Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഉലുവ വെള്ളം സ്ഥിരമെങ്കില്‍ തടി കുറയ്ക്കാം, പ്രമേഹവും അടക്കി നിര്‍ത്താം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് ഇപ്പോള്‍ കടന്ന് പോവുന്നത്. പലപ്പോഴും ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ അതുണ്ടാക്കുന്ന അനന്തര ഫലങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തിലാണ് ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത്. ഇനി നവരാത്രി ദിനങ്ങള്‍ കൂടിയായതിനാല്‍ പലരും വ്രതവും അതുമായി സംഭവിക്കുന്ന ഭക്ഷണശീലവും എല്ലാം അല്പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം വളരെയധികം ശ്രദ്ധിച്ചാല്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.
പലരും കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുകയോ അല്ലെങ്കില്‍ ആരോഗ്യകരമായ ഭക്ഷണശീലം ഇല്ലാത്തതിന്റേയോ അടിസ്ഥാനത്തില്‍ പലപ്പോഴും ആരോഗ്യം പ്രശ്നത്തിലാവുന്നു. ഈ സമയം നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഉറക്കമുണര്‍ന്ന ഉടന്‍ ഉലുവ വെള്ളം കുടിക്കുന്നത് പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതില്‍ അമിതവണ്ണം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. എന്നാല്‍ ഡയറ്റില്‍ എന്ത് മാറ്റം വരുത്തുമ്പോഴും വളരെയധികം ശ്രദ്ധിക്കുകയും ഡോക്ടറുമായി സംസാരിച്ചതിന് ശേഷം മാത്രം ചെയ്യുകയും ചെയ്യണം.

ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും പലരിലും പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിനും നെഞ്ചെരിച്ചില്‍, ഗ്യാസ് പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടി നിങ്ങള്‍ക്ക് സ്ഥിരമായി അല്പം ഉലുവ വെള്ളം കുടിക്കാം. ഇത് ദഹനാരോഗ്യത്തെ മെച്ചപ്പെടുത്തുകയും പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇതിലുള്ള നാരുകളാണ് ആരോഗ്യത്തെ സഹായിക്കുന്നത്.
പ്രമേഹത്തെ നിയന്ത്രിക്കുന്നു
പ്രമേഹ സംബന്ധമായ പ്രശ്നങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. അതില്‍
ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തെ തന്നെയാണ്. എന്നാല്‍ ഈ സമയം അതിനെ പരിഹരിക്കുന്നതിന് വേണ്ടി അല്പം ഉലുവ വെള്ളത്തിലൂടെ സാധിക്കുന്നു. എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ അല്പം ഉലുവ വെള്ളം കുടിക്കുന്നത് വഴി അത് നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിക്കുകയും ഇന്‍സുലിന്‍ സംവേദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാന്‍
ഉലുവ വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് വഴി അത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയായതിനാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ പലപ്പോഴും പ്രശ്നത്തിലേക്ക് എത്തിക്കും.
എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ഉലുവ വെള്ളം കുടിക്കാവുന്നതാണ്. ഇത് വയറ് നിറഞ്ഞതായി കണക്കാക്കുന്നതിന് സഹായിക്കും. അമിതഭക്ഷണശീലത്തിന് പരിഹാരം നല്‍കുകയും ചെയ്യുന്നു.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതാണ് ഉലുവ വെള്ളം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കാരണം ഉലുവയില്‍ ധാരാളം ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ിത് ശരീരത്തില്‍ അണുബാധകള്‍ വരുന്നത് തടയുകയും അതോടൊപ്പം തന്നെ ജലദോഷം, ചുമ എന്നിവയില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തില്‍ ധാരാളം ജലാശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.
ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
ഉലുവ വെള്ളം ആരോഗ്യത്തിന് എന്ന പോലെ ചര്‍മ്മത്തിനും മികച്ചതാണ്. അതുകൊണ്ട് തന്നെ സ്ഥിരമായി കുടിക്കുന്നത് വഴി അത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അതിലൂടെ മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് തെളിഞ്ഞ ചര്‍മ്മം ലഭിക്കാന്‍ ഉലുവ വെള്ളം കുടിക്കുന്നത് ആരംഭിക്കുക. ഇത് ചര്‍മ്മത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
