Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ശരീരഭാരം കുറയ്ക്കണോ? പക്ഷേ കാപ്പി ഒഴിവാക്കാന്‍ സാധിക്കില്ലെങ്കില്‍ ഇവയൊന്ന് പരീക്ഷിച്ച് നോക്കാം
അമിതവണ്ണം എന്നത് എല്ലാവരിലും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ശരീരഭാരം കുറച്ച് മെലിയുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ശരീരഭാരം കുറച്ച് ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ പലരും കാപ്പി കുടിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ തടി കുറയ്ക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതില്‍ കാപ്പി ഒഴിവാക്കി ഈ പാനീയങ്ങള്‍ ശീലമാക്കാവുന്നതാണ്.
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച ദഹനത്തിനും സഹായിക്കുന്ന ചില പാനീയങ്ങള്‍ ഉണ്ട്. ഇവ നിങ്ങളെ അത്രത്തോളം തന്നെ മികച്ചതാക്കുകയും ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കാപ്പി പലപ്പോഴും ഇതിനെല്ലാം പ്രശ്നങ്ങളുണ്ടാക്കുന്നു. എപ്പോഴും ശരീരഭാരം കുറയ്ക്കാന്‍, ഉപാപചയം വര്‍ദ്ധിപ്പിച്ച്, ദഹനത്തെ പിന്തുണച്ച്, ജലാംശം നല്കി കൊഴുപ്പ് എരിച്ചുകളയാന്‍ സഹായിക്കുന്ന ചില പ്രത്യേക പാനീയങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ചൂടുള്ള നാരങ്ങാവെള്ളം:
ആരോഗ്യത്തിന്റെ കാര്യത്തില്‍ ചൂടുള്ള നാരങ്ങ വെള്ളം മികച്ചതാണ്. ഇത് തടി കുറയ്ക്കുന്നതിന് വേണ്ടി വളരെയധികം സഹായിക്കും. വിറ്റാമിന്‍ സി കലവറയാണ് ഈ പാനീയം. അത് മാത്രമല്ല ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും തടി കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല മികച്ച ദഹനത്തിന് സഹായിക്കുന്നതാണ് ചൂടുള്ള നാരങ്ങ വെള്ളം. ഇത് രാവിലെ കുടിക്കാവുന്നതാണ്.
ഇളനീര്:
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇളനീര് വളരെയധികം സഹായിക്കുന്നു. ധാരാളം പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കലോറി കുറവാണ് എന്നതും മികച്ച മാറ്റങ്ങള്‍ നല്കുന്നു. കൂടാതെ വ്യായാമത്തിന് മുന്‍പായി അല്പം ഇളനീര് കഴിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ എളുപ്പത്തില്‍ ദഹിക്കുന്നതുമാണ്. ഇത് ശരീരത്തിന് ഉന്മേഷം നല്‍കുന്നതിനും സഹായിക്കും.
ഹെര്‍ബല്‍ ടീ:
ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ഹെര്‍ബല്‍ ടീ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട. അതിനായി പെപ്പര്‍മിന്റ്, ചമോമൈല്‍, കറുവപ്പട്ട, ഇഞ്ചി ചായ തുടങ്ങിയവ കഫീനില്ലാത്തവ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളില്‍ ധാരാളം ഉപാപചയ ഗുണങ്ങള്‍ നല്കുന്നു. ഇഞ്ചി ചായ വിശപ്പ് കുറച്ച് ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. കൂടാതെ ഇത് നിങ്ങളില്‍ പ്രമേഹത്തെ പുറന്തള്ളുന്നതിനും സഹായിക്കുന്നു.

ഗ്രീന്‍ ടീ:
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയതാണ് എന്തുകൊണ്ടും ഗ്രീന്‍ ടീ. ഇത് നിങ്ങളില്‍ ബയോആക്റ്റീവ് സംയുക്തങ്ങളും കൊഴുപ്പ് ഓക്സീകരണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. 'ജേര്‍ണല്‍ ഓഫ് റിസര്‍ച്ച് ഇന്‍ മെഡിക്കല്‍ സയന്‍സസ്' ഗ്രീന്‍ ടീ ഉപാപചയം വര്‍ദ്ധിപ്പിക്കുന്നതിനും കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുമെന്നാണ് പറയുന്നത്.
മഞ്ഞള്‍ പാല്:
ധാരാളം ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമായ മഞ്ഞള്‍പ്പാല്‍ നിങ്ങളില്‍ ഗുണഫലങ്ങള്‍ ഇരട്ടിയാക്കുന്നു. അത് മാത്രമല്ല ഇത് പലരും ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ അല്പം ശ്രദ്ധയോടെ ഉപയോഗിക്കേണ്ട ഒന്നായാണ് കണക്കാക്കുന്നത്. പലപ്പോഴും മഞ്ഞളിലെ കുര്ക്കുമിന് നിങ്ങളില്‍ ശരീരത്തിന്റെ വീക്കം കുറയ്ക്കുന്നതിനും മികച്ച ദഹനത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും എല്ലാം സഹായിക്കുന്നു. കുടലിന്റെ ആരോഗ്യത്തിനും അത്യുത്തമമാണ് എന്നതില്‍ സംശയം വേണ്ട.
മോര്:
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മോര് വളരെയധികം സഹായിക്കും. ഇത് എല്ലാ ശരീരപ്രകൃതിക്കും അനുയോജ്്യമാണ് എന്നതാണ് ഏറ്റവും വലിയ കാര്യവും. അത് മാത്രമല്ല കട്ടിയുള്ള തൈരിനെ അപേക്ഷിച്ച് മോര് ലളിതവും എളുപ്പത്തില്‍ ദഹിക്കുന്നതുമാണ്. ഇത് കലോറി കുറച്ച് വയറ് നിറയ്ക്കുന്നതിനും സഹായിക്കും. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ നിങ്ങള്‍ക്ക് ഇത് വഴി പരിഹരിക്കുന്നതിന് സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
