Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്ന് തന്നെ ഈ 6 ശീലങ്ങള്‍ നിര്‍ത്തൂ: കഷ്ടപ്പാടില്ലാതെ വീട്ടിലിരുന്ന് വയറ് കുറയ്ക്കാം
ചാടിയ വയറും അമിതവണ്ണവും പലരേയും പ്രശ്നത്തിലാക്കുന്നതാണ്. പലപ്പോഴും എന്താണ് ഇതിന് പരിഹാരം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പലരും നെട്ടോട്ടമോടുന്നു. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാണോ ദോഷമാണോ എന്ന് പലര്‍ക്കും അറിയില്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇത് മൂലം ഉണ്ടാവുന്നു. അതിന്റെ ഫലമായി ഭാവിയിലും പല രോഗാവസ്ഥകളും ഗുരുതരമാവുന്നു.
എന്നാല്‍ കുടവയര്‍ കുറയാത്തതിന് പിന്നില്‍ പലപ്പോഴും പല വിധത്തിലുള്ള കാര്യങ്ങളും ഉണ്ട്. നമ്മള് തന്നെ ചെയ്യുന്ന ചില തെറ്റുകളാണ് പലപ്പോഴും ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നത്. അതില്‍ കുടവയറിന്റെ കാര്യത്തില്‍ നാം വരുത്തുന്ന 6 തെറ്റുകള്‍ ഉണ്ട്. വ്യായാമം ചെയ്തത് കൊണ്ട് മാത്രം കുടവയര്‍ കുറയുകയില്ല. പലരിലും 30-കളുടെ അവസാനത്തിലാണ് ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നത്. എന്നാല്‍ അതിന് കാരണമാകുന്ന 6 തെറ്റുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

രാവിലെ ഭക്ഷണം ഒഴിവാക്കുക , രാത്രി വൈകി കഴിക്കുക
പലപ്പോഴും പലരും ചെയ്യുന്ന തെറ്റുകളില്‍ ഒന്നാണ് ഇത്. രാവിലെ ഭക്ഷണം കഴിക്കാതിരിക്കുക എന്നത് അത്യന്തം പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. അത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കൂടാതെ ഇത് നിങ്ങളില്‍ ഹോര്‍മോണ്‍ പ്രതിസന്ധികളും ഉണ്ടാക്കുന്നു. ഉറങ്ങുന്നതിന് 2-3 മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കണം, രാവിലെ എഴുന്നേറ്റാല്‍ ഒരു മണിക്കൂറിനുള്ളില്‍ പ്രഭാത ഭക്ഷണവും കഴിക്കുന്നതിന് ശ്രദ്ധിക്കണം.
സ്നാക്സ് കഴിക്കുന്നത്
ആരോഗ്യകരമായ സ്നാക്സ് പോലും ദിവസവും കഴിച്ച് കൊണ്ടിരുന്നാല്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ശരീരത്തിന് ഉണ്ടാക്കുന്നു. പ്രത്യേകിച്ച് മഖാന പോലുള്ളവയെങ്കില്‍ പോലും പലപ്പോഴും ലഘുഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിക്കുന്നു. ഇത് കൊഴുപ്പ് സംഭരിക്കുന്നതിന് തുല്യമാണ്. പ്രത്യേകിച്ച് വയറിന് ചുറ്റും, ഇടുപ്പില്‍, തുടകളില്‍ എല്ലാം കൊഴുപ്പ് സംഭരിക്കപ്പെടുന്നു. ഇത് അല്പം കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്.
പ്രോട്ടീന്‍ ഒഴിവാക്കുന്നത്
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുകയും പ്രോട്ടീന്‍ ഒഴിവാക്കുകയും ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കണം. 2-3 നേരത്തെ ഭക്ഷണത്തില്‍ ഒരിക്കലെങ്കിലും പ്രോട്ടീന്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും അതോടൊപ്പം തന്നെ വയറ് ചാടുന്നതിലേക്കും എത്തുന്നു. ആരോഗ്യകരമെങ്കിലും അനാവശ്യമായി സ്നാക്സ് കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

ബ്രേക്ക് ഫാസ്റ്റ് ശ്രദ്ധിക്കാതിരിക്കുന്നത്
നിങ്ങള്‍ രാവിലെ ഭക്ഷണം കഴിക്കുമ്പോള്‍ അത് ചായയോ ബിസ്ക്കറ്റോ ബ്രെഡോ ആണോ? എന്നാല്‍ അതും അല്പം ശ്രദ്ധിക്കണം. ഇതെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നതാണ്. എന്ന് മാത്രമല്ല ഇവയെല്ലാം ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതാണ്. വയറിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിനാണ് കാരണമാകുന്നത്. ഇത് ശരീരത്തിലെ ഊര്‍ജ്ജത്തെ ഇല്ലാതാക്കുകയും പലപ്പോഴും വയറ്റിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
സ്ട്രെങ്ത് ട്രെയിനിംഗ് ഒഴിവാക്കുക
പലപ്പോഴും ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും സ്ട്രെങ്ത് ട്രെയിനിംഗ് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ വയറ് കൂടുന്നതിനും ചാടുന്നതിനും കാരണമാകുന്നു. പലപ്പോഴും ഭക്ഷണത്തിന് ശേഷം അല്പ സമയം നടക്കുകയെങ്കിലും വേണം. എന്നാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് കുടവയര്‍ എന്ന പ്രശ്നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു.
ഉറക്കം കുറയുന്നത്
നിങ്ങള്‍ ഉറങ്ങുന്ന സമയവും വളരെ പ്രധാനപ്പെട്ടതാണ്. കാരണം പലപ്പോഴും രാത്രി ഏറെ വൈകി ഉറങ്ങുന്നത് ശരീരത്തില്‍ മധുരത്തോടുള്ള ആസക്തി വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ അമിതവണ്ണത്തിലേക്കും കുടവയറിലേക്കും എത്തിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെ പ്രധാനപ്പെട്ടതാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
