Latest Updates
-
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം ഉറപ്പ്! -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം!
പുരുഷന്മാരില് കാല്‍സ്യം കുറവോ? ആജീവനാന്ത രോഗങ്ങള്‍ പുറകേയുണ്ട്
ശരീരത്തിന് അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് സഹായിക്കുന്ന പോഷകങ്ങളില്‍ ഒന്നാണ് കാല്‍സ്യം. എന്നാല്‍ ചില ഘട്ടങ്ങളില്‍ ചിലരില്‍ കാല്‍സ്യത്തിന്റെ കുറവ് അപകടകരമായ പല സാഹചര്യങ്ങളും ഉണ്ടാക്കുന്നു. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് വളരെയധികം നിര്‍ണായക പങ്ക് വഹിക്കുന്ന കാല്‍സ്യം പലപ്പോഴും പുരുഷന്മാരില് വളരെ കുറവായാണ് കാണപ്പെടുന്നത്. ആരോഗ്യ കാര്യങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കാല്‍സ്യം അളവില്‍ കുറഞ്ഞാല്‍ അത് പലപ്പോഴും ആജീവനാന്ത രോഗാവസ്ഥകള്‍ക്ക് കാരണമാകുന്നു. ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറഞ്ഞാല്‍ അതുണ്ടാക്കുന്ന അപകടാവസ്ഥ തിരിച്ചറിയേണ്ടതാണ്.
പ്രത്യേകിച്ച് പുരുഷന്മാരില് ഇത് അല്പം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. പുരുഷന്മാരില് കാല്‍സ്യത്തിന്റെ കുറവ് പല വിധത്തിലാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കാല്‍സ്യത്തിന്റെ കുറവ് ശരീരത്തിലുണ്ടാക്കുന്ന നഷ്ടം ഒട്ടും തന്നെ നിസ്സാരമല്ല. അതിനെ ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യേണ്ടതാണ്. സ്ത്രീകളിലും കുട്ടികളിലും ഇത് കുറവ് വരുത്തുമെങ്കിലും പുരുഷന്മാരിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത്. അത് എപ്രകാരമാണെന്നും എന്തൊക്കെയാണെന്നും നമുക്ക് നോക്കാം.

കൈകാലുകളില്‍ തരിപ്പ്
നിങ്ങള്‍ക്ക് സ്ഥിരമായി കൈകാലുകളില്‍ തരിപ്പോ മരവിപ്പോ തോന്നുന്നത് ഇത്തരത്തില്‍ കാല്സ്യത്തിലെ കുറവിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. പ്രധാനമായും ഇരിക്കുമ്പോഴും ഒരു പ്രത്യേക രീതിയില്‍ നില്‍ക്കുമ്പോഴും പാദങ്ങളില്‍ തരിപ്പോ മരവിപ്പോ പോലെ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഇത് കാല്‍സ്യത്തിന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. ഇത് അവഗണിക്കുന്നത് വഴി പലപ്പോഴും നിങ്ങളുടെ ആരോഗ്യം കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തുന്നു. കാല്‍സ്യത്തിന്റെ കുറവാണ് ഇവിടെ സൂചിപ്പിക്കുന്നത് എന്നത് കൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
എല്ലുകളില്‍ വേദന
പലപ്പോഴും നിങ്ങളുടെ എല്ലുകളില്‍ വേദനയും ബലഹീനതയും ഉണ്ടെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതിന് മുന്‍പ് കൃത്യമായ കാരണം കണ്ടെത്തി പരിഹരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. ഇത് നിങ്ങളുടെ എല്ലുകള്‍ പെട്ടെന്ന് ഒടിയുന്നതിനുള്ള സാധ്യതയുണ്ട്. പെട്ടെന്നുണ്ടാകുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള കാരണങ്ങളുണ്ടാവുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് കാല്‍സ്യത്തിന്റെ കുറവ്. ഇത് പുരുഷന്മാരില് കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങളാണ്.
ക്ഷീണവും ഓര്‍മ്മക്കുറവും
ക്ഷീണവും ഓര്‍മ്മക്കുറവും പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. അമിതമായ ദേഷ്യവും ഉത്കണ്ഠയും പ്രശ്നങ്ങളും എല്ലാം ഇതിനെത്തുടര്‍ന്ന് ഉണ്ടാവും. അത് മാത്രമല്ല പല വിധത്തിലുള്ള ലക്ഷണങ്ങള്‍ ശരീരം കാണിക്കുമ്പോള്‍ അതിനെ അവഗണിക്കാതെ കൈകാര്യം ചെയ്യുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിനും പരിഹരിക്കുന്നതിനും ശ്രദ്ധിക്കണം.

എല്ലുകള്‍ ഒടിയുന്നത്
വളരെ പെട്ടെന്ന് എല്ലുകള്‍ ഒടിയുന്ന ഓസ്റ്റിയോപെറോസിസ് എന്ന അവസ്ഥയുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. അത് പലപ്പോഴും പുരുഷന്മാരില് കൂടുതല്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇവര്‍ക്ക് നടക്കുമ്പോള്‍ അതികഠിനമായ വേദനയും സാധാരണ ജോലികള്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു. ഇതെല്ലാം വളരെയധികം ഗൗരവത്തോടെ കാണേണ്ട ഒന്നാണ്.
പരിഹാരം ഇതെല്ലാം
ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് വേണ്ടി സ്ഥിരമായി കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. പാല്, തൈര്, ലസ്സി, ചീസ് എന്നിവയെല്ലാം കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് ഇത്തരം അവസ്ഥകള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാം . അത് മാത്രമല്ല നിങ്ങള്‍ക്ക് കാല്‍സ്യത്തിന്റെ കുറവ് കൂടുതലായി അനുഭവപ്പെടുകയാണെങ്കില്‍ നല്ലൊരു ഡോക്ടറെ കണ്ടതിന് ശേഷം മാത്രം സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണാനുഭവങ്ങള്‍ നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications