Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
ഹൃദയാരോഗ്യം, സന്ധിവേദനക്ക് പരിഹാരം, മികച്ച രക്തയോട്ടത്തിനും കടുകെണ്ണ ഇപ്രകാരം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പരീക്ഷണങ്ങള്‍ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എത്രത്തോളം ദോഷം നല്‍കുന്നതാണ് എന്നതും തിരിച്ചറിയണം. കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഏറ്റവും മികച്ചതിനെയാണ് നാം എപ്പോഴും ആരോഗ്യകരമായി കണക്കാക്കേണ്ടത്. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ പോലും പലപ്പോഴും നമ്മുടെ ആരോഗ്യം നിശ്ചയിക്കുന്നതാണ്. വെളിച്ചെണ്ണയാണ് കൂടുതല്‍ ഉപയോഗിക്കുന്നത് എങ്കിലും അതിന് പകരം കടുകെണ്ണ ഉപയോഗിക്കുന്നത് വഴി ആരോഗ്യം നമുക്ക് തിരിച്ച് പിടിക്കാം.
ഡയറ്റില്‍ കടുകെണ്ണ ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ക്ക് പല വിധത്തില്‍ ഗുണങ്ങള്‍ ഉണ്ടാക്കുന്നു. കടുകെണ്ണക്ക് ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇത് എപ്രകാരം നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അത് കൂടാതെ ആരോഗ്യ ഗുണങ്ങളും ധാരാളം ഉണ്ട്. ഇത് നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ നല്ലൊരു എനര്‍ജി ബൂസ്റ്റര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഹൃദയാരോഗ്യത്തിന് മികച്ചത്
ഹൃദയ സംബന്ധമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കടുകെണ്ണ. കടുകെണ്ണ MUFA കൊണ്ട് സമ്പന്നമായതിനാല്‍, ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും രക്തത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുകയും അത് വഴി രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ നിങ്ങളുടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും കടുകെണ്ണ സഹായിക്കുന്നു.
രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു
രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് കടുകെണ്ണ. ഇത് ശരീരത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് തരുന്നു. പാചകത്തിന് കടുകെണ്ണ ഉപയോഗിക്കുന്നത് വഴി അത് ആ വ്യക്തിയുടെ ആന്തരികാവയവങ്ങളിലേക്ക് ഓക്സിജന്‍ അടങ്ങിയ രക്തം എത്തിക്കുന്നതിന് സഹായിക്കുന്നു. ഇത് ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും പ്ലീഹയില്‍ നിന്നും കരളില്‍ നിന്നും ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു.
സന്ധിവേദനക്ക് പരിഹാരം
സന്ധിവേദനെയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് കടുകെണ്ണ. കടുകെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും അത് മാത്രമല്ല കടുകെണ്ണ കൊണ്ട് ഉഴിയുന്നതും എല്ലാം വേദനയെ പ്രതിരോധിക്കുന്നു. പണ്ട് മുതല്‍ തന്നെ സന്ധിവാതത്തിന്റെ ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ കടുകെണ്ണ ഉപയോഗിച്ചുവരുന്നു. സന്ധികളിലും ഏതെങ്കിലും പേശികളിലും ഉപയോഗിക്കുമ്പോള്‍ കടുകെണ്ണ വേദന കുറക്കുകയും ആശ്വാസം നല്‍കുകയും ചെയ്യുന്നു. മസ്സാജ് ചെയ്യുന്നതാണ് എന്തുകൊണ്ടും എളുപ്പത്തില്‍ ഗുണം ചെയ്യുന്നത്.
വിശപ്പ് വര്‍ദ്ധിക്കുന്നു
വിശപ്പ് വര്‍ദ്ധിക്കുന്നതിലൂടെ നിങ്ങളുടെ വേദന കുറക്കുന്നതിനും സഹായിക്കുന്നതാണ് കടുകെണ്ണ. ഇത് വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ ശരീരഭാരം കുറവുള്ളവര്‍ക്ക് അതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നു, ഇതിലൂടെ നിങ്ങളുടെ ഭക്ഷണക്രമം മെച്ചപ്പെടുന്നു. ഇത് ആമാശയത്തില്‍ ഗ്യാസ്ട്രിക ജ്യൂസുകള്‍ക്കും പിത്തരസത്തിനും ഉള്ള ജോലികള്‍ സുഗമമാക്കുന്നതിന് സഹായിക്കുന്നു.
നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു
നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് കടുകെണ്ണ. ഇതിലൂടെ ശരീരത്തിനുണ്ടാവുന്ന ഹൃദയാഘാതമെന്ന വില്ലനെ തുരത്തുന്നതിന് സാധിക്കുന്നു. നല്ല കൊഴുപ്പായത് കൊണ്ട് തന്നെ ഇത് ശരീരത്തിന് മികച്ച മാറ്റമാണ് നല്‍കുന്നത്. വെളിച്ചെണ്ണക്ക് പകരം കടുകെണ്ണ ഉപയോഗിക്കുന്നത് വഴി അത് നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ ഗുണങ്ങളെല്ലാം തന്നെ നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications