വര്‍ക്കൗട്ടിന് മുന്‍പ് ഇവ നിര്‍ബന്ധമായും കുടിക്കണം, കാരണം ഇതെല്ലാം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. ഈ സമയം അല്‍പം ശ്രദ്ധ ഓരോ കാര്യത്തിലും ശ്രദ്ധിക്കേണ്ടതാണ്. അതില്‍ തന്നെ വ്യായാമത്തിനുള്ള പ്രാധാന്യം ഒട്ടും നിസ്സാരമല്ല. പലപ്പോഴും ശരീരം ഊര്‍ജ്ജസ്വലമായിരിക്കുന്നതിനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. എന്നാല്‍ അതിന് മുന്‍പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു.

യോഗയായാലും വ്യായാമമായാലും കഠിനമായ എന്ത് ശാരീരിക പ്രവര്‍ത്തനമായാലും അതിന് മുന്‍പ് ഇനി പറയുന്ന അഞ്ച് പാനീയങ്ങള്‍ കഴിക്കേണ്ടതാണ്. ഇത് നിങ്ങളുടെ സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനും വ്യായാമശേഷം ശാരീരികോര്‍ജ്ജം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഇനി പറയുന്ന അഞ്ച് പാനീയങ്ങള്‍ സ്ഥിരമാക്കുന്നത് എന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

pre-workout drinks

ശുദ്ധജലം
ശുദ്ധജലം വ്യായാമത്തിന് മുന്‍പായി കുടിക്കേണ്ടതാണ്. കാരണം ഇത് അത്യാവശ്യമായ ഒന്നാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ചെറിയ നിര്‍ജ്ജലീകരണം പോലും ക്ഷീണം, പേശിവലിവ്, തലകറക്കം എന്നിവയ്ക്ക് കാരണമാകും. വ്യായാമം തുടങ്ങുന്നതിന് 30-45 മിനിറ്റ് മുന്‍പ് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. അത് മാത്രമല്ല ശരീരതാപനില നിലനിര്‍ത്താനും സന്ധികള്‍ക്ക് വഴക്കം നല്‍കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും എല്ലാം ജലം അനിവാര്യമാണ്.

കരിക്ക് വെള്ളം
സ്ഥിരമായി കരിക്ക് വെള്ളം വ്യായാമത്തിന് മുന്‍പായി കുടിക്കുന്നത് നല്ലതാണ്. ഇത് പലപ്പോഴും നിങ്ങള്‍ക്ക് വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന പൊട്ടാസ്യം, സോഡിയം, മഗ്‌നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ തിരിച്ച് കിട്ടുന്നതിന് സഹായിക്കും. അത് മാത്രമല്ല ഇത് നിങ്ങളിലെ ക്ഷീണം തടയാനും ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിര്‍ത്താനും സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല കരിക്ക് വെള്ളത്തില്‍ യാതൊരു വിധത്തിലുള്ള കൃത്രിമ ചേരുവകള്‍ അടങ്ങിയിട്ടുമില്ല.

നാരങ്ങാവെള്ളം
ശരീരത്തിന് ഉന്‍മേഷം നല്‍കുന്നതിന് സഹായിക്കുന്നതാണ് നാരങ്ങവെള്ളം. ഇത് ശരീരത്തിന് മികച്ച മാറ്റങ്ങളും വിറ്റാമിന്‍ സിയുടെ കുറവ് മൂലമുണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. അത് മാത്രമല്ല ശരീരത്തിന് ഉന്‍മേഷം വര്‍ദ്ധിപ്പിക്കുന്നതിനും രാവിലെ വ്യായാമം ചെയ്യുമ്പോള്‍ ഊര്‍ജ്ജത്തിനും സഹായിക്കുന്നു. വയറിന് ആയാസമില്ലാത്ത ഈ പാനീയമായതിനാല്‍ അത് ഊര്‍ജ്ജം ദിവസം മുഴുവന്‍ നില്‍ക്കുന്നതിന് സഹായിക്കുന്നു.

pre-workout drinks

വാഴപ്പഴം കൊണ്ടുള്ള സ്മൂത്തി
ആരോഗ്യ സംരക്ഷണത്തിന് വാഴപ്പഴം കൊണ്ടുള്ള സ്മൂത്തി മികച്ചതാണ്. ഇത് വ്യായാമത്തിന് മുന്‍പായി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു, അത് മാത്രമല്ല ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും അത് വഴി പേശികള്‍ക്ക് ആരോഗ്യവും കരുത്തും നല്‍കുന്നതിന് സഹായിക്കും. നീണ്ട വ്യായാമങ്ങള്‍ക്ക് മുന്‍പായി ഇത് ശുപാര്‍ശ ചെയ്യുന്നു. സ്മൂത്തിയിലെ ചേരുവകള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അവ പലപ്പോഴും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും.

ബീറ്റ്‌റൂട്ട് ജ്യൂസ്
ബീറ്റ്‌റൂട്ട് ജ്യൂസ് പേശികളിലേക്കുള്ള രക്തത്തിന്റെയും ഓക്‌സിജന്റെയും അളവ് ഇരട്ടിയാക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഇത് വഴി നിങ്ങള്‍ക്ക് പ്രകൃതിദത്ത നൈട്രേറ്റുകള്‍ ലഭ്യമാവുകയും വ്യായാമത്തില്‍ നിങ്ങളുടെ സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ദിവസവും അല്‍പം ബീറ്റ്‌റൂട്ട് ജ്യൂസ് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ അത്രയധികം മികച്ചതാക്കുന്നു.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീയില്‍ ചെറിയ അളവില്‍ കഫീനും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. ഇത് പക്ഷേ നിങ്ങളില്‍ കാപ്പിയുടേത് പോലുള്ള അമിത ഉത്തേജനം നല്‍കാതെ സ്ഥിരമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതാണ് ഗ്രീ ന്‍ ടീ. അത് മാത്രമല്ല നിങ്ങള്‍ക്ക് പലപ്പോഴും വ്യായാമത്തില്‍ അമിത കലോറി എരിച്ച് കളയുന്നതിനും ഗ്രീന്‍ ടീ സഹായിക്കുന്നു. അത് മാത്രമല്ല ഇത് സമയം വ്യായാമത്തിന് മുന്നോടിയായി നിങ്ങള്‍ക്ക് ഇത് ശീലമാക്കാവുന്നതാണ്. മികച്ച പാനീയമാണ് എന്നതില്‍ സംശയം വേണ്ട.

ചിയ സീഡ് വെള്ളം
വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ജെല്‍ രൂപത്തിലാകുന്ന ചിയ വിത്തുകള്‍ നിങ്ങളുടെ ശരീരത്തില്‍ വളരെയധികം മാറ്റങ്ങള്‍കൊണ്ട് വരുന്നതാണ്. അത് മാത്രമല്ല ഇതില്‍ ഉള്ള നാരുകള്‍, പ്രോട്ടീന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ ഉറവിടമാണ് ചിയ സീഡ്. വ്യായാമത്തിന് മുന്‍പായി ഈ വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് വഴി പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ശരീരത്തിന് ഉണ്ടാവുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion