Latest Updates
-
ഓഗസ്റ്റ് 28-30 രാഖി ലോങ് വീക്കെൻഡ്: ഈ രാശിക്കാർക്ക് പണലാഭവും യാത്രാഭാഗ്യവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
2026 രക്ഷാബന്ധൻ: ചതയം നക്ഷത്രത്തിൽ ആഘോഷം; 27 നക്ഷത്രക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകളും സമ്മാനങ്ങളും -
രാഖി ആഘോഷത്തിന് മുന്നോടിയായി: 12 രാശിക്കാർക്കും ഇന്നത്തെ പ്രത്യേക നിർദ്ദേശങ്ങളും രാഹുകാലവും -
ഗജകേസരി യോഗം: ഇന്ന് പണമിടപാടുകൾക്കും ചർച്ചകൾക്കും സുവർണ്ണാവസരം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ് -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; യാത്രകളിലും വെയിലിലും ചർമ്മം സുരക്ഷിതമാക്കാൻ ഈ വഴികൾ -
രക്ഷാബന്ധൻ: വീടിന്റെ വാതിൽക്കൽ ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്, വാസ്തു പറയുന്നത് ഇതാണ് -
രക്ഷാബന്ധൻ അവധി വരുന്നു; വാലറ്റും മണി പ്ലാന്റും വാസ്തു പ്രകാരം ക്രമീകരിച്ചാൽ പണം വന്ന് നിറയും! -
മഴക്കാലത്ത് വീട്ടിൽ ഈർപ്പവും പൂപ്പലും? പണം നഷ്ടപ്പെടാതിരിക്കാൻ ഈ വാസ്തു വഴികൾ പരീക്ഷിക്കൂ! -
തിരുവോണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയേണ്ടതെല്ലാം! -
മഴക്കാല യാത്രകളില്‍ ചര്‍മ്മവും മുടിയും സുരക്ഷിതമാക്കാം; രക്ഷാബന്ധന് യാത്രയ്ക്ക് മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ
പ്രമേഹത്തെ പിടിച്ച പിടിയാല്‍ കുറക്കാന്‍ സവാള മതി: പക്ഷേ ഉപയോഗം ഇങ്ങനെ
പ്രമേഹം എന്നത് ഇന്നത്തെ കാലത്ത് പലര്‍ക്കും നിസ്സാരമായ ഒരു രോഗമായി മാറി. എന്നാല്‍ ഇതിന്റെ ഗുരുതരാവസ്ഥ പലപ്പോഴും പലരും തിരിച്ചറിയാതെ പോവുന്നതാണ് രോഗാവസ്ഥയെ നിസ്സാരവത്കരിക്കുന്നതിലേക്ക് എത്തിക്കുന്നത്. പലരിലും ആശങ്കയായി പ്രമേഹം വളരുമ്പോള്‍ ചിലര്‍ അതിനെ നിസ്സാരമായി കണക്കാക്കുന്നത്. ലോകത്തിലെ ഏഴാമത്തെ കൊലയാളി രോഗങ്ങളില്‍ ഒന്നായി പ്രമേഹം മാറുന്നതിനുള്ള സാധ്യത അതിവിദൂരമല്ല എന്നതാണ് സത്യം. ശരീരത്തിലെ രക്തത്തിലുണ്ടാവുന്ന പഞ്ചസാരയുടെ ഏറ്റക്കുറച്ചിലിനെയാണ് പ്രമേഹം എന്ന് പറയുന്നത്.
ജീവിത ശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളും ഭക്ഷണരീതിയിലെ മാറ്റങ്ങളും എല്ലാം പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. എന്നാല്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ മധുരം ഒഴിവാക്കിയത് കൊണ്ട് മാത്രം കാര്യമില്ല. ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക കൂടി ചെയ്യണം എന്നതാണ് സത്യം. എന്നാല്‍ ഇതില്‍ പ്രധാനിയാണ് ഉള്ളി എന്ന കാര്യം പലരും മറന്ന് പോവുന്നു. ഇത്തരം അവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉള്ളി എപ്രകാരം ഉപയോഗിക്കാം, എങ്ങനെ ഉപയോഗിക്കാം, എന്താണ് ഗുണങ്ങളെന്ന് നോക്കാം.

ഉള്ളിയുടെ ഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന് ഉള്ളി വളരെയധികം സഹായിക്കുന്നു. ഇതില്‍ ധാരാളം ഫ്ളവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ അതുകൊണ്ട് തന്നെ മികച്ചതാണ് ഉള്ളി. കൂടാതെ മികച്ച പ്രതിരോധ ശേഷിയും നല്കുന്നു. ഉള്ളിയില്‍ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന സംയുക്തങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മെഡിസിനല്‍ ഫുഡ് ജേണലിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എങ്ങനെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്നു എന്ന് നോക്കാം.
ഉയര്‍ന്ന നാരുകള്‍
ഉള്ളി, പ്രത്യേകിച്ച് ചുവന്നുള്ളിയില്‍ ധാരാളം ഫൈബര്‍ അഥവവാ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹിച്ച് വരുന്നതിന് സമയം എടുക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ മലബന്ധം പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നതാണ് ഉള്ളി. നാരുകള്‍ വലിയ അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെയും പ്രമേഹത്തേയും നിയന്ത്രണ വിധേയമാക്കുന്നു.

കാര്‍ബോഹൈഡ്രേറ്റ് കുറവാണ്
ഉള്ളിയില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവാണ് എന്നത് അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. 100 ഗ്രാം ചുവന്ന ഉള്ളിയില്‍ ഏകദേശം 8 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് ആണ് അടങ്ങിയിട്ടുള്ളത്. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ ഉടന്‍ മെറ്റബോളിസീകരിക്കപ്പെടുന്നതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കുറച്ച് മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. അതുകൊണ്ട് ദിനവും ഉള്ളി ഭക്ഷണത്തില്‍ ചേര്‍ക്കുക.
ഗ്ലൈസെമിക് ഇന്‍ഡക്സില്‍ കുറവ്
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എത്ര സാവധാനത്തിലോ വേഗത്തിലോ ബാധിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ഭക്ഷണങ്ങളില്‍ കണക്കാക്കിയിരിക്കുന്നതാണ് ഗ്ലൈസെമിക് സൂചിക. പാകം ചെയ്യാത്ത ഉള്ളിയുടെ ഗ്ലൈസെമിക് ഇന്‍ഡക്സ് എന്ന് പറയുന്നത് 10 ആണ്, ഇത് നിങ്ങളുടെ പ്രമേഹത്തെ കുറക്കുന്ന കാര്യത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ് എന്നതില്‍ സംശയം വേണ്ട. ദിനവും അല്പം ഉള്ളി ഭക്ഷണത്തില്‍ ചേര്‍ക്കാം.

എപ്രകാരം ഡയറ്റില്‍ ഉള്‍പ്പെടുത്താം
ഡയറ്റില്‍ എപ്രകാരം ഉള്ളി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി സാലഡുകള്‍, സാന്ഡ്വിച്ചുകള് എന്നിവയെല്ലാം തയ്യാറാക്കുമ്പോള്‍ ഉള്ളി ചേര്‍ക്കാവുന്നതാണ്. ഇത് കൂടാതെ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്ളി ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കുറക്കുന്നു. എന്നാല്‍ എന്തും അധികമാവുന്നത് അല്പം ശ്രദ്ധിക്കണം. അതുകൊണ്ട് ഉള്ളിയും മിതമായി കഴിക്കുന്നതിന് ശ്രദ്ധിക്കാം.
നിരാകരണം: ഈ ലേഖനത്തിലെ ഉള്ളടക്കം പൊതുവായ വിവരങ്ങള്‍ മാത്രം നല്‍കുന്നതാണ്. ഇത് ഒരു തരത്തിലും ഗുണപ്രദമായ മെഡിക്കല്‍ അഭിപ്രായത്തിന് പകരമാവില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റിനെയോ നിങ്ങളുടെ ഡോക്ടറെയോ സമീപിക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications