Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

റോബസ്റ്റ പഴം ഈ വിധം ഉപയോഗിച്ചാല്‍ ചാടിയ വയറെല്ലാം ഒട്ടും

ശരീരത്തിന് വണ്ണം ഇല്ലെങ്കിലും ചാടിത്തൂങ്ങിയ വയറാണ് പലരുടെയും പ്രശ്‌നം. അടിവയര്‍ ഒരിക്കല്‍ വന്നാല്‍, വളരെ വേഗത്തില്‍ കുറച്ചെടുക്കാന്‍ സാധിക്കുകയില്ല. അടിവയര്‍അമിതമായിട്ടുള്ളവരില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുതലാണ്. കൃത്യമായ ഡയറ്റും, വ്യായാമവും ഉണ്ടെങ്കില്‍ മാത്രമാണ് അടിവയര്‍ കുറച്ചെടുക്കാന്‍ സാധിക്കുക. എന്നാല്‍, പലര്‍ക്കും, ഡയറ്റും വ്യായാമവും ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കണമെന്നില്ല. ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് പതിവാക്കാവുന്ന ഒരു വിഭവമാണ് റോബസ്റ്റ. റോബസ്റ്റ പലവിധത്തില്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നത് അടിവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഏതെല്ലാം വിധത്തില്‍ റോബസ്റ്റ ഉപയോഗിക്കാം എന്ന് നോക്കാം.

robusta
Photo Credit: AI

കാരണങ്ങള്‍ പലത്

ചര്‍മ്മത്തിനടിയില്‍ വിസറല്‍ കൊഴുപ്പ് അമിതമായി അടിഞ്ഞ് കൂടുന്നതിന്റെ ഫലമായാണ് പലപ്പോഴും അടിവയര്‍ ഉണ്ടാകുന്നത്. അമിതമായി സ്‌ട്രെസ്സ് അനുഭവിക്കുന്നവരില്‍ അടിവയര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്‌ട്രെസ്സ് അനുഭവിക്കുന്നവരില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പതിവായിരിക്കും. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അടിവയര്‍ ഉണ്ടാകുന്നതിന് കാരണാണ്. കൃത്യമായി വ്യായാമം ചെയ്യാത്തവരില്‍ അടിവയര്‍ ഉണ്ടാകുന്നതാണ്. അതുപോലെ, ശരീരഭാരം വര്‍ദ്ധിക്കാനുള്ള സാധ്യതയും ഇവരില്‍ അമിതമായിരിക്കും. പ്രായമാകുന്നതിനനുസരിച്ച്, ശരീരത്തില്‍ മെറ്റബോളിസം കുറയുന്നതും അടിവയര്‍ ചാടുന്നതിന് കാരണമാണ്.

അടിവയര്‍ കുറയ്ക്കാന്‍ റോബസ്റ്റ

ശരിയായ വിധത്തില്‍ കൃത്യമായ രീതിയില്‍ ഉപയോഗിച്ചാല്‍ ശരീരഭാരം കുറയ്ക്കാനും, അടിവയര്‍ കുറയ്ക്കാനും റോബസ്റ്റ പഴം ഉത്തമമാണ്. റോബസ്റ്റ പഴത്തില്‍ ധാരാളം മിനറല്‍സ്, വിറ്റമിന്‍ സി, വിറ്റമിന്‍ ബി6, പൊട്ടാസ്യം എന്നിവയെല്ലാം ധാരാളം അടങ്ങിയിരിക്കുന്നു. ഇവ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ ഉണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ തന്നെ, ശരീരത്തില്‍ നിന്നും കൊഴുപ്പ് ഇല്ലാതാകുന്നതാണ്. ഇത് വയറും വണ്ണവും കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്. അടിവയര്‍ കുറയ്ക്കാന്‍ റോബസ്റ്റ ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കണം എന്ന് നോക്കാം.

സ്മൂത്തി

ഈ സ്മൂത്തി തയ്യാറാക്കാന്‍ 3 ടീസ്പൂണ്‍ ഓട്‌സ് എടുക്കുക. ഇതിലേയ്ക്ക് ഒരു റോബസ്റ്റ ചേര്‍ക്കുക. ഒപ്പം കുതിര്‍ത്ത് വെച്ച നാല് ബദാം, സ്‌കിംമ്ഡ് മില്‍ക്ക് എന്നിവ ചേര്‍ത്ത് സ്മൂത്തി തയ്യാറാക്കുക. ഇതിലേയ്ക്ക് വിത്തുകള്‍ ചേര്‍ത്ത് രാവിലെ കഴിക്കാവുന്നതാണ്. ഇത്തരത്തില്‍ കഴിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.

സാലഡ്

റോബസ്റ്റ പഴം ചേര്‍ത്ത് തയ്യാറാക്കുന്ന സാലഡ് അടിവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. റോബസ്റ്റ പഴം ഒന്ന് എടുത്ത് ചെറുതാക്കി നുറുക്കുക. ഇതിലേയ്ക്ക് വറുത്തെടുത്ത അവല്‍ ചേര്‍ക്കുക. ഒപ്പം, വറുത്ത നട്‌സ് എന്നിവ ചേര്‍ക്കണം. ഇത് ഒരു നേരം ആഹാരമായി കഴിക്കുന്നത് വയര്‍ വേഗത്തില്‍ നിറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും, അടിവയര്‍ കുറയ്ക്കാനും ഈ സാലഡ് സഹായിക്കുന്നതാണ്. അവല്‍ ചേര്‍ക്കുമ്പോള്‍ മട്ട അരിയുടെ അവല്‍ 1 ടീസ്പൂണ്‍ മാത്രം ചേര്‍ക്കുക. അമിതമാകുന്നത് നല്ലതല്ല.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Read More About: #weight loss #health

English Summary

Discover how Robusta can help you reduce abdominal belly fat and achieve a flatter stomach.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+