Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ!
വണ്ണം കുറയ്ക്കാന്‍ ചോറിന് പകരം ഈ 4 ആഹാരങ്ങള്‍ പതിവാക്കി നോക്കൂ
Weight loss: ചോറ് കഴിക്കാന്‍ പൊതുവേ ഇഷ്ടമുള്ളവരാണ് നമ്മള് മലയാളികള്‍. മലയാളികള്‍ മാത്രമല്ല, ഇന്ത്യയുടെ പല ഭാഗത്തും ചോറി ഒരു പ്രധാന ആഹാരം തന്നെയാണ്. എന്നാല്‍, അമിതമായി ചോറ് കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി പ്രശ്നങ്ങള്‍ നല്കുന്നു. പ്രത്യേകിച്ച്, അമിതവണ്ണത്തിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്നതില്‍ ചോറിന് വളരെ വലിയൊരു പങ്കുണ്ട്.

നമ്മുടെ ശരീരത്തിന് ശരിയായ വിധത്തില്‍ ഊര്‍ജം ലഭിക്കാന്‍ ചോറി ആവശ്യമാണ്. കാരണം, കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍, ശരീരത്തിലേയ്ക്ക് ഊര്‍ജം കൃത്യമായി എത്തുന്നു. എന്നാല്‍, കൊതിയോടെ അമിതമായി കഴിക്കുമ്പോള്‍ പ്രേമേഹ സാധ്യത വര്‍ദ്ധിക്കുന്നു. കൂടാതെ, വണ്ണവും കൂടുന്നു. ഈ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനും, എന്നാല്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുകയും ചെയ്യുന്ന മറ്റു ചില ഭക്ഷ്യ വസ്തുക്കളുണ്ട്. ഇവ പതിവാക്കിയാല്‍ വണ്ണം വര്‍ദ്ധിക്കുകയില്ല. എന്നാല്‍, ആരോഗ്യം നിലനില്ക്കുകയും ചെയ്യും. ഈ ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
നുറുക്ക് ഗോതമ്പ്
ഇന്ന് പല പ്രമേഹ രോഗികളും നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് തയ്യാറാക്കുന്ന കഞ്ഞി ഭക്ഷിക്കുന്നത് പതിവാണ്. നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് ഉപ്പുമാവും നിങ്ങള്‍ക്ക് തയ്യാറാക്കാന്‍ സാധിക്കും. ഈ നുറുക്കു ഗോതമ്പില്‍ ചോറിന് അപേക്ഷിച്ച്, 25 ശതമാനം കാലറി കുറവാണ്. കൂടാതെ, നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, വളരെ വേഗത്തില്‍ വയര്‍ നിറയുകയും ചെയ്യും. അതിനാല്‍, ചോറിന് പകരം നുറുക്കു ഗോതമ്പ് ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങള്‍ ഒരു നേരം കഴിക്കാവുന്നതാണ്.
ക്വിനോവ
സൗത്ത് അമേരിക്കയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ക്വിനോവ എന്ന ധാന്യം ഇന്ന് ഇന്ത്യയിലും വളരെ സുലഭമാണ്. പലരും ശരീരഭാരം കുറയ്ക്കാന്‍ ക്വിനോവയാണ് ആശ്രയിക്കുന്നത്. ഗ്ലൂട്ടന്‍ ഫ്രീ ആയിട്ടുള്ള ധാന്യമാണ് ക്വിനോവ. കൂടാതെ, ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അമിനോ ആസിഡ്, കോപ്പര്‍, മഗാനീഷ്യം എന്നിവയും ക്വിനോവയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, ആരോഗ്യത്തിനും, ശരീരഭാരം നിയന്ത്രിക്കുന്നതിനും ക്വിനോവ നല്ലതാണ്.
മില്ലറ്റ്
പലരുടെയും പ്രിയപ്പെട്ട വിഭവമായി മാറിയിരിക്കുകയാണ് മില്ലറ്റ്. മില്ലറ്റ് ഉപയോഗിച്ച്, ബിരിയാണി വരെ തയ്യാറാക്കി കഴിക്കാന്‍ സാധിക്കും. അതിനാല്‍, മില്ലറ്റ് വിഭവങ്ങള്‍ക്ക് ആരാധകരും കൂടുതലാണ്. ചോറിന് പകരം, മില്ലറ്റ് ഒരു നേരം കഴിക്കുന്നത് വണ്ണം നിയന്ത്രിക്കാന്‍ സഹായിക്കും. കാരണം, മില്ലറ്റില്‍ പ്രോട്ടീനും, നാരുകളും അടങ്ങിയിരിക്കുന്നു. ഇവ കൂടാതെ, വിറ്റമിന്‍ ബി, സിങ്ക്, മഗ്നീഷ്യം എന്നിവയും മില്ലറ്റില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, മില്ലറ്റ് നല്ലൊരു ആഹാരമാണ്.
കുത്തരി അല്ലെങ്കില്‍ മട്ടരി
സാധാ വെള്ളച്ചോറ് കഴിക്കുന്നതിനേക്കാള്‍ ആരോഗ്യകരമാണ് മട്ടരി കഴിക്കുന്നത്. മട്ടരിയില് ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ മട്ടരിയില് നിന്നും ലഭിക്കുന്നതാണ്. കൂടാതെ, ഗ്ലൈസമിക് ഇന്‍ഡക്സും കുറവാണ്. ഇത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. അതുപോലെ, ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് എത്താതിരിക്കാനും സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
