Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
കല്ല്, മുടി, ച്യൂയിഗ് ഗം: വര്‍ഷങ്ങളോളം ദഹിക്കാതെ വയറ്റില്‍ കിടക്കുമോ, ഇത്തരമിതാ
പലപ്പോഴും ചില ഭക്ഷ്യ വസ്തുക്കള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു. അതിന് കാരണം ആ ഭക്ഷണത്തിന്റെ കാഠിന്യമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഘടകങ്ങളോ ആയിരിക്കാം. പൊറോട്ട അതിന് ഉദാഹരണമാണ്. പലപ്പോഴും ഇത് ദഹിക്കാന്‍ സാധാരണ ഭക്ഷണത്തേക്കാള്‍ സമയമെടുക്കുന്നു. എന്നാല്‍ ചിവ വസ്തുക്കള്‍ വര്‍ഷങ്ങളോളം വയറ്റില്‍ ദഹിക്കാതെ കിടക്കുന്നു. എന്നാല്‍ എന്താണ് ഇതിന് കാരണം എന്ന് അറിയാമോ? അതിലുപരി ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് നോക്കാം.
പലപ്പോഴും ഇതൊരു മിഥ്യയാണ് എന്നതാണ്. ദഹിക്കാത്ത ചില വസ്തുക്കള്‍ പലപ്പോഴും കുറച്ച് സമയത്തേക്കെങ്കിലും അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും അവക്ക് അതേ രൂപത്തില്‍ തുടരാന്‍ സാധിക്കുകയില്ല. വര്‍ഷങ്ങളോളം ഇവ വയറ്റില്‍ തന്നെ ദഹിക്കാതെ കിടക്കുന്നു. അവ സാധാരണയായി പെട്ടെന്ന് തന്നെ വിസര്‍ജ്യ രൂപത്തില്‍ പുറത്തേക്ക് പോവുന്നു. അത്തരത്തിലുള്ള ചില വസ്തുക്കള്‍ എന്താണെന്ന് നോക്കാം.

കല്ലുകള്‍, പഴങ്ങളുടെ വിത്തുകള്‍
കല്ലുകള്‍, പഴങ്ങളുടെ വിത്തുകള്‍ എന്നിവ പലപ്പോഴും പെട്ടെന്ന് ദഹിക്കുന്നില്ല. ഇത് സാധാരണയായി ദഹന വ്യവസ്ഥയിലൂടെ കടന്നു പോവുകയും പിന്നീട് അവ പുറന്തള്ളുകയും ചെയ്യുന്നു. എന്നാല്‍ എപ്പോഴും ഇത്തരത്തില്‍ സംഭവിക്കണം എന്നില്ല. പലപ്പോഴും വളരെ അപൂര്‍വ്വമായി ഇവയുടെ വലിപ്പം കൂടുതലുള്ളതാണെങ്കില്‍ അവ ചെറിയ രീതിയില്‍ തടസ്സങ്ങളുണ്ടാക്കാം. എന്നാല്‍ പിന്നീട് അവ തനിയേ തന്നെ ഇല്ലാതാവുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം. കാരണം ദഹിക്കാത്ത അവസ്ഥയില്‍ അവ വയറു വേദന പോലുള്ള പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. പക്ഷേ അവ വര്‍ഷങ്ങളോളം ദഹിക്കാതെ കിടക്കണം എന്നില്ല.
മുടി
പലപ്പോഴും മുടി വയറ്റില്‍ എത്തുന്നത് അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുമെങ്കിലും ഇതിനെ ഗുരുതരമായതായി കാണേണ്ടതില്ല. മുടി കഴിക്കുന്ന സ്വഭാവക്കാര്‍ നിരവധി പേരുണ്ട്. ഇതിനെ ട്രൈക്കോബെസോര്സ് എന്നാണ് പറയുന്നത്. പലപ്പോഴും ഇവ ആമാശയത്തില്‍ അടിഞ്ഞ് കൂടുകയും അത് ഒരു ഹെയര്‍ബോള്‍ കണക്കേ രൂപപ്പെടുകയും ചെയ്യുന്നു. ട്രൈക്കോഫാഗിയ ശീലമുള്ള വ്യക്തികളില്‍ ഇത് സാധാരണയായി കാണപ്പെടുന്നു. എന്നാല്‍ മുടി വര്‍ഷങ്ങളോളം ദഹിക്കാതെ കിടക്കുന്നില്ല. പക്ഷേ വിഴുങ്ങിയ മുടി ആവശ്യത്തിന് വലുതാണെങ്കില്‍, അവ അസ്വാസ്ഥ്യവും ദഹനപ്രശ്നങ്ങളും ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ രോഗലക്ഷണങ്ങള്‍ പുറത്തേക്ക് വന്നാല്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ക്ക് പലരും ചികിത്സ തേടുകയുള്ളൂ.
ച്യൂയിംഗ് ഗം
ച്യൂയിംഗ് ഗംദഹിക്കില്ല, പക്ഷേ ഇത് സാധാരണയായി ദഹനവ്യവസ്ഥയിലൂടെ പുറത്തേക്ക് പോവുന്നു. ഇത്തരം അവസ്ഥകളില്‍ ഇവ കൂടുതല്‍ സമയം വയറ്റില്‍ തന്നെ നിലനില്ക്കും എന്ന് പലരും ചിന്തിക്കുന്നു. അത്യന്തമായ അപകടമാണ് ഇതുണ്ടാക്കുന്നത് എന്ന ചിന്ത പലരിലും ഉണ്ടാവുന്നു. വലിയ അളവില്‍ തന്നെ ഇവ കഴിക്കുന്നത് പലപ്പോഴും കുട്ടികളില്‍ തടസ്സങ്ങള്‍ ഉണ്ടാക്കാം. പ്രത്യേകിച്ച് ഇതോടൊപ്പം കുട്ടികളില്‍ മലബന്ധം കൂടി ഉണ്ടെങ്കില്‍ സംഗതി പ്രശ്നത്തിലാക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ അല്പം ഗൗരവത്തോടെ കുട്ടികളില്‍ കണക്കാക്കണം. എങ്കിലും വര്‍ഷങ്ങളോളം ഇത് ദഹിക്കാതെ കിടക്കുന്നില്ല എന്നതാണ് സത്യം. എങ്കിലും ദഹന പ്രശ്നങ്ങളെക്കുറിച്ചോ മറ്റോ എന്തെങ്കിലും തരത്തിലുള്ള ആശങ്കകളുണ്ടെങ്കില്‍, കൃത്യമായ വിവരങ്ങള്‍ക്കും ഉപദേശത്തിനും ഒരു നല്ല ആരോഗ്യ വിദഗ്ധനെ ബന്ധപ്പെടുന്നതാണ് നല്ലത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
