Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
കാപ്പിയിൽ ഇതൊന്ന് ചേർത്ത് കുടിച്ചാൽ മതി, ശരീരത്തിലെ കൊഴുപ്പെല്ലാം ഉരുകും, സ്ലിം ആകും!
സിനിമാതാരം അദിതി റാവു ഒരു ഇന്റർവ്യൂവിൽ പറയുകയുണ്ടായി, തന്റെ ഒരു ദിവസം ആരംഭിക്കുന്നത് ബുള്ളറ്റ് പ്രൂഫ് കോഫി കുടിച്ചുകൊണ്ടാണെന്ന്! സെലിബ്രിറ്റികൾ ഉപയോഗിക്കുന്നതായതുകൊണ്ട് നല്ല വില കൂടിയ കാപ്പിയാണെന്ന് കരുതേണ്ട. വെണ്ണയും കോഫിപ്പൊടിയും ചേർത്ത് തയ്യാറാക്കുന്ന ഒരു ഹെൽത്തി കോഫിയാണ് ബുള്ളറ്റ് പ്രൂഫ് കോഫി. എന്നും പതിവാക്കിയാൽ ശരീരഭാരം കുറയ്ക്കാനും സാധിക്കും.

ബുള്ളറ്റ് പ്രൂഫ് കോഫി നിങ്ങൾക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് എങ്ങനെയെന്നും, ഇത് പതിവാക്കിയാൽ നിങ്ങൾക്ക് എന്തെല്ലാം ഗുണങ്ങൾ ലഭിക്കുമെന്നും നോക്കാം.
ബുള്ളറ്റ് പ്രൂഫ് കോഫി
വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കോഫിയാണ് ബുള്ളറ്റ് പ്രൂഫ് കോഫി. കോഫിയിൽ ബട്ടറും വെളിച്ചെണ്ണയും ചേർത്ത് തയ്യാറാക്കുന്ന ഈ കോഫി ബുള്ളറ്റ് പ്രൂഫ് ഡയറ്റിന്റെ ഭാഗമായി 2011-ൽ ഡേവ് ആസ്പ്രേയാണ് ഈ കോഫി കണ്ടുപിടിച്ചത്.
തയ്യാറാക്കാം
ഇത് തയ്യാറാക്കാൻ ഉപ്പില്ലാത്ത വെണ്ണ 1 ടീസ്പൂൺ, 1 ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ എടുക്കുക. ഇവ ഒരു മിക്സിയുടെ ജാറിൽ ചേർക്കുക. ഇതിലേയ്ക്ക് ഒരു ഗ്ലാസ്സ് കോഫിയ്ക്ക് ആവശ്യമായ ചൂടുവെള്ളവും, ആവശ്യത്തിന് ഇൻസ്റ്റന്റ് കാപ്പിപ്പൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ഇത്തരത്തിൽ എന്നും പതിവായി ബുള്ളറ്റ് പ്രൂഫ് കോഫി കുടിച്ചാൽ നിങ്ങൾക്ക് എന്തെല്ലാം ഗുണങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം.
ശരീരഭാരം
ശരീരത്തിൽ അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാൻ ഈ കോഫി സഹായിക്കും. കാരണം, ബ്രേക്ക്ഫാസ്റ്റിന് പകരമായി കുടിക്കുന്നതാണ് ബുള്ളറ്റ് പ്രൂഫ് കോഫി. കാർബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരത്തിനുപകരം ഈ കോഫി പതിവാക്കുമ്പോൾ, വയർ വേഗത്തിൽ നിറഞ്ഞതായി നിങ്ങൾക്ക് അനുഭവപ്പെടുന്നു. ദീർഘനേരത്തേയ്ക്ക് വിശപ്പ് തോന്നുകയും ഇല്ല. ഇത് ശരീരഭാരം കുറയ്ക്കാനും, അമിതമായി വണ്ണം വെക്കാതിരിക്കാനും സഹായിക്കും.
എല്ലാകാര്യത്തിനും വ്യക്തത
നമ്മുടെ മാനസികാവസ്ഥ കൃത്യമായാൽ മാത്രമേ, മെന്റൽ ക്ലാരിറ്റി ഉണ്ടാവുകയുള്ളൂ. മെന്റൽ ക്ലാരിറ്റി ഉണ്ടെങ്കിൽ മാത്രമേ, കൃത്യമായി തീരുമാനങ്ങൾ എടുക്കാൻ സാധിക്കൂ. ഇത്തരത്തിൽ നിങ്ങളുടെ മെന്റൽ ക്ലാരിറ്റി വർദ്ധിപ്പിക്കാൻ ഏറ്റവുമധികം സഹായിക്കുന്ന ഒരു പാനീയം കൂടിയാണിത്. എന്നും പതിവായി ബുള്ളറ്റ് പ്രൂഫ് കോഫി കുടിച്ചാൽ, ഓർമ്മശക്തി വർദ്ധിക്കും. കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കി എടുക്കാൻ സാധിക്കും. ബുദ്ധി വർദ്ധിക്കും. കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും.
ദഹനം
അന്നനാളത്തിന്റെ ആരോഗ്യം പരിപാലിക്കാൻ ഈ പാനീയം പതിവാക്കുന്നത് വളരെ നല്ലതാണ്. അന്നനാളത്തിലെ മൈക്രോബയോം വർദ്ധിക്കാൻ ഇത് സഹായിക്കുന്നു. ഇത് ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. അതുപോലെ തന്നെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനും ഇത് സഹായിക്കും.
എനർജി
ഒരു ദിവസം പ്രവർത്തിക്കാൻ ആവശ്യമായ എനർജി നിങ്ങൾക്ക് ഈ പാനീയത്തിൽ നിന്നും ലഭിക്കുന്നതാണ്. കാരണം, ഇത് കുടിച്ച് കഴിയുമ്പോൾ വയർ വേഗത്തിൽ നിറഞ്ഞതായി നിങ്ങൾക്ക് അനുഭവപ്പെടും. കൂടാതെ, ഈ പാനീയം വളരെ വേഗത്തിൽ ദഹിക്കാതെ കിടക്കുന്നതിനാൽ, ദീർഘനേരം എനർജി നിലനിൽക്കാൻ ഇത് സഹായിക്കും.
ദോഷവശങ്ങൾ
ഏതൊരു സാധനത്തിനും ഗുണം എന്നതുപോലെ ദോഷവശങ്ങളും ഉണ്ട്. ഈ പാനീയത്തിൽ പോഷകങ്ങൾ വളരെ കുറവാണ്. അതിനാൽ, അമിതമായി കുടിക്കുന്നതുകൊണ്ട് ശരീരത്തിന് യാതൊരു പ്രയോജനവും ഇല്ല. കൂടാതെ, സാച്വുറേറ്റഡ് ഫാറ്റും ഇതിൽ കൂടുതലാണ്. ആയതിനാൽ, ഒരു കപ്പിൽ കൂടുതൽ കഴിച്ചാൽ, അമിതവണ്ണത്തിനും, ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കും. കൊളസ്ട്രോൾ വർദ്ധിക്കാനും ഇത് വഴിയൊരുക്കാം. അതിനാൽ മിതമായി കഴിക്കുക. ഈ പാനീയത്തിന്റെ കൂടെ പോഷകങ്ങൾ അടങ്ങിയ ആഹാരം ഇടവേളകളിൽ കഴിക്കാം. ഈ പാനീയം പതിവാക്കും മുൻപ് ഡോക്ടറുടെ അഭിപ്രായം തേടുന്നതും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
