Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ഗുണങ്ങള്‍ അനവധി, മെലിയാനും സഹായിക്കും പലരും അവഗണിക്കുന്ന ഈ പച്ചക്കറി ചില്ലറക്കാരനല്ല
Bottle Gourd Benefits:വീടുകളില്‍ സുലഭമായിരുന്നത് കൊണ്ടായിരിക്കണം ചുരയ്ക്കയോട് പണ്ടുതൊട്ടേ ആളുകള്‍ക്ക് അത്ര പ്രിയമില്ല. പക്ഷേ കറിവെക്കാന്‍ മാത്രമല്ല, ഔഷധനം പോലെ ഉപയോഗിക്കുന്ന ഒന്നാണ് ചുരയ്ക്കയെന്ന് അറിയാമോ. നിരവധി ആരോഗ്യഗുണങ്ങളാണ് ഈ നീളന്‍ പച്ചക്കറിക്കുള്ളത്. ശരീരത്തിന് ജലാംശമേകാനും ദഹനം എളുപ്പമാക്കാനും അങ്ങനെ വണ്ണം കുറയ്ക്കാനും ചുരയ്ക്ക സഹായിക്കും. കലോറി കുറവാണെന്ന് മാത്രമല്ല, ഫൈബറും മറ്റ് അവശ്യ പോഷകങ്ങളും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചുരയ്ക്ക സഹായിക്കും. പക്ഷേ ഇത്രയേറെ ഗുണങ്ങളുള്ള ചുരയ്ക്ക എല്ലാവര്ക്കും കഴിക്കാന്‍ പറ്റില്ല. ചില അപകടവശങ്ങളും ഈ പച്ചക്കറിക്കുണ്ട്. ഒരുപക്ഷേ അതുകൊണ്ടാകണം പണ്ടുകാലം തൊട്ടേ ചുരയ്ക്കയെ വീടുകളില്‍ അങ്ങനെ അടുപ്പിക്കാത്തത്.

ചുരയ്ക്കയുടെ ഗുണങ്ങളും ദോഷങ്ങളും അറിയാം.
ഗുണങ്ങള്‍
ജലാംശം നിലനിര്‍ത്തും
ചുരയ്ക്കയില്‍ 90 ശതമാനവും ജലമാണ്. അതുകൊണ്ട് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഏറ്റവും നല്ല ഉപാധിയാണ് ചുരയ്ക്ക. മാത്രമല്ല ശരീരതാപനില നിയന്ത്രിക്കാനും ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകളെ വീണ്ടെടുക്കാനും ചുരയ്്ക്ക സഹായിക്കും. അതുകൊണ്ട് വേനല്‍ക്കാലത്ത് കഴിക്കാന്‍ ഏറ്റവും നല്ല പച്ചക്കറിയാണിത്. ശരീരത്തെ തണുപ്പിക്കാനും ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ശമിപ്പിക്കാനും ചുരയ്ക്കയ്ക്ക് സാധിക്കും.
ദഹനം എളുപ്പമാക്കുന്നു
ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തെ സഹായിക്കുന്ന പച്ചക്കറി കൂടിയാണ് ചുരയ്ക്ക. മലബന്ധവും വയറ് സ്തംഭനവും ഇല്ലാക്കാന്‍ ഇതിന് സാധിക്കും. കൂടാതെ കുടലിലെ നല്ല ബാക്ടീരിയയുടെ അളവ് മെച്ചപ്പെടുത്താനും ചുരയ്ക്ക നല്ലതാണ്. അങ്ങനെ ദഹനം എളുപ്പമാക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യും.
രക്തത്തിലെ പഞ്ചസാര ത്വരിതപ്പെടുത്തുന്നു
ഗ്ലൈസീമിക് ഇന്ഡൈക്സ് കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന പച്ചക്കറി കൂടിയാണ് ചുരയ്ക്ക. ഇതിലെ ഫൈബര്‍ ഗ്ലൂക്കോസ് ആഗിരണം പതുക്കെയാക്കുകയും രക്തത്തില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് കുറയ്ക്കുകയും ചെയ്യും.
വണ്ണം കുറയാന്‍ സഹായിക്കും
കലോറിയുടെ അളവ് കുറവായതിനാല്‍ വണ്ണം കുറയ്ക്കാന്‍ മികച്ച പച്ചക്കറിയാണ് ചുരയ്ക്ക. ഇതിലെ ഫൈബറിന്റെ അളവ് വളരെ കൂടുതലും ആണ്. അതുകൊണ്ട് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ തേടുന്നവര്‍ക്ക് ചുരയ്ക്ക ധൈര്യമായി തിരഞ്ഞെടുക്കാം. കഴിച്ചാല്‍ വേഗം വയറ് നിറയുമെന്നതും ഇചതിന്റെ ഗുണമാണ്.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
ചുരയ്ക്കയില്‍ പൊട്ടാസ്യവും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും അത് സഹായിക്കും. മാത്രമല്ല പ്ലാന്റ് സ്റ്റിറോളുകളും ചുരയ്ക്കയില്‍ ഉള്ളതിനാല്‍ ഹൃദയാരോഗ്യത്തിന് അത് വളരെ നല്ലതാണ്.
അപകടകാരിയാകുന്നത് എപ്പോള്‍
കാര്യം നിരവധി ഔഷധഗുണങ്ങള്‍ ഉള്ള ഒരു പച്ചക്കറിയാണ് ചുരയ്ക്ക എങ്കിലും ചിലപ്പോള്‍ ഈ പച്ചക്കറി അപകടകാരിയാകാറുണ്ട്. കയ്പ്പ് രുചിയുള്ള ചുരയ്ക്കയാണ് പ്രശ്നക്കാരന്‍. കയ്പ്പ് രുചി അത് കഴിക്കരുതെന്ന മുന്നറിയിപ്പായി കണക്കാക്കണം. കുക്കുര്‍ബിറ്റാസിന്‍ എന്ന സംയുക്തമാണ് കയ്പ്പ് രുചിക്ക് കാരണം. ഇത് വിഷാംശമാണ്. ഇങ്ങനെയുള്ള ചുരയ്ക്ക കഴിച്ചാല്‍ ഓക്കാനം, ഛര്‍ദ്ദി, അതിസാരം ചിലപ്പോള്‍ ആശുപത്രിയില്‍ കിടക്കേണ്ട അവസ്ഥ പോലും ഉണ്ടായേക്കാം. അതുകൊണ്ട് എപ്പോഴും ചെറിയൊരു കഷ്ണം മുറിച്ച് രുചിച്ച് നോക്കിയിട്ട് വേണം ചുരയ്ക്ക ഉപയോഗിക്കാന്‍. കയ്പ്പുണ്ടെങ്കില്‍ വായില്‍ ഉള്ളതടക്കം തുപ്പിക്കളയണം. അതുപോലെ രക്തസമ്മര്‍ദ്ദം കുറഞ്ഞവരും വൃക്കരോഗികളും ഡോക്ടറോട് ചോദിച്ചിട്ടേ ചിരയ്ക്ക കഴിക്കാവൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications