Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
അഞ്ചേ അഞ്ച് വ്യായാമം മതി: ഏത് ഒതുങ്ങാത്ത കുടവയറും ഒരുമാസത്തില്‍ ഒതുങ്ങും
ആരോഗ്യത്തിന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ് കുടവയര്‍. എന്നാല്‍ ഈ പ്രശ്‌നം എപ്പോഴും നിങ്ങളില്‍ ആത്മവിശ്വാസം ഇല്ലാതാക്കുകയും അതോടൊപ്പം തന്നെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. കാര്യങ്ങള്‍ സാധാരണ നിലയില്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ വരെ നിങ്ങളില്‍ ഉണ്ടാവുന്നു. അതികഠിനമായ വ്യായാമനം ചെയ്യുന്നവര്‍ക്ക് പോലും കുടവയര്‍ കുറയാതിരിക്കുന്നത് അല്‍പം കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നിരുന്നാലും വ്യായാമം എന്നത് ഇന്നത്തെ ജീവിത ശൈലിയില്‍ അനിവാര്യമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ ഏതൊക്കെ വ്യായാമം എന്നത് പ്രധാനപ്പെട്ടതാണ്.

കാര്‍ഡിയോ വ്യായാമങ്ങള്‍ നിങ്ങളുടെ കുടവയര്‍ കുറക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വയറ്റിലെ കൊഴുപ്പ് കുറക്കുക എന്നത് തന്നെയാണ് ശ്രദ്ധേയം.. നിങ്ങളുടെ ശരീര ഭാരം കുറക്കുന്നത് ഉള്‍പ്പടെ വയറിലേ പേശികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നതാണ് ഇത്തരം കാര്‍ഡിയോ വ്യായാമങ്ങള്‍. ഇതില്‍ തന്നെ പ്രധാനപ്പെട്ട അഞ്ചെണ്ണത്തെക്കുറിച്ചാണ് പറയുന്നത്. എപ്രകാരം നമുക്ക് ഈ പ്രതിസന്ധിയെ പരിഹരിക്കാന്‍ സാധിക്കും എന്നതും എന്തൊക്കെയാണ് വ്യായാമങ്ങള്‍ എന്നതും നോക്കാം.
ബോക്‌സിംഗ് ഷഫിള്‍
ബോക്‌സംഗ് ഷഫിള്‍ ചെയ്യുന്നത് നിങ്ങളുടെ അമിതവണ്ണത്തേയോ കുടവയറിനേയോ കുറക്കുന്നതിന് സഹായിക്കുന്നു. അതിന് വേണ്ടി നിങ്ങളുടെ കാലുകള്‍ രണ്ടും വീതിയില്‍ മാറ്റി വെക്കുക. ശേഷം മുഷ്ടി താടിയുടെയോ മൂക്കിന്റെയോ മുന്നില്‍ ചുരുട്ടി വെക്കുക. ശേഷം ബോക്‌സിംഗ് പോലെ നിങ്ങളുടെ മുന്നില്‍, പഞ്ച് ചെയ്യുക. കൈകള്‍ ഒരുപോലെ ആയിരിക്കുന്നതിന് ശ്രദ്ധിക്കണം. രണ്ട് കൈകളും ഉപയോഗിച്ച് ഒന്നിടവിട്ട് വേണം ഉപയോഗിക്കുന്നതിന്. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വായുവില്‍ പഞ്ച് ചെയ്യാന്‍ ആരംഭിക്കുക എന്നതാണ്. ഇത് കൂടാതെ നിങ്ങളുടെ ഉപ്പൂറ്റി ഒരിക്കലും തറയില്‍ തൊടുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കാലുകള്‍ തുടര്‍ച്ചയായി കൈകളുടെ ചലനത്തിന് അനുസരിച്ച് ചലിപ്പിക്കേണ്ടതാണ്.
ജമ്പ് സ്‌ക്വാട്ട്
ജമ്പ് സ്‌ക്വാട്ട് ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഒരു തരത്തിലുള്ള തയ്യാറെടുപ്പും വേണ്ട എന്നതാണ് സത്യം. അതിലുപരി ഇവ നങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നു. ജമ്പ് സ്‌ക്വാട്ട് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ കാലുകള്‍ തോളിന്റെ അതേ വീതിയില്‍ വെക്കുന്നതിന് ശ്രദ്ധിക്കുക. പതുക്കേ സ്‌ക്വാട്ട് ചെയ്യുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ നിതംബ ഭാഗം പുറത്തേക്ക് തള്ളിനില്‍ക്കുന്ന പോലെയായിരിക്കണം. പതുക്കെ മുകളിലേക്ക് ചാടി സ്‌ക്വാട്ട് പൊസിഷനില്‍ നില്‍ക്കുന്നതിന് ശ്രദ്ധിക്കുക. ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ കൈകള്‍ നിങ്ങളുടെ വശങ്ങളിലേക്ക് അടുപ്പിക്കുക എന്നതാണ്.

ആക്ടീവ് ബീസ്റ്റ്
ആക്ടീവ് ബീസ്റ്റ് ചെയ്യുന്നത് ആരോഗ്യത്തിനും കുടവയര്‍ കുറക്കുന്നതിനും മികച്ചതാണ്. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം പുഷ്-അപ്പ് സ്ഥാനത്ത് നില്‍ക്കുക. നിങ്ങളുടെ കൈത്തണ്ടകള്‍ നിലത്ത് വയ്ക്കുക. നിങ്ങളുടെ പാദങ്ങള്‍ തോളിന്റെ വീതിയില്‍ തന്നെ അകത്തി വെക്കേണ്ടതാണ്. കൈകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന തരത്തില്‍ വെക്കേണ്ടതാണ്. ശേഷം ഒരു കാല്‍ മുട്ട് മുകളിലേക്ക് ഉയര്‍ത്തി പതുക്കെ രണ്ട് കാല്‍മുട്ടുകളും മുകളിലേക്ക് ഉയര്‍ത്തി പതുക്കെ ഇടുപ്പ് ഭാഗം പൊക്കുക. വീണ്ടും ആരംഭ സ്ഥാനത്തേക്ക് മടങ്ങുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ കുടവയറിനെ കുറക്കുന്നു.
ബര്‍പ്പീസ്
പ്ലാങ്ക് ചെയ്യുന്നതിന് സമാനമാണ് ബര്‍പീസ് ചെയ്യുന്നത്. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആകാരവടിവ് തിരിച്ച് പിടിക്കുന്നതിനും സഹായിക്കുന്നു. അതിന് വേണ്ടി പ്ലാങ്കിന് വേണ്ടി നില്‍ക്കുക. ശേഷം കൈകാല്‍ മുട്ടുകളും നിവര്‍ത്തി വെക്കുക. തോളുകളും കാല്‍മുട്ടുകളും ഒരേ അകലത്തില്‍ ആയിരിക്കണം. പതിയെ വലത് മുട്ട് വലത് കൈമുട്ടിന് അടുത്തേക്ക് നീക്കി വെക്കുക. പിന്നീട് ഇടത് കാല്‍മുട്ടും ഇടത് കൈമുട്ടിലേക്ക് കൊണ്ട് വരുക. പതുക്കെ ഏഴുന്നേറ്റ് മുകളിലേക്ക് ചാടുക. വീണ്ടും പ്ലാങ്ക് പൊസിഷനിലേക്ക് വരുക. ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് കുടവയറിനെ മോചിപ്പിക്കുന്നതിന് സഹായിക്കുന്നു.

ബീസ്റ്റ് ഹോള്‍ഡ്
ബീസ്റ്റ് ഹോള്‍ഡ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന കുടവയറിനെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതിന് വേണ്ടി ആദ്യം പ്ലാങ്ക് പൊസിഷനില്‍ നില്‍ക്കുക. ശേഷം കാല്‍മുട്ടുകളും കാലുകളും ഇടുപ്പിന്റെ അതേ വീതിയിലും തോളുകള്‍ കാല്‍മുട്ടിന്റെ അതേ വീതിയിലും നിര്‍ത്തേണ്ടതാണ്. നിങ്ങളുടെ ആബ്‌സ് ഭാഗം ചുരുങ്ങുകയും ഗ്ലൂട്ടുകള്‍ മുറുകുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. നിങ്ങളുടെ നട്ടെല്ലിന്റെ ഭാഗം ഒരു കമാനം പോലെ ആയിരിക്കുന്നതിന് ശ്രദ്ധിക്കാം. ഇതിലൂടെ നിങ്ങള്‍ക്ക് അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











