്സയ്ക്കിടെ, പല രോഗികള്‍ക്കും പല തരത്തിലുള്ള തെറാപ്പിയും ശസ്ത്രക്രിയകളും ആവശ്യമായി വരുന്നു. രോഗിക്ക് ക്ഷമ ആവശ്യമാണ്. ചികിത്സയ്ക്കൊപ്പം ഒരു നല്ല ദിനചര്യ പിന്തുടരുന്നത് ഈ വെല്ലുവിളി നിറഞ്ഞ സമയത്തെ മറികടക്കാനുള്ള ആത്മവിശ്വാസം നല്‍കും. കാന്‍സര്‍ ചികിത്സയ്ക്ക് വിധേയരായവര്‍ അവരുടെ ഒരു ദിവസം എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് നമുക്ക് നോക്കാം.

രാവിലെ ഇത്
കാന്‍സര്‍ രോഗികള്‍ നേരത്തെ ഉണരുകയും നേരിയ സ്ട്രെച്ചിംഗ് വ്യായാമമോ യോഗയോ ചെയ്ത് ദിവസം ആരംഭിക്കണം. എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങളുടെ ഫിസിയോതെറാപ്പിസ്റ്റിനോട് ചോദിക്കുക. ഇതിനുശേഷം, പ്രഭാതഭക്ഷണം ആരോഗ്യകരമായി കഴിക്കുക. നിങ്ങളുടെ ഡയറ്റ് ചാര്‍ട്ട് അനുസരിച്ച് പഴങ്ങള്‍, ജ്യൂസുകള്‍, ശരിയായി പാകം ചെയ്ത ഭക്ഷണം എന്നിവ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. രാവിലെ കഫീന്‍ കഴിക്കുന്നത് ഒഴിവാക്കുക.

ഉച്ചയ്ക്ക് ഇത്
നിങ്ങള്‍ ജോലിക്ക് പോകുന്നവരാണെങ്കില്‍ കഠിനമായ ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കുക. ഉച്ചഭക്ഷണം മുടക്കരുത്. എന്നാല്‍ നിങ്ങളുടെ ഉച്ചഭക്ഷണം ലഘുവായിരിക്കണം. കൂടുതല്‍ പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. പകല്‍ സമയത്ത് കായികം, കലകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ജോലിക്കിടെ ക്ഷീണം തോന്നിയാല്‍ അല്പനേരം വിശ്രമിക്കുക. അമിതമായി ജോലി ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

വൈകുന്നേരം ഇത്
വൈകുന്നേരങ്ങളില്‍ നിങ്ങള്‍ക്ക് ക്ഷീണം തോന്നാന്‍ സാധ്യതയുണ്ട്. വൈകുന്നേരം ലഘുവായ വ്യായാമം ചെയ്യുക. വിശക്കുമ്പോള്‍ ഡ്രൈ ഫ്രൂട്ട്സ്, നന്നായി വേവിച്ച ഓട്സ് മുതലായവ കഴിക്കുക. ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക. സായാഹ്ന നടത്തം പതിവാക്കുക. ഇത് നിങ്ങളെ വീണ്ടും ഫ്രഷ് ആയി നിലനിര്‍ത്താന്‍ സഹായിക്കും. ദിവസവും 10,000 സ്റ്റെപ്പ് എങ്കിലും നടക്കുക.

രാത്രിയില്‍ ഇത്
രാത്രിയില്‍ നിങ്ങള്‍ കൃത്യസമയത്ത് ഉറങ്ങുക. നിങ്ങളുടെ ശരീരത്തിന് മതിയായ വിശ്രമം നല്‍കുക. ചില ആളുകള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ട് തോന്നിയേക്കാം. നിങ്ങളെ ഉറങ്ങാന്‍ സഹായിക്കുന്ന എന്തെങ്കിലും ചെയ്യുക. വായന ഗുണം ചെയ്യും. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഏതെങ്കിലും പാനീയം കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് വയറിന്റെ ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

ക്യാന്‍സര്‍ സമയത്ത് കഴിക്കേണ്ട പഴങ്ങളും പച്ചക്കറികളും
ക്യാന്‍സര്‍ സമയത്ത്, നിങ്ങള്‍ വാഴപ്പഴം, സ്ട്രോബെറി, പീച്ച്, കിവി, ഓറഞ്ച്, മാമ്പഴം, പിയര്‍ തുടങ്ങിയ പഴങ്ങള്‍ കഴിക്കണം. ഇവയിലെല്ലാം ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വേദന കുറയ്ക്കുകയും നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതുകൂടാതെ പേരക്ക, അവോക്കാഡോ, അത്തിപ്പഴം തുടങ്ങിയവയും കഴിക്കണം.
ഇത് ശരീരത്തിന് ഊര്‍ജം നല്‍കും.
ക്യാന്‍സര്‍ സമയത്ത് ടേണിപ്പ്, കാരറ്റ്, തക്കാളി, മത്തങ്ങ, കടല, കോളിഫ്ളവര്‍, കാബേജ്, ബ്രോക്കോളി മുതലായവ കഴിക്കണം. ഈ പച്ചക്കറികളെല്ലാം കഴിക്കുന്നത് ഈസ്ട്രജന്റെ അളവ് നല്ലതാക്കി മാറ്റുകയും ക്യാന്‍സര്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

പ്രോട്ടീന്‍
കാന്‍സര്‍ ചികിത്സയ്ക്കിടെ പ്രോട്ടീന്‍ സമ്പുഷ്ടമായവ കഴിക്കണം. അണ്ടിപ്പരിപ്പ്, ഉണക്ക ബീന്‍സ്, ചെറുപയര്‍, മുട്ട, പാല് എന്നിവ കഴിക്കണം. വേവിച്ച മുട്ടയോ ചണവിത്തോ കഴിക്കാം.

ക്യാന്‍സര്‍ സമയത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ക്യാന്‍സര്‍ ചികിത്സയ്ക്കിടെ നിങ്ങള്‍ പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കരുത്. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, മസാലകള്‍, ഫ്രൈ ചെയ്ത വസ്തുക്കള്‍ എന്നിവ കഴിക്കുന്നത് ഒഴിവാക്കണം. കാന്‍സര്‍ രോഗികള്‍ പുറത്തുനിന്നുള്ള ഭക്ഷണമോ സ്ട്രീറ്റ് ഫുഡോ കഴിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. ജാം, അച്ചാര്‍ മുതലായവ കഴിക്കരുത്. മദ്യം, പുകവലി തുടങ്ങിയ മോശം ആസക്തികളില്‍ നിന്ന് പൂര്‍ണ്ണമായും അകന്നുനില്ക്കണം.

എത്ര കലോറി ആവശ്യമാണ്
ക്യാന്‍സര്‍ സമയത്ത്, രോഗി പ്രതിദിനം ഒരു കിലോ തൂക്കത്തിനനുസരിച്ച് 25 മുതല്‍ 30 വരെ കലോറി കഴിക്കണം. അതില്‍ പ്രോട്ടീന്‍ ഏറ്റവും പ്രധാനമായി കണക്കാക്കപ്പെടുന്നു. ഒരു ദിവസം 3 വലിയ ഭക്ഷണത്തിന് പകരം ഇടവേളകളിലായി 6 തവണ ചെറിയ അളവില്‍ ഭക്ഷണം കഴിക്കണം. ഭക്ഷണക്രമത്തിനു പുറമേ, കാന്‍സര്‍ ചികിത്സയ്ക്കിടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതും പ്രധാനമാണ്.

ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക
ചില രോഗികള്‍ക്ക് രോഗപ്രതിരോധ ശേഷി ദുര്‍ബലമായേക്കാം, അതിനാല്‍ മറ്റ് രോഗങ്ങളുടെ സാധ്യത വര്‍ദ്ധിക്കുകയോ ക്യാന്‍സറിന്റെ തീവ്രത വര്‍ദ്ധിക്കുകയോ ചെയ്തേക്കാം. നിങ്ങളുടെ ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുക, പാചകം ചെയ്യുന്നതിനുമുമ്പ് എല്ലായ്പ്പോഴും പച്ചക്കറികള്‍ നന്നായി കഴുകുക, അടിസ്ഥാന ശുചിത്വം പാലിക്കുക. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുകയും സ്വയം ജലാംശം നിലനിര്‍ത്തുകയും ചെയ്യുക.
മദ്യവും പുകയിലയും കഴിക്കരുത്. നിങ്ങളുടെ മരുന്നുകളോ ഡോക്ടറുടെ നിര്‍ദേശങ്ങളോ ഒരിക്കലും മുടക്കരുത്. കാന്‍സര്‍ രോഗി മാനസികമായി പോസിറ്റീവായി തുടരണം. അതിനാല്‍ നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കുകയും ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുകയും ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
