Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വിറ്റാമിന്‍ ഡി: വെയില്‍ കൊള്ളേണ്ട സമയം ഏത്, കുറവെങ്കില്‍ ലക്ഷണങ്ങള്‍ എന്തെല്ലാം?
ശരീരത്തില്‍ വളരെയധികം അനിവാര്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ സഹായിക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഡി. പലപ്പോഴും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും അതോടൊപ്പം തന്നെ രോഗപ്രതിരോധ ശേഷിക്കും മാനസികാരോഗ്യത്തിനും എല്ലാം സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. മാത്രമല്ല ശരീരത്തിലെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ മാറ്റങ്ങള്‍ക്ക് സഹായിക്കുന്നു എപ്പോഴും വിറ്റാമിന്‍ ഡി. മാത്രമല്ല ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതോടൊപ്പം തന്നെ ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
സ്വാഭാവികമായ വിറ്റാമിന്‍ ഡി ലഭിക്കുന്നത് എപ്പോഴും സൂര്യപ്രകാശത്തിലൂടെയാണ്. എന്നാല്‍ ഏതൊക്കെ സമയം വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് വേണ്ടി വെയില്‍ കൊള്ളണം, ഏതൊക്കെ സമയത്ത് കൊള്ളേണ്ടതില്ല എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല ആരോഗ്യത്തിന് എത്രത്തോളം ഇത് സഹായിക്കുന്നു. എന്തൊക്കെയാണ് വിറ്റാമിന്‍ ഡി കുറയുമ്പോള്‍ ശരീരത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ശ്രദ്ധിക്കേണ്ടത് സമയം
ശരീരത്തിന് വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് വേണ്ടി ഏത് സമയത്താണ് വെയില്‍ കൊള്ളേണ്ടത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ശരീരത്തില്‍ യുവി രശ്മികള്‍ കൃത്യമായി ലഭിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് കൃത്യമായി വിറ്റാമിന്‍ ഡി ലഭിക്കുകയുള്ളൂ. ഇത്തരം അവസ്ഥയില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏറ്റവും ശക്തമായി ലഭിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള സമയമാണ് ഏറ്റവും പ്രധാനപ്പെട്ടത്.
എന്തുകൊണ്ട് ചര്‍മ്മത്തില്‍ മാറ്റം
രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള സമയം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. ഈ സമയം വെയില്‍ കൊള്ളുന്നത് വഴി അത് ചര്‍മ്മത്തില്‍ വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കാന്‍ ചര്‍മ്മത്തെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ രാവിലെ വെയിലുദിച്ചതിന് ശേഷം അല്ലെങ്കില്‍ വൈകുന്നേരം പുറത്തിറങ്ങുന്ന ശീലം നവല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ് എന്നതാണ് സത്യം. എന്നാല്‍ അധിക സമയം വെയില്‍കൊള്ളാതെ ശ്രദ്ധിക്കണം എന്നതാണ് പ്രധാന കാര്യവും.
എത്ര സമയം വെയില്‍ കൊള്ളണം?
ശരീരത്തിന് വൈറ്റമിന്‍ ഡി ലഭിക്കുന്നതിന് വേണ്ടി എത്ര സമയം വെയില്‍ കൊള്ളണം എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും പത്ത് മിനിറ്റ് എങ്കിലും കൈകളിലും കാലുകളിലും വെയില്‍ കൊള്ളുന്നത് എന്തുകൊണ്ടും നല്ലതാണ്. ഏറ്റവും കൂടുതല്‍ 20 മിനിറ്റെങ്കിലും വെയില്‍ കൊള്ളുന്നത് നല്ലതാണ്. എന്നാല്‍ അതില്‍ കൂടുതല്‍ വെയില്‍ കൊള്ളരുതെന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്നാല്‍ ചര്‍മ്മാര്‍ബുദ സംബന്ധമായ പ്രശ്‌നങ്ങളുള്ളവരെങ്കില്‍ ഇതിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ വെയില്‍ കൊള്ളാവൂ.
വൈറ്റമിന്‍ ഡി സപ്ലിമെന്റ്
പലരും വെയില്‍ കൊള്ളാന്‍ സാഹചര്യമില്ലാത്ത അവസ്ഥയില്‍ വൈറ്റമിന്‍ ഡി സപ്ലിമെന്റ് കഴിക്കുന്നു. എന്നാല്‍ ഒരിക്കലും വൈറ്റമിന്‍ ഡി സപ്ലിമെന്റ് ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ കഴിക്കരുത്. ശരീരത്തില്‍ ഉള്ള വൈറ്റമിന്‍ ഡിയുടെ കുറവിന് അനുസരിച്ചാണ് മരുന്ന് കഴിക്കേണ്ടത്. അതിനായി ഡോക്ടറെ കാണുന്നതിന് ശ്രമിക്കണം. അതിന് ശേഷം മാത്രമേ വൈറ്റമിന്‍ ഡി സപ്ലിമെന്റ് കഴിക്കാവൂ.
വൈറ്റമിന്‍ ഡി കുറവെങ്കില്‍
ശരീരത്തില്‍ വൈറ്റമിന്‍ ഡി കുറവെങ്കില്‍ ശരീരം ചില ലക്ഷണങ്ങളെ പ്രകടമാക്കുന്നു. അതില്‍ ക്ഷീണവും തളര്‍ച്ചയും വളരെ കൂടുതലായി നിങ്ങളില്‍ പ്രകടമാവുന്നു. എല്ലുകള്‍ക്കും സന്ധികള്‍ക്കും വേദനയും നടുവേദന കലശമാവുകയും ചെയ്യുന്നു. പേശികള്‍ക്ക് തളര്‍ച്ചയും അസ്വസ്ഥതതയും ഉണ്ടാവുന്നു. ഇടക്കിടെ മൂഡ് മാറ്റവും ഡിപ്രഷനും അനുഭവിക്കുന്നു ഇവര്‍. കൂടാതെ അമിതമായി മുടി കൊഴിച്ചിലും അതോടൊപ്പം തന്നെ രോഗാവസ്ഥകളും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications