Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
ബെഡില്‍ നിന്നെഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ്സ് ചെറുചൂടുള്ള ജീരകവെള്ളം: ആയുസ്സിന് വേറൊന്നും വേണ്ട
രാവിലെ തന്നെ വെറും വയറ്റില്‍ ഇളം ചൂടുള്ള ജീരക വെള്ളം സ്ഥിരമായി കുടിക്കുന്നവരാണോ ? അല്ലെങ്കില്‍ ഇന്ന് തന്നെ ആ ശീലം തുടങ്ങിക്കോളൂ. കാരണം അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ജീരകം നമുക്ക് നല്‍കുന്നത്. ആയുര്‍വ്വേദത്തില്‍ പോലും ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ജീരകവെള്ളം സ്ഥിരമാക്കാവുന്നതാണ്. ദഹന, വിരുദ്ധ ബാഹ്യാവിഷ്കാരഗുണങ്ങള് ധാരാളം ജീരകത്തില്‍ ഉണ്ട് എന്നതാണ് സത്യം. അതിനായി രാത്രി മുഴുവന്‍ ജീരകം വെള്ളത്തില്‍ കുതിര്‍ത്ത് ആ വെള്ളം രാവിലെ അരിച്ചെടുത്ത് അല്പം വെള്ളത്തില്‍ ചൂടാക്കി കഴിക്കാവുന്നതാണ്.
ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇതിലൂടെ ഉണ്ടാവില്ലെന്ന് മാത്രമല്ല ഗുണങ്ങളുടെ കാര്യത്തിലാകട്ടേ പല മാറ്റങ്ങളും നല്‍കുകയും ചെയ്യുന്നു. പലപ്പോഴും രോഗങ്ങളെ ചെറുക്കാന്‍ ഇത് എപ്രകാരം ഉപയോഗിക്കണം എന്നതാണ് പലര്‍ക്കും അറിയാത്തത്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായത് കൊണ്ട് തന്നെ രോഗങ്ങളുടെ ഒരു നിര തന്നെ ചെറുക്കുന്നതിന് ജീരക വെള്ളത്തിന് സാധിക്കുന്നു.

മികച്ച ദഹനവും കുടലിന്റെ ആരോഗ്യവും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ദഹനാരോഗ്യം പലപ്പോഴും പലരിലും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അറിയപ്പെടുന്ന ഗുണങ്ങളില്‍ മികച്ച് നില്‍ക്കുന്നത് തന്നെയാണ് ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു എന്നുള്ളത്. കരളിലെ പിത്തരസത്തേയും ശരീരത്തിലെ മറ്റ് ദഹന എന്‍സൈമുകളുടേയും ഉത്തേജനത്തിനും ജീരക വെള്ളം സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെത്തുന്ന പോഷകങ്ങളെ കൃത്യമായി ആഗിരണം ചെയ്യുന്നതിനും ഭക്ഷണം കൃത്യമായ രീതിയില്‍ ദഹിപ്പിക്കുന്നതിനും ജീരക വെള്ളം സഹായിക്കുന്നു. ജേണല്‍ ഓഫ് എത്നോഫാര്‍മക്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇത് വയറുവേദന, ദഹനക്കേട് തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കുന്നു എന്ന് കണ്ടെത്തി.
ടോക്സിനെ പുറന്തള്ളുന്നു
ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്ന കാര്യത്തില്‍ ഏറ്റവും മികച്ച് നില്ക്കുന്ന ഒരു പാനീയം തന്നെയാണ് ജീരകം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തേയും പ്രതിരോധിക്കുന്നു കൂടാതെ ക്യാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് കാരണമാകുന്ന മൂല കാരണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ജീരകത്തില്‍ നിന്ന് ലഭിക്കുന്ന ജീരക ആല്‍ഡിഹൈഡ്, ടെര്‍പീന്‍ എന്നിവയ്ക്ക് ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങളും ഉണ്ടെന്നാണഅ ഇന്ത്യന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ബയോകെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം റിപ്പോര്‍ട്ട് ചെയ്തത്.
പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ജീരക വെള്ളം സഹായിക്കുന്നു. കാരണം വിറ്റാമിന്‍ സി, അയേണ്‍, സിങ്ക് എന്നിവയുടെ കലവറയാണ് ജീരകം. അതുകൊണ്ട്തന്നെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ജീരക വെള്ളത്തിന് സാധിക്കുന്നു. മാത്രമല്ല വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും അണുബാധകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു ജീരകവെള്ളം. കൂടാതെ രക്തക്കുറവിനെ പരിഹരിക്കുന്നതിനും അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഹിമോഗ്ലോബിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ജീരക വെള്ളം സഹായിക്കും
ശരീരഭാരം കുറക്കും, മെറ്റബോളിസം വര്‍ദ്ധിപ്പിക്കും
ശരീരഭാരം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച പരിഹാരമാണ് ജീരക വെള്ളം. ഇത് മികച്ച മെറ്റബോളിസത്തിനും കാരണമാകുന്നു. നിങ്ങള്‍ക്ക് ദിനചര്യയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്താവുന്ന ശീലങ്ങളില്‍ ഒന്നാണ് ജീരകവെള്ളം കുടിക്കുന്നത്. മാത്രമല്ല കൊഴുപ്പുരുക്കുന്നതിനും ജീരകവെള്ളം മികച്ചതാണ്. ജേണല്‍ ഓഫ് ഡയബറ്റിസ് & മെറ്റബോളിക് ഡിസോര്‍ഡേഴ്സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ജീരകം കഴിക്കുന്നവരില്‍ അരക്കെട്ടിലേയും ശരീരത്തിലേയും കൊഴുപ്പിനെ കുറക്കാന്‍ മികച്ചതാണ് എന്ന് പറഞ്ഞിട്ടുണ്ട്.
പ്രമേഹ നിയന്ത്രണത്തിന്
ഇന്നത്തെ കാലത്ത് രോഗാവസ്ഥകള്‍ പല വിധത്തിലാണ് . ഇതില്‍ ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് എന്തുകൊണ്ടും പ്രമേഹം. എന്നാല്‍ അതിനെ നിയന്ത്രിക്കുന്നതിന് വേണ്ടി നമുക്ക് ജീരകവെള്ളത്തെ കൂട്ടു പിടിക്കാം. കാരണം ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ജീരകത്തിന് ആന്റി ഡയബറ്റിക് ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇന്‍സുലിന്‍ സംവേദന ക്ഷമത കുറക്കുന്നതിനും അതോടൊപ്പം തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ നിയന്ത്രണം വരുത്തുന്നതിനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
