Latest Updates
-
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍ -
മുട്ടയുടെ മുഴുവന്‍ ഗുണങ്ങളും വേണോ? എന്നാല്‍ കഴിക്കാം ഇവയോടൊപ്പം
യോഗക്ക് തൊട്ട് മുന്‍പ് ഭക്ഷണം കഴിക്കുന്നവരാണോ, എന്നാല്‍ അവര്‍ വായിക്കണം
യോഗ ആരോഗ്യത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ യോഗ ചെയ്ത് കഴിഞ്ഞാല്‍ പലര്‍ക്കും അമിതമായ ക്ഷീണം ഉണ്ടാവുന്നു. മാത്രമല്ല ഈ ക്ഷീണം പലപ്പോഴും ആ ദിവസം മുഴുവന്‍ നില്‍ക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെയും എനര്‍ജിയോടേയും മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് യോഗക്ക് മുന്‍പുള്ള ചില ശീലങ്ങള്‍ തുടര്‍ച്ചയാക്കാം.
ഭക്ഷണം ഇത്തരത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. കാരണം എന്ത് വ്യായാമം ചെയ്യുന്നതിന് മുന്‍പും കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ കൃത്യമായി കഴിച്ചാല്‍ അതിലൂടെ നിങ്ങള്‍ക്ക് ദിവസം മുഴുവന്‍ എനര്‍ജി നല്‍കുന്നതാണ്. ശരിയായ രീതിയില്‍ ഉള്ള പ്രിവര്‍ക്കൗട്ട് ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വ്യായാമ വേളയില്‍ കലോറി കത്തിക്കുന്നത് വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പല പഠനങ്ങളും പറയുന്നത്. അതുപോലെ തന്നെ യോഗക്ക് മുന്‍പ് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വാഴപ്പഴം
ശരീരത്തിന് എനര്‍ജി നല്‍കുന്ന കാര്യത്തില്‍ ഏറ്റവും മുന്നിലാണ് വാഴപ്പഴം. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം ഉള്‍പ്പടെയുള്ള പോഷകങ്ങള്‍ ശരീരത്തിലെത്തുന്നു. ഇത് നിങ്ങള്‍ക്ക് ഊര്‍ജ്ജവും ആരോഗ്യവും ശക്തിയും നല്‍കുന്നു. അത് മാത്രമല്ല വാഴപ്പഴത്തില്‍ കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പുഷ്ടമാണ് ഇത് നിങ്ങളുടെ ശരീരത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. യോഗ തുടങ്ങുന്നതിന് മുന്‍പ് നിര്‍ബന്ധമായും പഴം കഴിക്കുന്നത് നല്ലതാണ്.
ഗ്രീക്ക് യോഗര്‍ട്ട്
ഗ്രീക്ക് യോഗര്‍ട്ട് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് നല്ലൊരു ലഘുഭക്ഷണമാണ് എന്നതില്‍ സംശയം വേണ്ട. കാരണം ഇതില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ശരീരത്തിന്റെ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടിയും ഗ്രീക്ക് യോഗര്‍ട്ട് കഴിക്കാവുന്നതാണ്. ഇത് അസ്വസ്ഥതയെ പ്രതിരോധിക്കുന്നതിന് സഹായിക്കും എന്ന് മാത്രമല്ല ശരീരത്തിന്റെ ഊര്‍ജ്ജത്തിനും സഹായിക്കുന്നു.
അവോക്കാഡോ
ക്രീമിയും രുചികരവുമാണ് ആവോക്കാഡോ എന്നതില്‍ സംശയം വേണ്ട. ഇത് യോഗക്ക് മുന്‍പ് എന്തുകൊണ്ടും കഴിക്കുന്നതും നല്ലതാണ്. ഇതിലുള്ള ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും വിറ്റാമിനുകളും ശരീരത്തിന് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. മികച്ച ഒരുലഘുഭക്ഷണമായത് കൊണ്ട് തന്നെ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിനും ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചത് തന്നെയാണ് ആവോക്കാഡോ.
ഓട്‌സ്
ഒാട്‌സും യോഗക്ക് മുന്‍പ് കഴിക്കാന്‍ എന്തുകൊണ്ടും നല്ലതാണ്. നിങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്ന തരത്തിലുള്ള മിക്‌സില്‍ ഓട്‌സ് തയ്യാറാക്കി കഴിക്കുന്നത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് പോഷകസമൃദ്ധമാണ് എന്നതില്‍ സംശയം വേണ്ട. വിശപ്പിനെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഓട്‌സ് തന്നെയാണ് ഏറ്റവും മികച്ചത്. യോഗ ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഓട്സ് കഴിക്കാവുന്നതാണ്.
സ്മൂത്തികള്‍
അത്യാവശ്യമായ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ ഊര്‍ജത്തിന്റെ കലവറയാണ് സ്മൂത്തികള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തെ പല വിധത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്നും പരിഹരിക്കുന്നു. ആരോഗ്യമുളള പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് സ്മൂത്തി ചെയ്യാവുന്നതാണ്. ഇത് തല്‍ക്ഷണം ഊര്‍ജ്ജം നല്‍കുന്നതാണ്. ക്ഷീണത്തെ അകറ്റുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്നതിനും യോഗ സെഷന്‍ സമ്മര്‍ദ്ദരഹിതമാക്കുന്നതിനും നിങ്ങള്‍ക്ക് സ്മൂത്തി ശീലമാക്കാം.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ ലഭിക്കുന്നു. ഡ്രെ ഫ്രൂട്ട്സ്, നട്സ്, തൈര്, ഓട്സ്, പ്രോട്ടീന്‍ ഷേക്ക് തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ യോഗക്ക് മുന്‍പ് കഴിക്കുന്നത് ആരോഗ്യത്തിന് മികച്ച ഓപ്ഷനാണ്. ഇത് ശരീരത്തിലെ പേശികളുടെ പ്രവര്‍ത്തനത്തെയും കോശങ്ങളെയും പിന്തുണയ്ക്കാന്‍ സഹായിക്കും. അതുപോലെ തന്നെ ബ്രോക്കോളി സൂപ്പ് കഴിക്കുന്നതും നല്ലതാണ്. ഇതെല്ലാം നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ബദാം
പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍ എന്നിവ ഒത്ത് ചേര്‍ന്നതാണ് ബദാം. സ്ഥിരമായി കഴിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുന്നു. യോഗ ചെയ്യുന്നതിന് അല്‍പ സമയം മുന്‍പ് ബദാം കഴിക്കുന്നത് വഴി അത് നിങ്ങളുടെ പരിശീലന സമയത്തുടനീളം ഊര്‍ജ്ജം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. എല്ലാ തരത്തിലുള്ള ഗുണങ്ങള്‍ക്കും ഇത് മികച്ചത് തന്നെയാണ്.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
യോഗ ചെയ്യുന്നതിന് മുന്‍പ് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവ നിങ്ങളുടെ പരിശീലനത്തെ ഇല്ലാതാക്കുകയും കൂടുതല്‍ കനമുള്ളതാക്കി തീര്‍ക്കുകയും ചെയ്യുന്നു. വയറ് നിറക്കുന്ന രീതിയില്‍ ഉള്ള ഭക്ഷണവും കനമുള്ള ഭക്ഷണവും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ പഞ്ചസാരയോ, കഫീനോ അടങ്ങിയവ കഴിക്കുന്നതും പൂര്‍ണമായും ഒഴിവാക്കണം. യോഗയ്ക്ക് മുമ്പ് കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കാം. ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനാല്‍ പാലും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
എപ്പോള്‍ കഴിക്കണം?
ഭക്ഷണം കഴിച്ചയുടനെ യോഗ ചെയ്യാന്‍ പാടുള്ളതല്ല. ഭക്ഷണം കഴിച്ച ഉടനേ ചെയ്യാവുന്ന ഒരു ഒരു യോഗ പോസ് മാത്രമാണ് ഉള്ളത്. അത് വജ്രാസനം ആണ്. ഭക്ഷണം കഴിഞ്ഞ് ചുരുങ്ങിയത് 45 മിനിറ്റെങ്കിലും കാത്തിരിക്കേണ്ടതാണ്. രാവിലെയെങ്കില്‍ ലഘുഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കാത്തിരിക്കേണ്ടതാണ്. ശേഷം യോഗ ചെയ്യുന്നതിന് ശ്രദ്ധിക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











