ഒരുപിടി കുതിര്‍ത്ത നിലക്കടല മികച്ച ദഹനവും കുടലിന്റെ ആരോഗ്യവും ഉറപ്പ് നല്‍കും

ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും വില്ലനാവുന്നതാണ് ദഹന പ്രശ്‌നങ്ങള്‍. എത്രയൊക്കെ ശ്രദ്ധിച്ചാലും അതിനെ പ്രതിരോധിക്കാന്‍ പൂര്‍ണമായും സാധിക്കാറില്ല എന്നതാണ് സത്യം. എന്നാല്‍ നിലക്കടലയിലൂടെ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. നല്ല ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും വേണ്ടി നിലക്കടല അല്‍പം കുതിര്‍ത്ത് കഴിക്കാം എന്നാണ് പറയുന്നത്. ഇവ കുതിര്‍ക്കാന്‍ എളുപ്പമായത് കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല.

ഇവ കുതിര്‍ക്കുമ്പോള്‍ ദഹിക്കാന്‍ എളുപ്പമാണ്. ഈ പ്രക്രിയ ഫൈറ്റിക് ആസിഡിനെ തകര്‍ക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ഇത് പോഷകങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യുന്നതിനും സഹായിക്കും. കാരണം കുതിര്‍തത്ത നിലക്കടലക്ക് എപ്പോഴും ശരീരത്തിലേക്കുള്ള അവശ്യ പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാന്‍ അനുവദിക്കുന്നു. മാത്രമല്ല മറ്റ് പല ഗുണങ്ങളും ഇത് വഴി ലഭിക്കുന്നു. ശരീരത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ദഹന പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു കുതിര്‍ത്ത നിലക്കടല.

Benefits of Soaked Peanuts

പോഷക ഗുണങ്ങള്‍
കുതിര്‍ത്ത നിലക്കടലയില്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിലൂടെ ലഭിക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഇത് വഴി സാധിക്കും. ഈ പോഷകങ്ങള്‍ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും സമീകൃതാഹാരത്തിലേക്ക് ഏത്തുകയും ചെയ്യുന്നു. കുതിര്‍ക്കല്‍ പ്രക്രിയ ഈ പോഷകങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതിലൂടെ ഗുണങ്ങള്‍ ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്.

മെച്ചപ്പെട്ട ദഹനം
നിലക്കടല കുതിര്‍ക്കുന്നത് ദഹനത്തെ സഹായിക്കുന്നു, കാരണം അതിന്റെ ഘടന മൃദുവാകുന്നത് വഴി ദഹിക്കാന്‍ എളുപ്പമാക്കുന്നു. ഇത് വയറിനെ കൂടുതല്‍ മൃദുവാക്കുകയും ദഹന സമയത്ത് എളുപ്പത്തില്‍ ദഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. കൂടാതെ ഇത് കുതിര്‍ത്ത് കഴിക്കുന്നത് വഴി അത് ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കുകയും അത് വഴി പോഷകാഗിരണത്തിന് സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന് അത്രയധികം ഗുണങ്ങളാണ് ഇത് വഴി ലഭിക്കുന്നത്.

കുടലിന്റെ ആരോഗ്യത്തിന്
കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു കുതിര്‍ത്ത് നിലക്കടല. കാരണം
കുതിര്‍ത്ത നിലക്കടല കഴിക്കുന്നത് ുടല്‍ ബാക്ടീരിയകളുടെ ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിര്‍ത്തും. കൂടാതെ നിലക്കടലയിലെ നാരുകള്‍ ഒരു പ്രീബയോട്ടിക് ആയി പ്രവര്‍ത്തിക്കുകയും കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് ദഹന പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള ക്ഷേമത്തിനും കാരണമാകും. അതുകൊണ്ട് തന്നെ നിലക്കടല കുതിര്‍ത്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റം നല്‍കുന്നു.

അമിത വണ്ണത്തിന് പരിഹാരം
അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നിലക്കടല ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ അമിതവണ്ണത്തെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും സഹായിക്കും. മികച്ച ദഹനം നടക്കുകയും ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാലും വിശപ്പിനെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നതിനും കഴിയുന്നു. എങ്കിലും എന്തെങ്കിലും മാറ്റം ഭക്ഷണത്തില്‍ വരുത്തുന്നതിന് മുന്‍പ് അലര്‍ജിയില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

നിലക്കടല എങ്ങനെ കുതിര്‍ക്കാം
നിലക്കടല കുതിര്‍ക്കാന്‍, അവ നന്നായി കഴുകി ഒരു പാത്രത്തില്‍ വെള്ളത്തിലിട്ട് വെക്കുക. പിന്നീട് വെള്ളം നിലക്കടലയെ പൂര്‍ണ്ണമായും മൂടുന്നുവെന്ന് ഉറപ്പാക്കുക. 6-8 മണിക്കൂര്‍ അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ കുതിര്‍ക്കാന്‍ വയ്ക്കുക. കുതിര്‍ത്തതിനുശേഷം, കഴിക്കുന്നതിന് മുന്‍പായി വെള്ളം മുഴുവന്‍ വാര്‍ത്ത് കളയേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കുതിര്‍ത്ത നിലക്കടല നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മികച്ച ഓപ്ഷനാണ.് സലാഡുകള്‍, സ്മൂത്തികള്‍, അല്ലെങ്കില്‍ ലഘുഭക്ഷണം എന്നിവയായി ഇവ ഉപയോഗിക്കാം. ഇവയുടെ വൈവിധ്യം ദഹന ഗുണങ്ങള്‍ നല്‍കുമ്പോള്‍ തന്നെ പല ഭക്ഷണങ്ങളിലും എളുപ്പത്തില്‍ ഉപയോഗിക്കാം എന്നതും പ്രത്യേകതയാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, February 5, 2025, 20:19 [IST]
X
Desktop Bottom Promotion