Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കൂടിയ പ്രമേഹത്തിന് ഇന്‍സുലിന്‍ അല്ല: രണ്ടാഴ്ച ശീലിക്കേണ്ട ധാന്യങ്ങള്‍
പ്രമേഹം എന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന ഒന്നാണ്. എന്നാല്‍ ചില അവസ്ഥയില്‍ എങ്കിലും പ്രമേഹ നിയന്ത്രണം എന്നത് അല്പം പ്രതിസന്ധിയില്‍ ആവുന്നുണ്ട്. പ്രായഭേദമന്യേ എല്ലാവരിലും പ്രമേഹം എന്ന പ്രതിസന്ധി വെല്ലുവിളിയായി മാറുന്നുണ്ട്. പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ജീവിത ശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ് ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പ്രമേഹ നിയന്ത്രണം എന്നത് വളരെയധികം ശ്രദ്ധിക്കണം. കഴിക്കുന്ന ഭക്ഷണത്തിലൂടേയും വ്യായാമത്തിലൂടേയും നമുക്ക് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും.
വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രമേഹത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഭക്ഷണ നിയന്ത്രണത്തിലൂടെ സാധിക്കുന്നു. ധാന്യങ്ങള്‍ തിനവര്ഗ്ഗത്തില് പെട്ടവ എന്നിവയെല്ലാം ഇത്തരത്തില്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതാണ്. തിന വര്‍ഗ്ഗത്തില്‍ പെട്ട ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ പ്രമേഹത്തെ വളരെയധികം നിയന്ത്രിക്കുന്നു. വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി തിനകള്‍ കഴിക്കാവുന്നതാണ്. ഏതൊക്കെയെന്ന് നോക്കാം.

തിന
തിന കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് ടൈപ്പ് ടു പ്രമേഹത്തിന്റെ അന്തകനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഇതിലും മികച്ച ഒരു ധാന്യം ഇല്ല എന്ന് തന്നെ നമുക്ക് ഉറപ്പിക്കാം. അരിക്കും ഗോതമ്പിനും പകരം നമുക്ക് തിന കഴിക്കാവുന്നതാണ്. ഇത് കൂടിയ പ്രമേഹത്തെ കുറക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു.
ജോവര്‍
നിങ്ങള്‍ക്ക് ഉയര്‍ന്ന പ്രമേഹമാണ് ഉള്ളതെങ്കില്‍ അതിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതാണ് ജോവര്‍. അതുകൊണ്ട് തന്നെ സ്ഥിരമായി ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. ഇതിലുള്ള ഉയര്‍ന്ന ഫൈബര്‍ കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്സ് എന്നിവയെല്ലാം തന്നെ മറ്റ് ആരോഗ്യ ഗുണങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ അത് നിങ്ങളുടെ പ്രമേഹമെന്ന ഭയത്തെ ഇല്ലാതാക്കുന്നു.

ബര്ണിയാര്ഡ് (കുതിരവാലി)
ബര്ണിയാര്ഡ് മില്ലറ്റ് എന്നിവ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ കുറഞ്ഞ അളവിലാണ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളത്. അത് മാത്രമല്ല ഗ്ലൈസമിക്സ് ഇന്‍ഡക്സ് വളരെ കുറവവാണ്. ഇതി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ തന്നെ അന്നജം രൂപം കൊള്ളുന്നതിനും സഹായിക്കുന്നു. പ്രമേഹവും രോഗാവസ്ഥയും പ്രതിരോധിക്കുന്നതിന് നമുക്ക് ഇത് സ്ഥിരമായി കഴിക്കാവുന്നതാണ്.
റാഗി
പലരും സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതാണ് റാഗി. റാഗി സ്ഥിരമായി കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. കാല്‍സ്യം, പൊട്ടാസ്യം എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫിംഗര്‍ മില്ലറ്റില്‍ ധാരാളം നാരുകള്‍ ധാതുക്കള്‍ അമിനോ ആസിഡുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നു. കൊളസ്ട്രോളിന്റെ അളവ് കുറക്കുന്നതിനും റാഗി സഹായിക്കുന്നു. എല്ലാ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് റാഗി എന്നതില്‍ സംശയം വേണ്ട.

ബജ്റ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബജ്റ വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ സംവേദന ക്ഷമത കുറക്കുകയും കൊളസ്ട്രോള്‍ അളവ് കുറക്കുകയും ചെയ്യുന്നു. പ്രമേഹം കുറക്കുന്ന കാര്യത്തില്‍ പലപ്പോഴും ബജ്റ വളരെയധികം സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതാണ് ബജ്റ എന്നതില്‍ സംശയം വേണ്ട. പ്രമേഹരോഗികളില്‍ വളരെക്കാലം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നതിന് ബജ്റ ശീലമാക്കാവുന്നതാണ്. ഏത് തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ബജ്റ മികച്ചതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

