Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഇപ്രകാരം ഓട്‌സ് ഉള്‍പ്പെടുത്തിയാല്‍ കാറ്റഴിച്ച പോലെ തടി കുറയും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തടി എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. .അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. ഡയറ്റും വ്യായാമവും എല്ലാം നിങ്ങളില്‍ പലരും തടി കുറയ്ക്കാന്‍ ശ്രമിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ചിലതാണ്. എന്നാല്‍ ആരോഗ്യ പ്രതിസന്ധികള്‍ക്ക് ചില അവസരങ്ങളില്‍ എങ്കിലും ഇത് കാരണമാകുന്നു. എപ്രകാരം ഈ പ്രശ്‌നത്തെ ഫലപ്രദമായി കൈകാര്യം ചെയ്ത് തടി കുറയ്ക്കാം എന്ന് നമുക്ക് നോക്കാം.
തടി കുറയ്ക്കുന്ന കാര്യത്തില്‍ നിങ്ങളെ സഹായിക്കുന്നതാണ് ഓട്‌സ്. എന്നാല്‍ അത് നിങ്ങളെ എത്രത്തോളം സഹായിക്കുന്നു എന്ന കാര്യം അനുഭവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഓട്‌സ് നിങ്ങളുടെ ശരീരത്തില്‍ ലയിക്കുന്ന നാരുകള്‍ നല്‍കുന്നു. അത് മാത്രമല്ല ഇത് പ്രമേഹത്തിന്റേയും കൊളസ്‌ട്രോളിന്റേയും അളവ് കുറയ്ക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. ഓട്‌സ് സ്ഥിരമായി കഴിക്കുന്നവരെങ്കില്‍ നിങ്ങള്‍ക്ക് അമിതവണ്ണത്തെ പെട്ടെന്ന് കുറയ്ക്കാം, എന്നാല്‍ അതിനായി എപ്രകാരം ഓട്‌സ് ഭക്ഷണത്തില്‍ ചേര്‍ക്കാം എന്ന് നമുക്ക് നോക്കാം.

ഓട്‌സ് കൊണ്ട് ആരംഭം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഓട്‌സ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഓട്‌സിലൂടെയെങ്കില്‍ അത് ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ നല്‍കുന്നു. അത് മാത്രമല്ല കലോറി കുറവുള്ളതിനാല്‍ അത് ആരോഗ്യ സംരക്ഷണത്തെ മികച്ചതാക്കുന്നു. കൂടാതെ അമിതവണ്ണത്തിനും പരിഹാരം കാണുന്നതിന് സാധിക്കും. നിങ്ങള്‍ക്ക് പഴങ്ങള്‍, നട്‌സ്, തേന്‍ എന്നിവയെല്ലാം ചേര്‍ക്കാവുന്നതാണ്.
രാത്രിയില്‍ കുതിര്‍ത്ത ഓട്‌സ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഓട്‌സ് വളരെ മികച്ചതാണ്. രാത്രിയില്‍ ഓട്‌സ് പാലിലോ അല്ലെങ്കില്‍ വെള്ളത്തിലോ കുതിര്‍ത്ത് വെക്കാവുന്നതാണ്. ഇതിലേക്ക് ചിയ വിത്തുകള്‍ക്കൊപ്പം അല്‍പം ഡ്രൈഫ്രൂട്‌സ് കൂടി ചേര്‍ത്ത് ഫ്രിഡ്ജില്‍ വെക്കാം. രാവിലെ ഇതിലേക്ക് പഴങ്ങള്‍ മുറിച്ചതും അല്‍പം തേനും കൂടി ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് കൊഴുപ്പിനെ കുറയ്ക്കുന്നതോടൊപ്പം തന്നെ മറ്റ് ഗുണങ്ങളും പ്രദാനം ചെയ്യുന്നു.
ഓട്‌സ് സ്മൂത്തികള്‍
പലരും രാവിലെ സ്മൂത്തികള്‍ ശീലമാക്കുന്നവരുണ്ട്. എന്നാല്‍ വേഗത്തില്‍ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഓട്‌സ് സ്മൂത്തി ശീലമാക്കാം. അതിനായി ഓട്‌സ് പഴങ്ങള്‍, ബദാം മില്‍ക്ക്, ഒരു സ്‌കൂപ്പ് പ്രോട്ടീന്‍ പൗഡര്‍ എന്നിവ മിക്‌സ് ചെയ്ത് വെക്കാം. ഇത് വ്യായാമത്തിന് ശേഷം കഴിക്കാവുന്നതാണ്. ഇത് വഴി നിങ്ങള്‍ക്ക് മികച്ച ഊര്‍ജ്ജം ശരീരത്തില്‍ ലഭിക്കുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളും നല്‍കുന്നു.
ഓട്‌സ് ചോറിന് പകരം
റോള്‍ഡ് ഓട്‌സ് അല്ലെങ്കില്‍ സ്റ്റീല്‍-കട്ട് ഓട്‌സ് വേവിച്ച് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം കഴിക്കാവുന്നതാണ്. സ്ഥിരമായി അത്താഴത്തിനോ അല്ലെങ്കില്‍ ഉച്ചഭക്ഷണത്തിനോ പകരമായി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. ഇതിനോടൊപ്പം സാധാരണ കറികള്‍ ചേര്ക്കാവുന്നതാണ്. പരിപ്പ്, സാമ്പാര്‍ അല്ലെങ്കില്‍ പച്ചക്കറി കറി എന്നിവയുമായി ഇവ മിക്‌സ് ചെയ്ത് കഴിക്കാം.

ആരോഗ്യകരമായ ഓട്‌സ് ലഘുഭക്ഷണങ്ങള്‍
ഓട്‌സ് കൊണ്ട് തയ്യാറാക്കാവുന്ന ലഘുഭക്ഷണങ്ങളും നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കാവുന്നതാണ്. ദോശ, അല്ലെങ്കില്‍ എനര്‍ജി ബോളുകള്‍ വീട്ടില്‍ തന്നെ ഇത് കൊണ്ട് തയ്യാറാക്കാം. അത് മാത്രമല്ല ഇവയില്‍ കലോറി കുറവായതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമത് ചിന്തിക്കേണ്ടി വരുന്നില്ല. പലപ്പോഴും വിശപ്പിനെ കുറയ്ക്കുന്ന കാര്യത്തില്‍ മികച്ചതാണ് ഈ സ്‌നാക്‌സുകള്‍.
സൂപ്പുകളിലും സാലഡുകളിലും ഓട്‌സ്
സാലഡ്, ,സൂപ്പ് എന്നിവയില്‍ ഓട്‌സ് ചേര്‍ത്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതില്‍ ഉള്ള നാരുകള്‍ അല്ലെങ്കില്‍ പോഷകങ്ങള്‍ എല്ലാം ശരീരത്തിന് മികച്ച മാറ്റം നല്‍കുന്നു. പച്ചക്കറി സൂപ്പുകളില്‍ അല്‍പം വേവിച്ച ഓട്‌സ് ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും. അത് മാത്രമല്ല സാലഡില്‍ നിങ്ങള്‍ക്ക് ഓട്‌സ് ചെറുതായി വറുത്ത് ചേര്‍ക്കാം. ഇതും നല്ലതാണ്.
ഓട്‌സ് കുക്കിസുകള്‍
ആരോഗ്യത്തിന് മധുരം ചേര്‍ക്കാതെ തന്നെ ഓട്‌സ് കൊണ്ട് കുക്കീസ് പോലുള്ളവ തയ്യാറാക്കാവുന്നതാണ്. കുക്കീസുകള്‍, പാന്‍കേക്കുകള്‍ എന്നിവയെല്ലാം തയ്യാറാക്കാം. കൂടാതെ ലഡ്ഡുവും മറ്റും ഇവ ഉപയോഗിച്ച് തയ്യാറാക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലതാണ്. ഇത് നിങ്ങള്‍ക്ക് കലോറി കൂട്ടാതെ തടി കുറയ്ക്കുന്നതിനുള്ള വഴി തെളിയ്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications