Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
രാവിലെ ഈ ലക്ഷങ്ങള്‍ ഉണ്ടെങ്കില്‍ സൂക്ഷിക്കുക, രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നുണ്ട്
അമിതമായിട്ടുള്ള രക്തസമ്മര്‍ദ്ദം സത്യത്തില്‍ ഒരു നിശബ്ദകൊലയാളിയാണ്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും പലരും ശ്രദ്ധിക്കാറില്ല. ഇത്തരത്തില്‍ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാത്തതും, തുടര്‍ച്ചയായി രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നതുമെല്ലാം ഹൃദയാഘാതത്തിലേയ്ക്കും, പക്ഷാഘാതത്തിലേയ്ക്കും ഒരു വ്യക്തിയെ നയിക്കാം. നിങ്ങളുടെ ശരീരത്തില്‍ രക്തസമ്മര്‍ദ്ദം അമിതമാണെങ്കില്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. പ്രത്യേകിച്ച്, രാവിലെ ശരീരത്തില്‍ താഴെ പറയുന്ന ലക്ഷണങ്ങളുണ്ടെങ്കില്‍ സൂക്ഷിക്കുക.

കാഴ്ച മങ്ങല്‍
അമിതമായി രക്തസമ്മര്‍ദ്ദം അനുഭവിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, കണ്ണുകളിലെ രക്തധമനികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, ഇത്തരത്തില്‍ കേടുപാടുകള്‍ സംഭുവിക്കുമ്പോള് കാഴ്ച മങ്ങല്‍, വ്യക്തത കുറവ്, പെട്ടെന്ന് കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെയുള്ള അനുഭവം എന്നിവയെല്ലാം ഉണ്ടായേക്കാം. അമിതമായിട്ടുള്ള രക്തസമ്മര്‍ദ്ദം മുന്‍കൂട്ടി മനസ്സിലാക്കിയില്ലെങ്കില്‍ കണ്ണിന്റെ റെറ്റിനയില്‍ കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതിനാല്‍, തുടര്‍ച്ചയായി കാഴ്ചയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നത് നല്ലതാണ്.
മൂക്കില്‍ നിന്നും രക്തം വരുന്നത്
അമിതമായി രക്തസമ്മര്‍ദ്ദം അനുഭവിച്ചാല്‍ ചില വ്യക്തികളില്‍ മൂക്കില്‍ നിന്നും രക്തം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ വിരളമായി മാത്രമാണ് ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുക. കൂടാതെ, പല രോഗലക്ഷണങ്ങളുടെ ഭാഗമായും മൂക്കില്‍ നിന്നും രക്തം വരുന്നതാണ്. അതിനാല്‍, മൂക്കില്‍ നിന്നും രക്തം വന്നാല്‍, ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്.
അമിതമായിട്ടുള്ള ദാഹം
അമിതമായി രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ ദാഹനവും വര്‍ദ്ധിക്കുന്നതാണ്. പ്രത്യേകിച്ച്, രാവിലെ എഴുന്നേല്ക്കുമ്പോള് മുതല്‍ ഇവരില്‍ ദാഹം കലശലായിരിക്കും. എത്ര വെള്ളം കുടിച്ചാലും ദാഹം മാറാത്ത അനുഭൂതി ഇവരില്‍ ഉണ്ടായേക്കാം. അമിതമായി സോഡിയം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുമ്പോഴും ഇതേ അനുഭവം ശരീരത്തില്‍ ഉണ്ടാകുന്നതാണ്. അതിനാല്‍, ഈ ലക്ഷണം കണ്ടാലും ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും.
ക്ഷീണം
അമിതമായി രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ രാവിലെ എഴുന്നേല്ക്കുമ്പോള് മുതല്‍ ക്ഷീണം അനുഭവപ്പെടാം. ഏതൊരു കാര്യം ചെയ്യാനും സാധിക്കാത്ത അവസ്ഥയും, മൊത്തത്തില്‍ ക്ഷീണവും തളര്‍ച്ചയും മടിയും ഇവര്‍ക്ക് അനുഭവപ്പെടാം. ഈ ലക്ഷണങ്ങള്‍ പതിവാണെങ്കില്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നത് നല്ലതായിരിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശരിയായ വിധത്തില്‍ രക്തസമ്മര്‍ദ്ദം ചികിത്സിച്ചില്ല എങ്കില്‍ ആന്തരാവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച്, രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്നു. വൃക്കയുടെ പ്രവര്‍ത്തനം അവതാളത്തിലായാല്‍ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നതാണ്. അതുപോലെ, കാഴ്ചയൈ ഇത് ബാധിക്കുന്നു. ഓര്‍മ്മക്കുറവുകള്‍ സംഭവിക്കുന്നതിന് ഇത് കാരണമാകുന്നു. പക്ഷാഘാതം, ഹൃദയാഘാതം എന്നീ അവസ്ഥകളിലേയ്ക്കും നയിക്കുന്നു. അതിനാല്‍, രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ശരിയായ ആഹാരരീതികള്‍ പിന്തുടരുക. സോഡിയം അടങ്ങിയ ആഹാരങ്ങള്‍ കുറയ്ക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
