Latest Updates
-
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ!
ജീരകവെള്ളം തടി കുറയ്ക്കും, പക്ഷേ കുടിക്കുന്നത് ഇങ്ങനെയായിരിക്കണം
ആരോഗ്യ സംരക്ഷണം എന്നത് പല ഘടകങ്ങളേയും ആശ്രയിച്ചാണ് ഇരിക്കുന്നത്. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും എല്ലാം ഇതിന്റെ പരിധിയില്‍ വരുന്നതാണ്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ തന്നെ അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇത് നിങ്ങളുടെ തടി കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ജീരകവെള്ളം പക്ഷേ എപ്രകാരം കുടിക്കണം എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. ദിവസവും രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിച്ചാല്‍ അത് നിങ്ങളുടെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ജീരകവെള്ളം. എന്നാല്‍ ഇത് കുടിക്കുന്നത് എപ്രകാരം ആയിരിക്കണം എന്ന കാര്യം ആദ്യം അറിഞ്ഞിരിക്കേണ്ടതാണ്. ഭക്ഷണക്രമം കൃത്യമായി പാലിക്കാന്‍ സാധിച്ചില്ലെങ്കിലും കൃത്യമായ മിതത്വം പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ദിവസവും കഴിക്കേണ്ടത് എങ്ങനെയെന്നും എപ്രകാരമെന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കണം.

ജീരകത്തിന്റെ ഗുണങ്ങളും ഉപയോഗിക്കേണ്ട രീതിയും
ജീരകത്തിന്റെ ഉപയോഗം എപ്രകാരം എന്നതിനെ ആശ്രയിച്ചാണ് അത് തടി കുറയ്ക്കുന്നതും കൂട്ടുന്നതും. പലപ്പോഴും മിതമായി കഴിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ദിനവും രാവിലെ വെറും വയറ്റില്‍ ജീരകം കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. അത് മാത്രമല്ല രാവിലെ ജീരകച്ചായ കുടിക്കുന്നതും നല്ലതാണ്. എന്നാല്‍ ഇതെല്ലാം എത്രത്തോളം ഗുണമാണ് അതോ ദോഷമാണോ നല്‍കുന്നത് എന്ന കാര്യം തിരിച്ചറിയേണ്ടതാണ്. ശരിയായ രീതിയില്‍ കുടിക്കേണ്ടത് എങ്ങനെയെന്നും അറിയാം.
ഗുണങ്ങള്‍
ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ജീരകം. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും അത് വഴി ദഹനക്കേടിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല ഇതിലുള്ള ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ നിങ്ങള്‍ക്ക് വളരെയധികം മാറ്റങ്ങള്‍ നല്കുന്നു. പല രോഗങ്ങള്‍ക്കും പ്രതിരോധം തീര്‍ക്കുന്ന കാര്യത്തില്‍ മികച്ചതാണ് ജീരകം. എന്നാല്‍ ഇതെല്ലാം ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ മാത്രമേ സംഭവിക്കുകയുള്ളൂ. അല്ലാത്ത പക്ഷം അത് യാതൊരു ഗുണങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നില്ല എന്നതാണ് സത്യം.
എപ്രകാരം കുടിക്കണം
ജീരക വെള്ളം എപ്രകാരം കുടിക്കണം എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും ശരിയായ രീതിയില്‍ വേണം ജീരക വെള്ളം കുടിക്കേണ്ടത്. ജീരകം മുഴുവനായി ഇട്ട് തിളപ്പിച്ച് കുടിക്കുന്നത് ഗുണങ്ങള്‍ നല്‍കുമെങ്കിലും അത് പക്ഷേ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കണം എന്നില്ല. അതിനായി തലേദിവസം രാത്രി ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ജീരകം കുതിര്‍ക്കണം. അടുത്ത ജിവസം രാവിലെ ഈ വെള്ളം അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. ഇത് കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്നത് എപ്പോഴും ഒഴിഞ്ഞ വയറ്റില്‍ വേണം കുടിക്കുന്നതിന് എന്നതാണ്.

എപ്രകാരം ആരോഗ്യത്തിന്
ആരോഗ്യ സംരക്ഷണത്തിന് എപ്രകാരം ഇത് സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. തടി കുറയ്ക്കുന്നതോടൊപ്പം തന്നെ മികച്ച ദഹനത്തിനും ജീരകം സഹായിക്കുന്നു. ഇത് ദഹനാരോഗ്യത്തിന് സഹായിക്കുന്നു എന്നത് പോലെ തന്നെ മലബന്ധത്തിന് പരിഹാരം നല്‍കുകയും അതോടൊപ്പം തന്നെ നെഞ്ചെരിച്ചില്‍, വയറ് വീര്‍ക്കല്‍, മലബന്ധം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കും. ഇത് ദഹനവ്യവസ്ഥയെ സംരക്ഷിക്കുകയും ദഹനക്കേട് കുറച്ച് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഗര്‍ഭിണികള്‍ പരമാവധി ഇത് കുടിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
മറ്റ് ഗുണങ്ങള്‍
ജീരക വെള്ളം കുടിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നു. കൂടാതെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനോടൊപ്പം തന്നെ വിശപ്പിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇതെല്ലാം ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്നതാണ് സത്യം. അത്രയധികം ആരോഗ്യ ഗുണങ്ങള്‍ ഒരു പിടി ജീരകം നിങ്ങള്‍ക്ക് നല്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണുന്ന കാര്യത്തില്‍ ജീരകം എന്തുകൊണ്ടും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications