Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
കമിഴ്ന്ന് കിടന്നുള്ള ഉറക്കം ഹൃദയാഘാത സാധ്യത കൂട്ടുമോ? വിദഗ്ധര്‍ പറയുന്നു
നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വരുത്തുന്ന ചെറിയ വീഴ്ചകള്‍ പോലും പലപ്പോഴും വലിയ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഹൃദയാരോഗ്യം മൊത്തത്തിലുള്ള ക്ഷേമത്തെ സൂചിപ്പിക്കുന്നതാണ്. പലപ്പോഴും നിര്‍ണായകമായ പല കാര്യങ്ങളും സംഭവിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. കമിഴ്ന്ന് കിടന്നുള്ള ഉറക്കം പലപ്പോഴും അനാരോഗ്യകരമായ അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു.
ഉറങ്ങുന്ന പൊസിഷനുകളുടെ സ്വാധീനം വിദഗ്ധര്‍ അടുത്തിടെ പറയുന്നു. പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്നതാണ് ഉറക്കത്തിന്റെ പൊസിഷന്‍ പറയുന്നത്. ഇത് അസ്വസ്ഥതകള്‍ക്കും മറ്റ് പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

രക്തപ്രവാഹത്തിന് തടസ്സം
രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട് കമിഴ്ന്ന് കിടന്നുള്ള ഉറക്കം. ഹൃദയത്തിലെ പേശികളിലെ ടിഷ്യൂവിലേക്കുള്ള തുടര്‍ച്ചയായ രക്തപ്രവാഹത്തിനുണ്ടാക്കുന്ന തടസ്സം പലപ്പോഴും കോശങ്ങള്‍ പ്രവര്‍ത്തന രഹിതമാവുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് വളരെയധികം അപകടകരമായ അവസ്ഥയാണ്. ഇത് പലപ്പോഴും കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ പരിഹാരം കാണേണ്ടത് അനിവാര്യമാണ് എന്നതാണ് കാര്‍ഡിയോളജിസ്റ്റായ ഡോ.ഗംഗ്വാനി പറയുന്നത്.
കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നതിന്റെ ആഘാതം
കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് നെഞ്ചിനെ കംപ്രസ് ചെയ്യുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. ഇത് ഹൃദയത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബുദ്ധിമുട്ടാക്കുന്നു എന്നാണ് വിദഗ്ധാഭിപ്രായം. പലപ്പോഴും ഹൃദ്രോഗ വിദഗ്ധനായ ഡോ. ജോണ്‍ സ്മിത്ത് ഇതിനെക്കുറിച്ച് കൂടുതല്‍ പറയുന്നു. ഇത്തരത്തില്‍ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് ശ്വസനത്തെ പരിമിതപ്പെടുത്തുകയും ഹൃദയത്തിന് ആയാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ്. മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് മറ്റ് തരത്തിലുള്ള ഉറക്കത്തിന്റെ പൊസിഷനുകള്‍ പരീക്ഷിക്കേണ്ടതാണ്.
ഉറക്കവും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം
ഉറക്കവും ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തെ നിസ്സാരമായി കാണേണ്ടതില്ല. പലപ്പോഴും കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നതും ഹൃദയാഘാതവും തമ്മില്‍ നേരിട്ട് ബന്ധമില്ലെങ്കിലും ഇത് ഹൃദയ പേശികളിലേക്കുള്ള രക്തയോട്ടത്തെ പൂര്‍ണമായും തടസ്സപ്പെടുത്തുന്നു. പലപ്പോഴും ഇത് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വശം ചരിഞ്ഞ് ഉറങ്ങുന്നവരെങ്കില്‍ അവര്‍ക്ക് ഹൃദയാഘാത സാധ്യത കുറവാണ് എന്നാണ് കാര്‍ഡിയോളജിസ്റ്റ് വര്‍ഷ പറയുന്നത്.
മറ്റ് പ്രശ്നങ്ങള്‍
കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് വഴി പലപ്പോഴും അത് ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളേയും ദോഷകരമായി ബാധിക്കുന്നു. ചിലരില്‍ അത് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടാതെ നട്ടെല്ലിന് അധിക സമ്മര്‍ദ്ദം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ കട്ടിലില്‍ മുഖം കുനിച്ച് കിടക്കുമ്പോള്‍ നെഞ്ചിലും വയറ്റിലും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. നാഡികളിലും നട്ടെല്ലുകളിലും ഇത് സമ്മര്‍ദ്ദം നല്‍കുകയും പലപ്പോഴും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഒരു കാരണവശാലും കമിഴ്ന്ന് കിടന്ന് ഉറങ്ങാന്‍ പാടില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications