Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
കുടലിന്റെ ആരോഗ്യം ഉറപ്പാക്കും, തടി കുറയ്ക്കും, അഴകളവുകള്‍ തിരികെ വരും: വിത്തുകള്‍ ശീലമാക്കാം
ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ ഇന്നത്തെ കാലത്ത് നിരവധിയാണ്. അതുകൊണ്ട് തന്നെ വ്യായാമവും ഡയറ്റും എല്ലാം കൂടി പലരും ആരോഗ്യത്തെ വളരെയധികം മികച്ചതാക്കാന്‍ കഷ്ടപ്പെടുന്നു. എന്നാല്‍ ഭക്ഷണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ നമുക്ക് ആരോഗ്യം തിരികെ പിടിക്കുന്നതിനും അതോടൊപ്പം തന്നെ പല വിധത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും സാധിക്കുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
കഴിക്കുന്ന ഭക്ഷണങ്ങള്‍ എന്ത് തന്നെയായാലും അത് ആരോഗ്യത്തോടെ ഉള്ളതായിരിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും അതില്‍ വിത്തുകളും ഉള്‍പ്പെടുത്താവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമായ ഇത്തരം വിത്തുകള്‍ തടി കുറയ്ക്കുന്നതിനോടൊപ്പം തന്നെ ചില ആരോഗ്യ ഗുണങ്ങളും ശരീരത്തിന് നല്കുന്നു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആരോഗ്യത്തിന് ഉത്തമം
നാരുകള്‍, പ്രോട്ടീന്‍, അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയ ഈ വിത്തുകള്‍ നിങ്ങളുടെ ആരോഗ്യത്തിന് അത്യുത്തമമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മികച്ച ദഹനത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും എല്ലാം സഹായിക്കുന്നു. അത് മാത്രമല്ല ആരോഗ്യപരമായ മറ്റ് ചില ഗുണങ്ങള്‍ കൂടി ഈ വിത്തുകള്‍ കഴിക്കുന്നത് വഴി സംഭവിക്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇനി പറയുന്ന വിത്തുകള്‍ കൂടി ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങള്‍ എപ്രകാരം കഴിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെയാണ് ഗുണങ്ങള്‍ എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
ചിയ വിത്തുകള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് ചിയ വിത്തുകള്‍. കാരണം ഇതില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും അത് കൂടാതെ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇതിലുള്ള നാരുകള്‍ മികച്ച ദഹനത്തിനും സഹായിക്കുന്നു. അത് മാത്രമല്ല ഇത് വിശപ്പിനെ നിയന്ത്രിക്കുന്നത് വഴി അമിതവണ്ണത്തെ പൂര്‍ണമായി പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുകയും ചെയ്യുന്നു. രാവിലെ വെറും വയറ്റിലോ അല്ലെങ്കില്‍ പ്രഭാത ഭക്ഷണത്തോടൊപ്പമോ ഇത് കഴിക്കാവുന്നതാണ്.
മത്തങ്ങ വിത്തുകള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മത്തങ്ങ വിത്തുകള്‍ വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള സിങ്ക് ആണ് രോഗപ്രതിരോധ ശേഷിക്ക് സഹായിക്കുന്നത്. അത് മാത്രമല്ല ഇതില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതിനും മികച്ച ഉറക്കത്തിനും സഹായിക്കുന്നു. ഹൃദയാരോഗ്യം മികച്ചതാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും അമിതവണ്ണത്തെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. രാവിലേയോ അല്ലെങ്കില്‍ വൈകുന്നേരമോ ലഘുഭക്ഷണമായി ഇത് കഴിക്കാവുന്നതാണ്.

ഫ്ളാക്സ് സീഡ്
ചണവിത്തുകളും ഇത്തരത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ്. ഇത് ഈസ്ട്രജന് പോലുള്ള ഹോര്‍മോണുകള്‍ക്ക് വരെ സഹായകമാവുന്ന തരത്തിലുള്ളതാണ് ഫ്ളാക്സ് സീഡുകള്‍. അത് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം മാറ്റങ്ങള്‍ ഫ്ളാക്സ് സീഡ് കഴിക്കുന്നത് വഴി സംഭവിക്കുന്നു. ഇത് അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. രാവിലേയോ ഉച്ചയ്ക്കോ ഇത് കഴിക്കാവുന്നതാണ്.
സൂര്യകാന്തി വിത്തുകള്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നതാണ് സൂര്യകാന്തി വിത്തുകള്‍. ഇതിലുള്ള വിറ്റാമിന്‍ ഇ നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. അത് മാത്രമല്ല ഇത് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും പ്രായത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. സെലിനിയം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. ഉച്ച ഭക്ഷണത്തിനൊപ്പം ഇത് നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.
എള്ള്
ധാരാളം കാല്‍സ്യം എള്ളില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാണ്. എന്ന് മാത്രമല്ല ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്കും ഉപാപചയ പ്രവര്‍ത്തങ്ങള്‍ക്കും മികച്ചതാണ് എന്തുകൊണ്ടും എള്ള്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വളരെയധികം സഹായകമാവുന്നതോടൊപ്പം ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും മികച്ചതാണ് എള്ള്. മുടിയുടേയും ചര്‍മ്മത്തിന്റേയും ആരോഗ്യത്തിന് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. രാത്രിയില്‍ ഇത് കഴിക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications