Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ഉറങ്ങും മുന്‍പ് ഉള്ളം കാലിലെ മസ്സാജ്: ജീവന്റെ വിലയാണ് ഓര്‍മ്മവേണം
ഉറങ്ങും മുന്‍പ് പല ശീലങ്ങളും നമ്മളില്‍ പലര്‍ക്കും ഉണ്ടാവാം. ചിലര്‍ പാല് കുടിക്കും, ചിലര്‍ പത്ത് മിനിറ്റ് നടക്കും, ചിലര്‍ പഴങ്ങളെന്തെങ്കിലും കഴിക്കും, ചിലര്‍ വെള്ളം കുടിക്കും, ഇതൊന്നുമല്ലാത്ത ചിലര്‍ അല്പ സമയം ഫോണ്‍ നോക്കി കിടക്കും. എന്നാല്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് അല്പ സമയം ഉള്ളംകാലില്‍ മസ്സാജ് ചെയ്ത് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ ആയുസ്സ് വരെ കൂട്ടുന്ന ഫലങ്ങളാണ് ഇത് വഴി ലഭിക്കുന്നതെന്ന് സംശയമില്ലാതെ പറയാം. ആരോഗ്യത്തിന് അത്രയേറെ ഗുണങ്ങളാണ് ഉള്ളംകാലില്‍ മസ്സാജ് ചെയ്യുന്നത് വഴി ലഭിക്കുന്നത്.
ആരോഗ്യശീലങ്ങള്‍ മികച്ച രീതിയിലേക്ക് മാറ്റിയെടുക്കുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് ആദ്യം തുടങ്ങേണ്ട ഒന്നാണ് ഉള്ളംകാലിലെ മസ്സാജ്. ദിനവും ഉറങ്ങാന്‍ കിടക്കുന്നതിന് പത്ത് മിനിറ്റ് മുന്‍പെങ്കിലും ഒന്ന് കാല് മസ്സാജ് ചെയ്തിട്ട് കിടന്ന് നോക്കൂ. ഇത് നിങ്ങളുടെ ആരോഗ്യത്തെ സ്ഥിരമായി അലട്ടുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. എന്ന് മാത്രമല്ല മറ്റ് ചില ഗുണങ്ങള്‍ കൂടി നല്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

മാനസിക സമ്മര്‍ദ്ദം കുറക്കുന്നു
ഇന്നത്തെ കാലത്ത് മാനസിക സമ്മര്‍ദ്ദം ദിനവും വര്‍ദ്ധിച്ച് വരുന്ന സമയമാണ് എന്നതില്‍ ആര്‍ക്കും സംശയം വേണ്ട. എന്നാല്‍ ഈ സമ്മര്‍ദ്ദത്തോടെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ രാവിലെ എഴുന്നേല്‍ക്കുമോ എന്ന കാര്യം പോലും പലര്‍ക്കും ഉറപ്പില്ല. എന്നാല്‍ ഇനി ഉള്ളംകാലില്‍ നാം നല്കുന്ന ആ ഒരു മസ്സാജ് മതി എല്ലാ സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കി റിലാക്സ് ആയി ഉറങ്ങുന്നതിന്. ഇത് നിങ്ങളുടെ നാഡിഞരമ്പുകളെ ആരോഗ്യമുള്ളതും റിലാക്സായതുമാക്കി മാറ്റുന്നു. അത് വഴി നല്ല ആശ്വാസവും നല്കുന്നു.
പേശികള്‍ക്ക് ആരോഗ്യം
പേശികളുടെ ആരോഗ്യവും ഈ സമയം വളരെ പ്രധാനപ്പെട്ടതാണ്. കാരണം മാനസികാരോഗ്യം പോലെ തന്നെ പേശികളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു ഈ മസ്സാജ്. ഇത് മസില് ടെന്‍ഷന്‍, ശാരീരിക സമ്മര്‍ദ്ദം എന്നിവയെ എല്ലാം ഇല്ലാതാക്കുന്നു. സ്ഥിരമായി അല്പ സമയം ഉള്ളംകാലിലെ മസ്സാജിനായി മാറ്റി വെക്കൂ. അത് ആരോഗ്യവും കരുത്തും നല്‍കും എന്നതില്‍ സംശയം വേണ്ട.
രക്തയോട്ടം വര്‍ദ്ധിപ്പിക്കും
പലപ്പോഴും ശരീരത്തിലെ രക്തയോട്ടം കുറയുന്നതും രക്തം കട്ടപിടിക്കുന്നതും അങ്ങേയറ്റം അപകടമുണ്ടാക്കുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു ഉള്ളം കാലിലെ ഈ മസ്സാജ്. ഇത് വഴി ശരീരത്തിന് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കൃത്യമായ രക്തയോട്ടത്തിന് സഹായിക്കുന്നു. ഇത് ആരോഗ്യസംരക്ഷണത്തിലേക്കും ഹൃദയാരോഗ്യത്തിലേക്കും നിങ്ങളെ നയിക്കുന്നു.
കൃത്യമായ ഉറക്കം നല്കുന്നു
കാലില്‍ സ്ഥിരമായി രാത്രി ഉറങ്ങും മുന്‍പുള്ള മസ്സാജ് നല്ല ഉറക്കം നല്കുന്നു. സ്ഥിരമായി മസ്സാജ് ചെയ്യുന്നത് വഴി ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം തന്നെ നല്ല ഗുണനിലവാരമുള്ള ഉറക്കവും പ്രദാനം ചെയ്യുന്നു. ഇത് നിങ്ങളുടെ മറ്റ് ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. സ്ഥിരമായി ഇത്തരത്തില്‍ ചെയ്യുന്ന മസ്സാജ് നിങ്ങള്‍ക്ക് കൃത്യമായ ഉറക്കത്തിനും കൃത്യമായ ഉണര്‍വ്വിനും സഹായിക്കുന്നു. അതുകൊണ്ട് ഇന്ന് തന്നെ ഇത്തരം ഗുണങ്ങള്‍ക്കായി ഉറങ്ങും മുന്‍പ് അല്പ സമയം മാറ്റി വെക്കാം.
മാനസിക സന്തോഷം
ഉറങ്ങുന്നതിന് മുന്‍പ് അല്പ സമയം ഉള്ളംകാലിലെ മസ്സാജ് എന്‍ഡോര്‍ഫിന്‍ റിലീസ് ചെയ്യുന്നതിന് സഹായിക്കുന്നു. അത് വഴി ശരീരത്തില്‍ ശാന്തതയും സന്തോഷവും ആരോഗ്യവും പ്രദാനം ചെയ്യുന്നു. സ്ഥിരമായി ഇത്തരത്തില്‍ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് ആ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും ടെന്‍ഷന്‍ഫ്രീ ആയി കൂടുതല്‍ ആരോഗ്യത്തോടെ നല്ല മനസ്സോടെ ജീവിക്കുന്നതിനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇനി ഇത്തരം മസ്സാജിനായി അല്പ സമയം മാറ്റി വെക്കൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications