Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
വെറും വയറ്റില്‍ നെല്ലിക്ക കഴിച്ചാല്‍ ഗുണങ്ങള്‍ ഇരട്ടി: രോഗപ്രതിരോധമുള്പ്പടെ ആരോഗ്യം ഇപ്രകാരം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ നല്കുന്ന ഒന്നാണ് നെല്ലിക്ക. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി നിങ്ങളില്‍ പല വിധത്തിലുള്ള ഗുണങ്ങളും സംഭവിക്കും. അതില്‍ ചര്‍മ്മത്തിന്റെ ആരോഗ്യമുള്‍പ്പടെയുള്ള ഫലങ്ങളാണ് സംഭവിക്കുന്നത്. അത് കൂടാതെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നെല്ലിക്ക മികച്ചതാണ്. പലപ്പോഴും നിങ്ങളെ വെല്ലുവിളിയിലേക്ക് എത്തിക്കുന്ന പല പ്രശ്നങ്ങളേയും നിസ്സാരമാക്കുന്നതിന് സഹായിക്കുന്നതാണ് നെല്ലിക്ക. ഇത് ശരീരത്തിന് തിളക്കം നല്‍കുകയും അതുപോലെ തന്നെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തേയും മികച്ചതാക്കുന്നു.
നെല്ലിക്കയുടെ പ്രധാന നേട്ടങ്ങളില്‍ രോഗപ്രതിരോധമുള്പ്പടെയുള്ളവ ലഭിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി ആണ് ആരോഗ്യത്തെ സഹായിക്കുന്നത്. ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരായി വെറും വയറ്റില്‍ കഴിക്കുന്നത് വഴി ആരോഗ്യം മികച്ചതാവുന്നു. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നെല്ലിക്ക വെറും വയറ്റില്‍ കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്നത്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പ്രതിരോധശേഷിക്ക് മികച്ചത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രതിരോധ ശേഷി എന്നത് വളരെ അനിവാര്യമായ ഒന്നാണ്. ഇത് നിങ്ങളുടെ അണുബാധകളെ ചെറുക്കുന്നതിനും അത് വഴി ശരീരത്തിന്റെ രോഗപ്രതിരോധത്തിനും സഹായിക്കുന്നതാണ്. ദിനവും വെറും വയറ്റില്‍ ഒരു നെല്ലിക്ക കഴിക്കുന്നത് വഴി നിങ്ങളുടെ ജലദോഷം, ചുമ, കാലാവസ്ഥ സംബന്ധമായ രോഗാവസ്ഥകള്‍ എന്നിവക്ക് പരിഹാരം കാണാന്‍ സാധിക്കും. ഇതിലുള്ള ആന്റി ഓക്സിഡന്റ് ആരോഗ്യത്തിനെ മികച്ചതാക്കുന്നു. ഇത് ഫ്രീറാഡിക്കലുകള്‍ മൂലമുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. ശരീരത്തിന് രോഗങ്ങള്‍ക്കെതിരേ പോരാടുന്നതിനുള്ള ശരീരത്തിന്റെ കഴിവിനെ വര്‍ദ്ധിപ്പിക്കുന്നു.
മികച്ച ദഹനം
ആരോഗ്യത്തിന്റെ കാര്യത്തില്‍ ദഹനം എന്നത് വളരെ അനിവാര്യമായ ഒന്നാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മലബന്ധം ഒഴിവാക്കുകയും അത് വഴി ശരീരത്തിലെ നെല്ലിക്ക കഴിക്കുന്നത് വഴി ദഹനരസങ്ങളുടെ ഉത്പാദനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത് പകല്‍സമയം ഭക്ഷണം കൂടുതല്‍ കാര്യക്ഷമമായി ദഹിപ്പിക്കുന്നതിന് സഹായിക്കുന്നു. നെല്ലിക്കയുടെ ഗുണങ്ങള്‍ അതോടൊപ്പം തന്നെ വയറ്റിലെ അസ്വസ്ഥതകള്‍ക്കും നെഞ്ചെരിച്ചില്‍ ആസിഡ് റിഫ്ളക്സ് എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കും.

ചര്‍മ്മത്തിനും മുടിക്കും നല്ലത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചര്‍മ്മത്തിനും മുടിക്കും മികച്ചതാണ്. ഇത് നിരവധി ഗുണങ്ങള്‍ അടങ്ങിയതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കുന്നതാണ്. ഇത് ദൃഢമായതും അതുപോലെ തന്നെ ചര്‍മ്മത്തിന്റെ മുറുക്കം കുറയ്ക്കുന്നതിനും സാധിക്കും. ദിനവും വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കുകയോ അല്ലെങ്കില്‍ ഒരു പച്ച നെല്ലിക്ക കഴിക്കുകയോ ചെയ്യണം. ഇത് ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നു. കൂടാതെ മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുകയും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. അകാല നര പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ അനിവാര്യമാണ്. ഇത്.
പ്രമേഹനിയന്ത്രണത്തിന്
ആരോഗ്യ സംരക്ഷണത്തില്‍ പ്രമേഹ നിയന്ത്രണത്തിന്റെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ നല്കുന്നു. നെല്ലിക്ക സ്ഥിരമായി കഴിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ലഭിക്കുന്നു. ഇതിലെ ചില സംയുക്തങ്ങള്‍ ഇന്‍സുലിന്‍ സെന്സിറ്റീവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. കൂടാതെ നെല്ലിക്ക വെറും വയറ്റില്‍ കഴിക്കുന്നത് വഴി ആഹാരശേഷം ഉണ്ടാവുന്ന പഞ്ചസാരയുടെ പെട്ടെന്നുള്ള വര്‍ദ്ധനവിന് സഹായിക്കുന്നു. ഇത് കുറഞ്ഞ കലോറിയും ഉയര്‍ന്ന നാരുകളും ഉള്ളതിനാല്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും. എല്ലാ വിധത്തിലുള്ള വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങളില്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications