Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ആരോഗ്യം നിലനിര്‍ത്താന്‍ ഭഗവത്ഗീതയില്‍ പറയുന്ന വ്യായാമ രീതികള്‍; ഏത് കാലഘട്ടത്തിലും ഫലപ്രദം
Bhagavad Gita: 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജിമ്മും ഇന്നത്തെ വ്യായാമ രീതികളും നിലനില്‍ക്കുന്നതിന് മുന്‍പേ ഹിന്ദു പുരാണങ്ങളില്‍ ആരോഗ്യപ്രദമായ ജീവിത ശീലങ്ങളെക്കുറിച്ചും, ഫിറ്റ്നസ്സ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ആരോഗ്യ ശീലങ്ങളെക്കുറിച്ചും വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. പ്രത്യേകിച്ച്, ഭഗവത്ഗീതയില്‍ ആരോഗ്യത്തിന്റെ പ്രാധാന്യത്തിനായി ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് കൃത്യമായി പറയുന്നു.

മനസ്സിനെയും ആത്മാവിനെയും ഏകാഗ്രതയില്‍ നിലനിര്‍ത്തുന്ന ധ്യാനമാര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുന്നു. ആരോഗ്യവും ഫിറ്റ്നസ്സും നിലനിര്‍ത്താന്‍ ഭഗവത്ഗീതയില്‍ പറയുന്ന പ്രധാന മാര്‍ഗ്ഗങ്ങള്‍ ഇതാ.
ധ്യാനം
വേദ ഗ്രഹന്ഥങ്ങളിലും ഭഗവത്ഗീതയിലും ധ്യാനത്തിന് വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ഇരുന്നുകൊണ്ട് ശരീരവും തലയും നേര്‍രേഖയില്‍ കൊണ്ടുവന്ന് ധ്യാനാവസ്ഥയില്‍ ഇരിക്കുന്നത് ശരീരഘടന ശരിയായ വിധത്തില്‍ നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും. ഭഗവത്ഗീതയില്‍ ആറാം അധ്യായത്തിലാണ് ധ്യാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നത്. ഒരു വ്യക്തി ധ്യാനാവസ്ഥയില്‍ ഇരുന്ന് മൂക്കിന്റെ അഗ്രഭാഗത്തേയ്ക്ക് നോക്കുക. കഴുത്ത്, നട്ടെല്ല് എന്നിവയുടെ ഘടന കൃത്യമാകാനും, ഇവയുടെ ആരോഗ്യം നിലനിര്‍ത്താനും ഈ രീതി സഹായിക്കുന്നതാണ്. കൂടാതെ, ധ്യാനാവസ്ഥയില്‍ ഇരുന്ന് മൂക്കിന്റെ അഗ്രഭാഗത്തേയ്ക്ക് നോക്കുന്നത് മനസ്സിന്റെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മനസ്സിനെ ശുദ്ധീകരിക്കാനും ശ്രദ്ധ വര്‍ദ്ധിപ്പിക്കാനും, തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഈ ധ്യാന രൂപത്തില്‍ ഇരിക്കുന്നതിലൂടെ ഒരു വ്യക്തിയ്ക്ക് സാധിക്കുന്നതാണ്.
പ്രാണായാമം
ഭഗവത്ഗീതയുടെ നാലാം അധ്യായത്തിലാണ് പ്രാണായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നത്. 'പ്രാണന്' എന്നാല്‍ വെറും വായു എന്നു മാത്രമല്ല ഇതിനര്‍ത്ഥം. ഇത് ഊര്ജത്തിനെയും, ജീവിന്റെ തുടിപ്പിനെയും പ്രതിനിധാനം ചെയ്യുന്നു. ഭഗവത്ഗീതയില്‍ പരാമര്‍ശിക്കുന്നത് പ്രകാരം, പ്രാണ എന്നാല്‍ പ്രാണന്. നിശ്വസിക്കുന്ന വായുവാണ് പ്രാണ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍, ശ്വസിക്കുന്ന വായുവാണ് 'അപാന' എന്നും അറിയപ്പെടുന്നത്. ഇവ രണ്ടും ചേരുന്നത് ശരീരത്തിന്റെ ശുദ്ധീകരണത്തിന്റെ അടയാളമായും, ഐക്യത്തിന്റെ അടയാളമായും കരുതുന്നു. കൂടാതെ, സ്ട്രെസ്സ് കുറയ്ക്കാനും, മാനസികാരോഗ്യം നിലനിര്‍ത്താനും പ്രാണായാമം വളരെയധികം സഹായിക്കുന്നതാണ്.
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക
ഭഗവത്ഗീതയില്‍ ഒരു വ്യക്തി എല്ലായ്പ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാന്‍ പറയുന്നു. ശരീരം അനങ്ങാതെ മടിപിടിച്ചിരിക്കുന്നത് അവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കാണ് നയിക്കുന്നത്. എല്ലായ്പ്പോഴും ഒരു വ്യക്തി പ്രവര്‍ത്തിച്ചാല്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ അനവധിയാണ്. ആരോഗ്യപരമായി നോക്കിയാല്‍ കൊഴുപ്പ് അടിയാതിരിക്കാന്‍ സഹായിക്കും. ശരീരത്തിന്റെ ഫിറ്റ്നസ്സ് നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. അതുപോലെ, ശരീര ശുദ്ധീകരണത്തിനും, മാലിന്യങ്ങള്‍ ശരീരത്തില്‍ കെട്ടിക്കിടക്കാതിരിക്കാനും, മനസ്സിന്റെ ശുദ്ധീകരണത്തിനും ഇവ സഹായിക്കുന്നു.
നടക്കുക
ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ പലര്‍ക്കും നടക്കാന്‍ മടിയാണ്. ചെറി ദൂരം താണ്ടാന്‍ പോലും പലരും വാഹനങ്ങളെ ആശ്രയിക്കുന്നു. എന്നാല്‍, മനസ്സറിഞ്ഞ്, പ്രകൃതിയോട് ചേര്‍ന്ന് കുറച്ചു നേരം പാദരക്ഷകള്‍ ഇല്ലാതെ നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇവ സഹായിക്കുന്നതാണ്. അതുപോലെ, കാലുകളുടെയും പേശികളുടെയും ആരോഗ്യം നിലനിര്‍ത്താന്‍ ഇവ സഹായിക്കുന്നു. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സ്ട്രെസ്സ് കുറയ്ക്കാനും ഇവ സഹായിക്കുന്നതാണ്. അതിനാല്‍, രാവിലെ, അല്ലെങ്കില്‍ വൈകുന്നേരങ്ങളില്‍ കുറച്ച് നേരം പാദരക്ഷകള്‍ ഇല്ലാതെ നടക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും.
സന്തുലിതമായ ജീവിതരീതി
ഭഗവത്ഗീതയുടെ ആറാം അധ്യായത്തില്‍ ഒരു വ്യക്തി ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. ആഹാരം, ഉറക്കം അതുപോലെ മറ്റു കാര്യങ്ങള്‍ എന്നിവയിലെല്ലാം മനുഷ്യന് സന്തുലിതാവസ്ഥ നിലനിര്‍ത്തണം. ഇത്തരത്തില്‍ സന്തുലിതമായ ജീവിതം നയിച്ചാല്‍ മാത്രമാണ് ജീവിതത്തില്‍ സന്തോഷം കൈവരിക്കാന്‍ സാധിക്കൂ. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു വ്യക്തിയ്ക്ക് ജീവിതത്തില്‍ മാനസികാരോഗ്യം വര്‍ദ്ധിക്കുന്നതാണ്. മാനസികാരോഗ്യം വര്‍ദ്ധിച്ചാല്‍ സന്തോഷം വര്‍ദ്ധിക്കും. ആരോഗ്യം മെച്ചപ്പെടുത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications