Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ചാടിയ വയറിന് പെട്ടെന്നാണ് പരിഹാരം: അതിന് സഹായിക്കുന്ന സ്പെഷ്യല്‍ ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. ഇത് നിങ്ങളുടെ ആരോഗ്യത്തെ എപ്രകാരം പ്രശ്നത്തിലേക്ക് എത്തിക്കും എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും അമിതവണ്ണം എന്ന പ്രശ്നം നിങ്ങളുടെ ആരോഗ്യം പ്രശ്നത്തിലാക്കുമെങ്കിലും ചാടിയ വയറ് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. ഭക്ഷണം പൂര്‍ണമായും ഒഴിവാക്കാതെ തന്നെ അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില മാര്‍ങ്ങളുണ്ട്. അതിന് നിങ്ങളെ സഹായിക്കുന്നതാണ് കുമ്പളങ്ങ ജ്യൂസ്.
പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതില്‍ അമിതവണ്ണത്തിനുള്ള പങ്ക് നിസ്സാരമല്ല. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതാണ് പ്രധാന കാര്യം, പലപ്പോഴും അമിതവണ്ണവും കുടവയറും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. ഇത് നിങ്ങളില്‍ ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിവെച്ചേക്കാം. ഭക്ഷണം പൂര്‍ണ്ണമായി ഒഴിവാക്കാതെ, ആവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. അതിന് കുമ്പളങ്ങ ജ്യൂസ് എപ്രകാരം സഹായിക്കുന്നു എന്ന ്ോക്കാം.

പോഷകഗുണങ്ങളാല്‍ സമ്പന്നം
ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതാണ് എപ്പോഴു അമിതവണ്ണം എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് കുമ്പളങ്ങ ഉപയോഗിക്കാവുന്നതാണ്. കാരണം അത്രയധികം പോഷകസമ്പുഷ്ടമാണ് കുമ്പളങ്ങ എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ഇവയില്‍ കലോറി വളരെ കുറവായിരിക്കും എന്നതാണ് ഏറ്റവും മികച്ച കാര്യവും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന കാര്യത്തില്‍ കുമ്പളങ്ങ വളരെയധികം സഹായിക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് കുമ്പളങ്ങ വഹിക്കുന്ന പങ്ക് ഒട്ടും നിസ്സാരമല്ല.
തയ്യാറാക്കുന്നത്
എപ്രകാരം കുമ്പളങ്ങ ജ്യൂസ് തയ്യാറാക്കാം എന്നത് നമുക്ക് നോക്കാം. അതിന് വേണ്ടി കുമ്പളങ്ങ തൊലി കളഞ്ഞ്, നന്നായി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കാം. പിന്നീട് ഇവ എല്ലാം കൂടി ഒരു മിക്സിയിലിട്ട്, അല്‍പ്പം കുരുമുളക്, മല്ലിയില, ആവശ്യത്തിന് ഉപ്പ്, ജീരകം, ഒരല്‍പ്പം വെള്ളം എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കാവുന്നതാണ്. ഇത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച ശേഷം അല്പം നാരങ്ങാനീരും ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കണം. ഇത് നിങ്ങള്‍ക്ക് നല്കുന്ന ഗുണങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല . ജ്യൂസ് മാത്രമല്ല സ്മൂത്തികളിലും സാലഡിലും എല്ലാം ഇവ ചേര്‍ക്കാവുന്നതാണ്.

ആരോഗ്യ ഗുണങ്ങള്‍ ധാരാലം
കുമ്പളങ്ങയില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളം ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട, അത് മാത്രമല്ല ഇത് നിങ്ങളുടെ കരള്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. കൂടാതെ അമിത ചൂടിനെ പ്രതിരോധിക്കുന്നതിനും ശരീരത്തെ തണുപ്പിക്കുന്നതിനും സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും കുമ്പളങ്ങ കഴിക്കുന്നത് വഴി സാധിക്കുന്നു. അത് കൂടാതെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന്
അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് കുമ്പളങ്ങ ജ്യൂസ്. ഇത് മലബന്ധത്തെ പ്രതിരോധിക്കുന്നതിനും ദഹനാരോഗ്യത്തെ മികച്ചതാക്കുന്നതിനും സഹായിക്കുന്നു എന്നതാണ്. അത് മാത്രമല്ല മികച്ച പ്രകൃതിദത്ത ആന്റി ഓക്സിഡന്റാണ് കുമ്പളങ്ങ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സ്ഥിരമായി കുടിക്കുന്നത് വഴി നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. കുടവയറ് കുറയ്ക്കാന്‍ മാത്രമല്ല, കുമ്പളങ്ങ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
