Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മകരാസനം നല്‍കുന്ന നട്ടെല്ലിന്റെ ഉറപ്പ് വേദന പമ്പ കടക്കും
നടുവേദന എന്നത് പലരും അനുഭവിക്കുന്ന ഒന്നാണ്, എന്തൊക്കെ ചെയ്തിട്ടും എത്രയൊക്കെ ചികിത്സിച്ചിട്ടും മാറാതെ നില്‍ക്കുന്ന നടുവേദന അനുഭവിക്കുന്നവര്‍ നിരവധിയാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തും എന്നതാണ് സത്യം. പലപ്പോഴും നമ്മുടെ ശരീരത്തിന്റെ താഴ്ഭാഗത്തുണ്ടാവുന്ന നടുവേദനയാണ് ഏറ്റവും ഗുരുതരമായിട്ടുള്ളത്. ഇതിനെയാണ് പരിഹരിക്കേണ്ടതും. പല വിധത്തിലുള്ള വ്യായാമങ്ങളും സ്‌ട്രെച്ചസുകളും ചെയ്യാമെങ്കിലും ഇതിന്റെയെല്ലാം ഫലം എപ്രകാരം ഉള്ളതാണ് എന്നതിനെക്കുറിച്ച് പലര്‍ക്കും തര്‍ക്കമുണ്ട്.
എന്നാല്‍ പുറം വേദന പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ശക്തിയും വഴക്കവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. യോഗ ചെയ്യുന്നവര്‍ക്ക് വളരെ പരിചിതമായ ഒരു ആസനമാണ് മകരാസനം. മകരാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇതില്‍ വരുന്നതാണ് പലപ്പോഴും നടുവേദനയെ പ്രതിരോധിക്കുന്നതിനുള്ള കഴിവ്. ഇത് നിങ്ങളുടെ വേദനയില്‍ നിന്ന് ആശ്വാസവും കരുത്തും നല്‍കുന്നു. മകരാസനം എപ്രകാരം ചെയ്യാം എന്നും ഇത് എങ്ങനെ നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്നും നമുക്ക് നോക്കാം.

മകരാസനത്തിന്റെ ഗുണങ്ങള്‍
മകരാസനം ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. താഴത്തെ പുറകിലെ വേദനയെ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം മാറ്റങ്ങള്‍ വരുത്തുന്നു. നട്ടെല്ലിന് സപ്പോര്‍ട്ട് നല്‍കുന്നതിനും അതോടൊപ്പം തന്നെ പേശികളുടെ ബലഹീനതയെ കുറക്കുന്നതിനും മകരാസനം സഹായിക്കുന്നു. ഇത് കൂടാതെ ശരീരത്തിന്റെ വഴക്കം വര്‍ദ്ധിപ്പിക്കുന്നതിനും പതിവായി മകരാസനം പരിശീലിപ്പിക്കാവുന്നതാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ചലനശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മകരാസനം സഹായിക്കുന്നു.
മാനസിക പിരിമുറുക്കവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിനും മകരാസനം സഹായിക്കുന്നു. ഇത് കൂടാതെ ശരീരത്തിനുണ്ടാവുന്ന എല്ലാ തരത്തിലുള്ള വേദനകള്‍ക്കും പൂര്‍ണമായും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മകരാസനം. കൂടാതെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ഉള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. ഇതോടൊപ്പം തന്നെ പേശികള്‍ക്ക് ആവശ്യത്തിന് പോഷകങ്ങളും ഓക്‌സിജനും നല്‍കുകയും ചെയ്യുന്നു.

ശരീരത്തിന്റെ ഭാവം മെച്ചപ്പെടുത്തുന്നതിനും മകരാസനം സഹായിക്കുന്നുണ്ട്. ഇത് പേശികള്‍ക്ക് കരുത്ത് നല്‍കുന്നതോടൊപ്പം തന്നെ നട്ടെല്ലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നാം അറിഞ്ഞിരിക്കേണ്ടത് മകരാസനം ചെയ്യുന്നത് എന്തുകൊണ്ടും ആരോഗ്യ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുകയും പുറകിലെ ആയാസം കുറക്കുകയും ചെയ്യുന്നു എന്നതാണ്. എല്ലാ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് മകരാസനം.
എപ്രകാരം ചെയ്യാം?
മകരാസനം ചെയ്യുമ്പോള്‍ അത് എപ്രകാരം ചെയ്യാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി ആദ്യം നിലത്ത് യോഗമാറ്റ് വിരിച്ച് അതില്‍ കമിഴ്ന്ന് കിടക്കുക. അതിന് ശേഷം കാലുകള്‍ നീട്ടി വെച്ച് കൈകള്‍ മുട്ടുകള്‍ മടക്കി നെറ്റിയും തലയും കൈകളില്‍ വിശ്രമിക്കുന്ന തരത്തില്‍ വെക്കേണ്ടതാണ്. പിന്നീട് ശ്വാസോച്ഛ്വാസം എടുക്കുന്നതിന് ശ്രദ്ധിക്കുക.
പതുക്കെ ആഴത്തില്‍ ശ്വസിക്കുകയും തല, നെഞ്ച്, തോളുകള്‍ എന്നിവ തറയില്‍ നിന്ന് പതുക്കെ ഉയര്‍ത്തുകയും ചെയ്യുക. നിങ്ങളുടെ കൈമുട്ടുകള്‍ മുന്നോട്ട് നീക്കി താടി നെഞ്ചിലേക്ക് ചേര്‍ക്കുക. ശരീരത്തില്‍ അമിത സമ്മര്‍ദ്ദം ചെലുത്തുന്നത് ഒഴിവാക്കേണ്ടതാണ്. നിങ്ങളുടെ നെഞ്ചും തോളും തലയും പതുക്കെ തറയിലേക്ക് താഴ്ത്തുക. നിങ്ങളുടെ കൈളില്‍ നെറ്റി മുട്ടിച്ച് വിശ്രമിക്കുന്നതിന് ശ്രദ്ധിക്കുക.

മുന്‍കരുതലുകള്‍
നിങ്ങളുടെ ശരീരത്തിന് മകരാസനം ചെയ്യുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. പലപ്പോഴും നിങ്ങള്‍ക്ക് മുറിവോ വേദനയോ ഉണ്ടെങ്കില്‍ കൃത്യമായി അത് മാറിയതിന് ശേഷം മാത്രം യോഗ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ശരീരത്തിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടെങ്കില്‍ നിങ്ങള്‍ മകരാസനം ചെയ്യുന്നതില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന്റെ അസ്വസ്ഥതകള്‍ തിരിച്ചറിഞ്ഞ് വേണം അതിനെ പ്രതിരോധിക്കാന്‍. ഈ സമയം യോഗ ചെയ്യുന്നതും വളരെയധികം ശ്രദ്ധിച്ച് വേണം.
എപ്പോഴും ശരീരത്തിന് ചിട്ടയായ പരിശീലനം അത്യാവശ്യമാണ്. സ്ഥിരത കൈവരിക്കുകയാണ് ആദ്യത്തെ ലക്ഷണം. നിങ്ങളുടെ ശരീരത്തിനെ കൂടുതല്‍ സുഖകരമാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എപ്പോഴും ശരീരത്തിന്റെ വഴക്കം തന്നെയാണ് പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.. നടുവേദന പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് പതിവായി യോഗാഭ്യാസം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് ശരീരത്തിന് കൂടുതല്‍ ആശ്വാസം നല്‍കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
